BREAKING NEWS

വിഡി സതീശന്‍ ഹെലികോപ്റ്റർ ഉപയോഗിച്ചാല്‍ എന്താ കുഴപ്പം?? പിണറായി വിജയൻ ഹെലികോപ്റ്റർ ഉപയോഗിച്ചപ്പോൾ തങ്ങൾ പരാതിപ്പെട്ടിട്ടില്ലല്ലോ?? ന്യായീകരണവുമായി കെ മുരളീധരന്‍

· · 1 min read
Share: Copied!

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയെക്കുറിച്ചുള്ള വിവാദങ്ങൾക്കിടെ വിഡി സതീശനെ ന്യായീകരിച്ച് കെ. മുരളീധരൻ. അതിലെന്താണ് കുഴപ്പമുള്ളതെന്ന് ചോദിച്ച മന്ത്രി ഏറ്റവും കൂടുതൽ ഹെലികോപ്റ്റർ യാത്രകൾ നടത്തിയത് മുൻ മുഖ്യമന്ത്രി കെ കരുണാകരനായിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കാറിലോ ട്രെയിനിലോ യാത്ര ചെയ്യുമ്പോൾ ലക്ഷ്യസ്ഥാനത്ത് എത്താൻ വൈകുന്ന സാഹചര്യങ്ങളിലാണ് പെട്ടെന്നുള്ള ആവശ്യങ്ങൾക്കായി ഹെലികോപ്റ്റർ ഉപയോഗിക്കുന്നതെന്നും ഇതിൽ എന്ത് തെറ്റാണുള്ളതെന്നും മുരളീധരൻ ചോദിച്ചു.

മുൻ സർക്കാർ കാലത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഹെലികോപ്റ്റർ ഉപയോഗിച്ചപ്പോൾ തങ്ങൾ പരാതിപ്പെട്ടിട്ടില്ലെന്നും മുരളീധരൻ അവകാശപ്പെട്ടു. സർക്കാർ വാടകയ്ക്കെടുത്തിട്ടുള്ള ഹെലികോപ്റ്റർ സ്വകാര്യ ആവശ്യത്തിന് മുഖ്യമന്ത്രി വിഡി സതീശൻ ഉപയോഗിച്ചുവെന്ന് മുൻ മന്ത്രി എംബി രാജേഷാണ് ആക്ഷേപം ഉന്നയിച്ചത്.

പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഹെലികോപ്റ്റർ ധൂർത്ത് നിർത്തണമെന്ന് ആവശ്യപ്പെട്ട് സതീശൻ നടത്തിയ ആരോപണങ്ങളാണ് വിമർശനങ്ങൾക്ക് കാരണം.

BREAKING NEWS
അറസ്റ്റിലായി 48 മണിക്കൂറിലധികം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന സർക്കാർ ഉദ്യോഗസ്ഥൻ സ്വമേധയാ സസ്പെൻഷനിലാവും, പ്രത്യേക സസ്പൻഷൻ ഉത്തരവിന്റെ ആവശ്യമില്ല... സസ്പെൻഷൻ പിൻവലിച്ചശേഷം പ്രതിയെ വീണ്ടും അതേ ആശുപത്രിയിൽ അതേ തസ്തികയിൽ നിയമിച്ചത് ഗൗരവകരമായ വിഷയം- സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി
09 Nov 2026
BREAKING NEWS
അനധികൃത ആയുധ-ലഹരിമരുന്ന് ഇടപാടുകാരെ പിടികൂടി ചോദ്യം ചെയ്യുന്നതിനിടെ തൊണ്ടിമുതൽ കാണിച്ചുതരാമെന്ന് കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി... കള്ളനെന്നു വിളിച്ചുപറഞ്ഞ് നാട്ടുകാർക്ക് മുന്നിലേക്കിട്ട് രക്ഷപ്പെട്ടു!! പോലീസുകാരനെ ആൾക്കൂട്ടം മർദിച്ച് പുഴയിലെറിഞ്ഞു, അപകട വിവരം സഹപ്രവർ‍ത്തകർ മറച്ചുവച്ചു... മൃതദേഹ...
09 Nov 2026
BREAKING NEWS
'തീവ്രവാദികൾക്ക് പാസ്‌പോർട്ടില്ല; വെറും 'നാടകം' ഷെയ്ഖ് ഹസീനയുടെ അപേക്ഷ നിരസിച്ച് ബംഗ്ലാദേശ്, കുറ്റവാളികളെ കൈമാറാനുള്ള കരാർ പ്രകാരം ഇന്ത്യയോട് എത്രയും വേ​ഗം തീരുമാനമുണ്ടാക്കണമെന്നും ആവശ്യം
09 Nov 2026
BREAKING NEWS
'അവൻ പടക്കം പൊട്ടിക്കുന്നതിനിടെ ഒരെണ്ണം നെഞ്ചിലേക്ക് വീണു, ശ്വാസമുണ്ടായിരുന്നത് കൊണ്ടാണ് ആശുപത്രിയിലേക്ക് കൊണ്ടുവന്നത്, പക്ഷേ കാര്യമുണ്ടായില്ല'... ദീപാവലി ആ​ഘോഷത്തിനിടെ പടക്കം പൊട്ടി പത്തുവയസുകാരന് ദാരുണാന്ത്യം!! ദീപാവലി ദിവസം അഗ്നിരക്ഷാ സേനയ്ക്ക് വന്നത് 257 എമർജൻസി കോളുകൾ
09 Nov 2026