BREAKING NEWS

ബാല്യകാല സഖിയെ ‘ജീവിത സഖി’യാക്കാനൊരുങ്ങി ഇന്ത്യയുടെ ചൈനാമാൻ സ്പിന്നർ!! വൈറലായി കുൽദീപും വൻഷികയും തമ്മിലുള്ള മോതിരംമാറൽ ഫോട്ടോസ്

· · 1 min read
Share: Copied!

ലക്നൗ: ഇന്ത്യൻ ക്രിക്കറ്റ് താരം ചൈനാമാൻ സ്പിന്നർ കുൽദീപ് യാദവ് വിവാഹിതനാകുന്നു. ബാല്യകാല സുഹൃത്തായ വൻഷികയാണ് കുൽദീപിന്റെ വധു. ലക്നൗവിൽ നടന്ന വിവാഹനിശ്ചയ ചടങ്ങിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമുൾപ്പടെ വളരെ കുറച്ചുപേർ മാത്രമാണു പങ്കെടുത്തത്. അതേസമയം എൽഐസിയിൽ ഉദ്യോഗസ്ഥയായ വൻഷിക കാൻപുർ സ്വദേശിയാണ്. കുൽദീപ് യാദവുമായി ബാല്യകാലം മുതൽ തന്നെയുള്ള സൗഹൃദം പിന്നീട് പ്രണയത്തിലേക്കു മാറുകയായിരുന്നു.

അതേസമയം വിവാഹിതനാകാൻ പോകുന്ന വിവരം കുൽദീപ് യാദവ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പക്ഷേ കുൽദീപും വൻഷികയും തമ്മിലുള്ള മോതിരംമാറൽ ചടങ്ങിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ചടങ്ങിൽ ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങും യുപി ക്രിക്കറ്റിലെ സഹതാരങ്ങളും പങ്കെടുത്തിരുന്നു.

ഇന്ത്യ– ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കു ശേഷം വിവാഹിതരാകാനാണു ഇരുവരുടേയും തീരുമാനം. എന്നാൽ വിവാഹ തീയതി സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ടെസ്റ്റ് പരമ്പയ്ക്കായി കുൽദീപ് അടുത്ത ആഴ്ച യുകെയിലേക്കു പോകും. ജൂൺ 20നാണ് അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്കു തുടക്കമാകുന്നത്. ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസിന്റെ താരമായ 30 വയസുകാരൻ 14 മത്സരങ്ങളിൽനിന്ന് 15 വിക്കറ്റുകൾ സ്വന്തമാക്കി തിളങ്ങിയിരുന്നു.

കുതിച്ചുയരുന്ന വൈദ്യുതി ബില്ലിന് ദൈവിക പരിഹാരവുമായി പാക് മൗലാന!!! ചൂണ്ടുവിരൽ ഉപയോഗിച്ച് വൈദ്യുതി മീറ്ററിൽ ‘സം സം’ എന്നെഴുതിയാൽ വൈദ്യുതി ബിൽ താനേ കുറയുമെന്ന് അവകാശവാദം

BREAKING NEWS
ഒരു ബന്ധത്തിൽനിന്ന് പിന്മാറാൻ പുരുഷന് അവകാശമില്ലേ? ബന്ധം അവസാനിച്ചു എന്നതുകൊണ്ടുമാത്രം അതിനുമുമ്പ് പരസ്പര സമ്മതത്തോടെ നടന്ന ലൈംഗികബന്ധം കുറ്റകരമാകില്ല, ഇരുവരും തമ്മിലുള്ള ബന്ധം തകരുമ്പോൾ അത് ബലാത്സംഗക്കേസുകളായി മാറുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി
31 Oct 2026
BREAKING NEWS
ആദ്യ ഭർത്താവ് ഒന്നര വർഷം മുൻപ് മരിച്ചു, രണ്ടാം വിവാഹം 11 ദിവസങ്ങൾക്കു മുൻപ് വീട്ടുകാരുടെ സാന്നിദ്ധ്യമില്ലാതെ വർക്കല സ്വദേശിയുമായി, യുവതി വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ
31 Oct 2026
BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026