BREAKING NEWS

മകളെ തട്ടിക്കൊണ്ടു കൂട്ടബലാത്സംഗം ചെയ്ത കേസ് പിൻവലിക്കാൻ വിസമ്മതിച്ചു; പിതാവിനെ കൊലപ്പെടുത്തി ഫാനിൽ കെട്ടിത്തൂക്കി, പിന്നാലെ ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ ശ്രമം, പരാതിയുമായി 58കാരന്റെ ഭാര്യ

· · 1 min read
Share: Copied!

ജയ്പുർ: മകളെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ നിന്ന് പിന്മാറാൻ വിസമ്മതിച്ചതിനെ തുടർന്ന് 58കാരനായ പിതാവിനെ പ്രതികൾ കൊലപ്പെടുത്തി മൃതദേഹം ഫാനിൽ കെട്ടിത്തൂക്കിയതാണെന്ന് പരാതി. രാജസ്ഥാനിലെ ജയ്പുരിലാണ് സംഭവം. മകളെ കൂട്ടബലാത്സംഗം ചെയ്ത് ഒരു മാസത്തിന് ശേഷമാണ് പിതാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ആദ്യം ആത്മഹത്യയ്ക്കാണ് പോലീസ് കേസെടുത്തിരുന്നത്. എന്നാൽ, മരിച്ചയാളുടെ ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇപ്പോൾ കൊലപാതകക്കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ജയ്പുരിലെ കൽവാർ മേഖലയിൽ ജൂണിലാണ് യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതെന്നാണ് പരാതി. യുവതിയെ തട്ടിക്കൊണ്ടുപോയ ഒരാൾ മറ്റ് മൂന്ന് കൂട്ടാളികളുടെ സഹായത്തോടെ പീഡിപ്പിച്ചെന്നാണ് ആരോപണം. രണ്ട് ദിവസത്തിന് ശേഷം യുവതി തിരിച്ചെത്തിയതോടെ മൊഴി രേഖപ്പെടുത്തിയ പോലീസ് നാലുപേർക്കെതിരെ കൂട്ടബലാത്സംഗത്തിന് കേസെടുത്തു. അന്വേഷണത്തിനൊടുവിൽ പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പ്രതികൾ കുടുംബത്തെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. കേസ് പിൻവലിച്ചില്ലെങ്കിൽ യുവതിയുടെ പിതാവിനെ കൊലപ്പെടുത്തുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
ജൂലൈയിൽ വീടിന് സമീപം 58കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഫാനിൽ കെട്ടിയ കയറിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹമെന്നാണ് ഭാര്യയുടെ പരാതിയിൽ പറയുന്നു.

തന്റെ ഭർത്താവിനെ നാലുപ്രതികളും ചേർന്ന് ഗൂഢാലോചന നടത്തി കൊലപ്പെടുത്തിയ ശേഷം സംഭവം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ മൃതദേഹം കെട്ടിത്തൂക്കുകയായിരുന്നുവെന്നാണ് ഭാര്യ ആരോപിക്കുന്നത്. ജൂലൈ അഞ്ചിന് ഒരാളുടെ മൃതദേഹം കണ്ടെത്തിയെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സംഘം സ്ഥലത്തെത്തിയതായി സർക്കിൾ ഇൻസ്പെക്ടർ ദിലീപ് സിങ് പറഞ്ഞു. സ്ഥലത്തുനിന്ന് തെളിവുകൾ ശേഖരിക്കുകയും ചെയ്തു. അടുത്ത ദിവസം പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയതായും അദ്ദേഹം വ്യക്തമാക്കി.

ഭാര്യയുടെ പരാതിയിൽ ഇപ്പോൾ കൊലപാതകക്കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികൾക്കെതിരായ ആരോപണങ്ങളും സംഭവവുമായി ബന്ധപ്പെട്ട മറ്റ് സാഹചര്യങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്. കൊലപാതകത്തിൽ പ്രതികളുടെ പങ്കുണ്ടെന്ന ആരോപണം അന്വേഷണത്തിലൂടെ സ്ഥിരീകരിക്കേണ്ടതുണ്ട്.

 

BREAKING NEWS
സ്‌കാഫ് അണിഞ്ഞ ഭീരുക്കളെ ഇന്ന് കണ്ടില്ല, പ്രധാനമന്ത്രിയെ പോലെ കാര്യം നേടുന്നവരാണ് ഇത്തരക്കാർ, ഇവർക്ക് നേരെ നിന്ന് മുട്ടാൻ കഴിയില്ല...ആർഎസ്എസിനെ ഉന്നമിട്ട് രാഹുൽ ​ഗാന്ധി
13 Oct 2026
BREAKING NEWS
'ഓനെ ഇങ്ങോട്ടു വിട് സാറേ. ഞങ്ങൾ നോക്കിക്കോളാം'... കണ്ണൂരിൽ കട കേന്ദ്രീകരിച്ച് ഒരു കോടി രൂപയുടെ ലഹരിമരുന്നുവേട്ട, എംഡിഎംഎ സൂക്ഷിച്ചത് കാറിലും കടയിലുമായി, പ്രതിയെ കൈകാര്യം ചെയ്ത് നാട്ടുകാർ!! പോലീസ് സ്റ്റേഷനിൽ ഫോട്ടോയ്ക്ക് മുന്നിൽ മൂന്ന് വിരലുകൾ ഉയർത്തിക്കാട്ടി പ്രതിയുടെ പരിഹാസം
13 Oct 2026
BREAKING NEWS
റോങ് സൈഡിൽ കൂടി കയറിയ സ്വകാര്യ ബസ് എതിരെ വന്ന സ്കൂട്ടിയിൽ ഇടിച്ചു, യുവതിക്ക് ദാരുണാന്ത്യം, ഇടിയുടെ ആഘാതത്തിൽ സ്കൂട്ടിയും യുവതിയും ബസിനടിയിൽപ്പെട്ടു!! കൂടെയുണ്ടായിരുന്ന മക്കൾക്ക് ​ഗുരുതര പരുക്ക്, ഡ്രൈവർ ഓടിരക്ഷപ്പെട്ടു
13 Oct 2026
BREAKING NEWS
രാജേന്ദ്ര വിശ്വനാഥ് ആർലേക്കൻ ഇനി തമിഴ്‌നാട് ​ഗവർണർ, കേരളാ​ഗവർണറായി ഓം പ്രകാശ് മാത്തൂർ, മുതിർന്ന ബിജെപി നേതാവും മുൻ രാജ്യസഭാംഗവുമായ ഓം പ്രകാശ് കേരള രാജ്ഭവന്റെ അമരത്തേക്കെത്തുന്നത് സിക്കിമിൽ നിന്ന്
12 Oct 2026