BREAKING NEWS

ആഭ്യന്തരമന്ത്രി സ്ഥലം വിട്ടിരിക്കുകയാണ്, അന്നത്തെ പ്രതിപക്ഷ നേതാവ് ബിജെപി-സിപിഎം അന്തർധാരയാണെന്നല്ലേ പറഞ്ഞിരുന്നത്?? സംസ്ഥാന സർക്കാരിന് സർക്കാരിന് ഇച്ഛാശക്തിയില്ല, ആരെയോ ഭയപ്പെടുന്നുണ്ട്, സിഎംആർഎൽ വിഷയത്തിലെ മെല്ലെപ്പോക്ക് അതിന് തെളിവ്, പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറഞ്ഞവരിപ്പോൾ മിണ്ടാത്തതെന്താണ്- കെ സുരേന്ദ്രന്‍

· · 1 min read
Share: Copied!

കോഴിക്കോട്: സിഎംആർഎൽ കേസിൽ കേസെടുക്കണമെന്ന ഇഡി ശുപാർശ യുഡിഎഫ് സർക്കാർ കൈകാര്യം ചെയ്യുന്നത് ലാഘവത്തോടെയാണെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. അഴിമതി നിരോധന നിയമ പ്രകാരം അന്വേഷിക്കേണ്ട വിവരങ്ങളാണ് ഇഡി നൽകിയത്. എന്നാൽ, വിഷയത്തിൽ യുഡിഎഫ് സർക്കാർ മെല്ലെപ്പോക്ക് നയമാണ് സ്വീകരിക്കുന്നത്. കേസ് നീട്ടിക്കൊണ്ടുപോകാനാണ് ശ്രമമെന്നും അതിന് പിന്നിൽ ഗൂഢ ഉദ്ദേശമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

വീണ വിജയൻ്റെ കമ്പനി സിഎംഎർഎല്ലിന് നൽകിയ സേവനത്തിൻ്റെ പണമല്ല മൂന്ന് കോടി. അധികാര ദുർവിനിയോഗത്തിലൂടെ സംസ്ഥാനത്തിന് നഷ്ടം വരുത്തി കൈക്കൂലി വാങ്ങിയ പണമാണെന്നും സുരേന്ദ്രൻ ആരോപിച്ചു. പണം വിദേശത്തേക്ക് കടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. ഇഡിയുടെ ശുപാർശ ലീഗൽ സ്ക്രൂട്ടിനിക്ക് വിധേയമാക്കുമെന്നാണ് സർക്കാർ പറഞ്ഞത്. ആഭ്യന്തരമന്ത്രി സ്ഥലം വിട്ടിരിക്കുകയാണ്. അന്നത്തെ പ്രതിപക്ഷ നേതാവ് ബിജെപി-സിപിഎം അന്തർധാരയാണെന്നല്ലേ പറഞ്ഞിരുന്നത്. എന്നാൽ, സംസ്ഥാന സര്‍ക്കാരിന് ഇച്ഛാശക്തിയില്ലെന്നും ആരെയോ ഭയപ്പെടുന്നുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. വിജിലൻസ് കേസെടുത്താൽ യുഡിഎഫ് നേതാക്കളിലേക്ക് എത്തുമോ എന്നുള്ള ഭയാശങ്കയാണ് സർക്കാരിനുള്ളത്. ​ഗുരുതരമായ പ്രശ്നമുണ്ടെന്ന് വിഡി സതീശൻ തന്നെ പറഞ്ഞു. എന്നിട്ടെന്താണ് കേസെടുക്കാത്തത്.

സതീശൻ ഇക്കാര്യം ജനങ്ങളോട് വിശദീകരിക്കുമോയെന്നും അദ്ദേ​ഹം ചോദിച്ചു. കേസ് എടുത്ത് അന്വേഷണം നടത്തുന്നതിൽ എന്താണ് കാലതാമസം. കേസിൽ എൽഡിഎഫിനും യുഡിഎഫിനും പങ്കാളിത്തമുണ്ട്. വൈകാതെ പിണറായി വിജയനെ പിന്തുണച്ച് കുഞ്ഞാലിക്കുട്ടിയും ലീഗുമെത്തും. മുമ്പും ഐസ്ക്രീം പാർലർ കേസുൾപ്പെടെ നിരവധി കേസുകൾ ഒത്തുതീർപ്പാക്കിയിട്ടുണ്ട്. രണ്ട് മുന്നണികളും ഒന്നാണെന്ന് തെളിയിക്കുന്നതാണ് ഈ കേസ്. ഇക്കാര്യത്തിൽ സതീശൻ്റെ പൂക്കി മറുപടി മതിയാവില്ല. സിഎംആർഎല്ലിൻ്റെ പുസ്തകത്തിൽ എൻ്റെ പേരോ മറ്റേതെങ്കിലും ബിജെപി നേതാക്കളുടെ പേരുണ്ടെങ്കിൽ കേസെടുക്കട്ടേ. കർത്തയുടെ കൈയിൽ നിന്ന് ഞാനോ ബിജെപി നേതാക്കളോ ഒരു രൂപ കൈപ്പറ്റിയിട്ടില്ല. പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറഞ്ഞവരിപ്പോൾ മിണ്ടാത്തതെന്താണ്. ഭീഷണിപ്പെടുത്തിയാൽ മൊഴി കൊടുക്കുന്നവരാണോ സഖാക്കൾ. രാഷ്ട്രീയപ്രേരിതമായ കേസാണെങ്കിൽ നിയമപരമായി നേരിടണ്ടേ. രാഷ്ട്രീയമായി നേരിടാതെ മുതലക്കുളത്ത് സമ്മേളനം നടത്തിയിട്ടെന്താ കാര്യമെന്നും സുരേന്ദ്രൻ ചോദിച്ചു.

BREAKING NEWS
‘ഒമർ അബ്ദുല്ല–നിധി റസ്ദാൻ വിവാഹം ഇസ്‍ലാമിക തത്വങ്ങൾക്ക് വിരുദ്ധം; അസാധു; ശരീഅത്ത് നിബന്ധനകൾ പാലിച്ചില്ല‘;ജമാഅത്ത് പ്രസിഡന്റ്
02 Nov 2026
BREAKING NEWS
‘ഇതാണ് ആ ആൾ‘; കല്ല്യാണ ചെറുക്കനെ വെളിപ്പെടുത്തി റിമി ടോമി; ‘ബോഡി ബിൽഡർ, എന്റെ ജിം കോച്ച്; 9 മാസത്തെ പരിചയം; ഒരു സങ്കടമുണ്ട്, മുൻ ഭർത്താവിന്റെ ഫോട്ടോയൊക്കെ വച്ച് പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്; ആ വേർപിരിയൽ ഞങ്ങളിരുവരുടെയും തീരുമാനമായിരുന്നു; അതുകൊണ്ടെന്താ എന്നെക്കാൾ നല്ലൊരു പങ്കാളിയെ അദ്ദേഹ...
02 Nov 2026
BREAKING NEWS
കുടുംബവഴക്കിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; കഴുത്തിലടക്കം ആറോളം മുറിവുകൾ
02 Nov 2026
BREAKING NEWS
മഹാരാജാസിൽ മന്ത്രിയുടെ പ്രസംഗം തടഞ്ഞ സംഭവം; കോളേജ് യൂണിയൻ ചെയർമാനും വൈസ് ചെയർപേഴ്സണും സസ്പെൻഷൻ; നടപടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് എസ്.എഫ്.ഐ
02 Nov 2026