CINEMA

ജൂഡ് ആൻ്റെണിജോസഫ് വിസ്മയാ മോഹൻലാൽ- ചിത്രം തുടക്കം ചിത്രീകരണം ആരംഭിച്ചു.

· · 1 min read
Share: Copied!

മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി
ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം
ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെചിത്രീ
കരണം നവംബർ പതിനേഴ് തിങ്കളാഴ്ച്ച കുട്ടിക്കാനത്ത് ആരംഭിച്ചു.
ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റെണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ
‘ഒഫീഷ്യൽ ലോഞ്ചിംഗ്
കഴിഞ്ഞ ഒക്ടോബർ മുപ്പതിന് കൊച്ചിയിൽ അരങ്ങേറിയിരുന്നു.
ഒരുകൊച്ചുകുടുംബ ചിത്രമെന്ന് സംവിധായകൻ ജൂഡ് ആൻ്റെണി ജോസഫ് ലോഞ്ചിംഗ് വേളയിൽ ഈ ചിത്രത്തേക്കുറിച്ച്പറഞ്ഞിരുന്നു. ചിത്രത്തേക്കുറിച്ച് അതിനപ്പുറത്തേ ക്കൊന്നും കടക്കുന്നില്ല. എന്നിരുന്നാലും ചില മാജിക്കുകൾ ചിത്രത്തിലുണ്ടാകു മെന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നു.2018 എന്ന മെഗാഹിറ്റിനു ശേഷം ജൂഡ് ആൻ്റെണി ഒരുക്കുന്ന ചിത്രമെന്ന നിലയിലും തുടക്കം ചലച്ചിത്ര വൃത്തങ്ങളിൽ ഏറെ പ്രതീക്ഷ നൽകുന്നതാണ്.എമ്പുരാൻ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് നാന്ദി കുറിച്ച ആശിഷ് ജോ ആൻ്റെണി ഈ ചിത്രത്തിലെ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് മെയിൻ സ്ട്രീം സിനിമയുടെ ഭാഗമാകാനൊരു
ങ്ങുന്നു. എമ്പുരാനിൽ മിന്നായം പോലെ എത്തിയ കഥപാത്രത്തെ ചിത്രം കണ്ടവർ അന്നേ ശ്രദ്ധിച്ചിരുന്നു. ഈ കഥാപാത്രമവതരിപ്പിച്ച നടനേക്കുറിച്ച് ഏറെ അന്വേഷ ഞങ്ങളും നടന്നിരുന്നു. അതിനു വിരാമമിട്ടുകൊണ്ടാണ് ആശിഷ് ജോ ആൻ്റെണി തുടക്കത്തിലെ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ആൻ്റെണി പെരുമ്പാവൂരിൻ്റെ മകനാണ് ആശിഷ് .
മലയാളത്തിലെ പ്രമുഖ താരങ്ങളുടെ സാന്നിദ്ധ്യം ഈ ചിത്രത്തിലുണ്ട്. ഒപ്പം ചില കൗതുകങ്ങളും പ്രതീക്ഷിക്കാം.
ഡോ. എമിൽ ആൻ്റെണിയും, ഡോ. അനീഷ ആൻ്റെണിയുമാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് .
ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആൻ്റണി ജോസഫ്, എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
സംഗീതം. ജെയ്ക്ക് ബിജോയ്സ്.ഛായാഗ്രഹണം -ജോമോൻ.ടി. ജോൺ,എഡിറ്റിംഗ്- ചമൻ ചാക്കോ.
പ്രൊഡക്ഷൻ ഡിസൈൻ – സന്തോഷ് രാമൻ.മേക്കപ്പ് – ജിതേഷ് പൊയ്യ .കോസ്റ്റ്യം ഡിസൈൻ -അരുൺ മനോഹർ.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സൈലക്സ് ഏബ്രഹാം. ഫിനാൻസ് കൺട്രോളർ – മനോഹരൻ’ കെ. പയ്യന്നൂർ.പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – വിനോദ് ശേഖർ, ശ്രീക്കുട്ടൻ.പ്രൊഡക്ഷൻ കൺട്രോളർ- ബിജു തോമസ്.വാഴൂർ ജോസ്. .

BREAKING NEWS
കൊഴിഞ്ഞാമ്പാറയിൽ രണ്ട് കുഞ്ഞുങ്ങളുടെ കൊലപാതകക്കേസ് വഴിത്തിരിവ്; അമ്മയുടെ സുഹൃത്തും അറസ്റ്റിൽ, കൊലപാതകത്തിൽ പങ്കുണ്ടെന്ന് പൊലീസ്; സൂചന കിട്ടിയത് തെളിവെടുപ്പിനിടെ
29 Oct 2026
BREAKING NEWS
കിം ജോങ് യുൻ ഇത് എന്ത് ഭാവിച്ചാ? ’പത്ത് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു; എല്ലാം 250 കിലോമീറ്റർ അകലെ കടലിൽ പതിച്ചു’ ; ഉത്തര കൊറിയയുടെ നീക്കത്തിൽ ജാഗ്രത ശക്തമാക്കി ദക്ഷിണ കൊറിയ
29 Oct 2026
BREAKING NEWS
ആ പെൺകുട്ടിക്ക് എന്റെ മകനോട് ക്രഷാണ്!!!, അവനത് നിരസിച്ചു, അവളാണ് ക്വട്ടേഷന്‍ നല്‍കിയത്, എന്റെ മകന് മാരകമായി പരുക്കേറ്റു, പ്ലസ് വൺ വിദ്യാർഥിയെ സഹപാഠികൾ മർദിച്ച സംഭവത്തില്‍ വെളിപ്പെടുത്തലുമായി മാതാവ്
29 Oct 2026
BREAKING NEWS
ഡിവൈഎഫ്ഐയില്‍ ചേര്‍ന്നയാള്‍ എപ്പോള്‍ മുതലാണ് വീണ്ടും കോണ്‍ഗ്രസ് ആയത്?? കോണ്‍ഗ്രസുകാരന്‍ അല്ല ഇനി ദേവേന്ദ്രന്റെ അച്ഛന്‍ മുത്തുപട്ടര്‍ ആണ് എങ്കിലും വൃത്തികേട് കാണിച്ചാല്‍ അതങ്ങനെ തന്നെയാണ് എന്ന് പറയും, കാരണം ന്യായീകരിക്കാന്‍ ഈ പാര്‍ട്ടിയുടെ പേര് എന്ന് സിപിഎം എന്നല്ല- പുഴു വിവാദത്തില്‍ അഡ്വ. വസന്ത് ...
29 Oct 2026