BREAKING NEWS

എന്നോടൊപ്പം വളർന്ന പഴയ കോൺ​ഗ്രസുകാരമാണ് അൻവർ, ഇന്ന് തെരുവിലെ രാഷ്ട്രീയക്കാരനായി മാറിയതിൽ ദുഖമുണ്ട്- കെ സുധാകരൻ

· · 1 min read
Share: Copied!

പി വി അൻവറിനെ യുഡിഎഫിലേക്ക് വീണ്ടും ക്ഷണിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കെ സുധാകരൻ. പിവി അൻവർ യുഡിഎഫിലേക്ക് ഇനി തിരിച്ചു വരണ്ടെന്ന് തങ്ങൾ പറയില്ലെന്ന് പറഞ്ഞ കെ സുധാകരൻ രാഷ്ട്രീയ പതനത്തിലേക്ക് അൻവർ എത്താൻ പാടില്ലായിരുന്നുവെന്നും പറഞ്ഞു.

തന്നോടൊപ്പം വളർന്ന പഴയ കോൺഗ്രസുകാരനാണ് അൻവർ, എന്നാൽ ഇന്ന് തെരുവിലെ രാഷ്ട്രീയക്കാരനായി പിവി അൻവർ മാറിയതിൽ തനിക്കു ദുഖമുണ്ടെന്നും കെ സുധാകരൻ പറഞ്ഞു.

അതേസമയം പിവി അൻവറിന് മുന്നിൽ ഇനി യുഡിഎഫ് വാതിൽ തുറക്കില്ലെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നിലപാട്.പിവി അൻവറിന്റെ പ്രസ്താവനകൾക്ക് മറുപടിയില്ല. എല്ലാ ചർച്ചയുടെയും വാതിൽ അടഞ്ഞതാണ്. എല്ലാത്തിനും ഉത്തരം നാവിൻ തുമ്പിലുണ്ട്, പക്ഷേ ഇപ്പോൾ പറയുന്നില്ല എന്നും വിഡി സതീശൻ പറഞ്ഞു.

അതുപോലെ രാജ്‌ഭവനെ ആർഎസ്എസ് ആസ്ഥാനമാക്കരുതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഭാരത മാതാവിൻ്റെ ചിത്രം രാജ് ഭവനിൽ വയ്ക്കുന്നത് ശരിയല്ല. രാജ് ഭവൻ ഇത്തരം പരിപാടികൾക്ക് വേദിയാക്കരുത്. പിണറായി വിജയൻ ചുണ്ടനക്കാത്തത് എന്താണ് എന്ന് സതീശൻ ചോദിച്ചു.

ബാല്യകാല സഖിയെ ‘ജീവിത സഖി’യാക്കാനൊരുങ്ങി ഇന്ത്യയുടെ ചൈനാമാൻ സ്പിന്നർ!! വൈറലായി കുൽദീപും വൻഷികയും തമ്മിലുള്ള മോതിരംമാറൽ ഫോട്ടോസ്

 

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026