BREAKING NEWS

പ്രതികാരം അത് വീട്ടാനുള്ളതാണ്!! യമനിലെ അന്താരാഷ്ട്ര വിമാനത്താവളം ആക്രമിച്ച് ഇസ്രയേൽ

· · 1 min read
Share: Copied!

യമനിലെ അന്താരാഷ്ട്ര വിമാനത്താവളം ആക്രമിച്ച് ഇസ്രയേൽ. ഹൂതി വിമതരെ ലക്ഷ്യമിട്ട് വിമാനത്താവളം ഐഡിഎഫ് ആക്രമിക്കുകയായിരുന്നു. തലസ്ഥാനമായ സൻആയിലെ വിമാനത്താവളത്തിലാണ് ആക്രമണമുണ്ടായതെന്ന് ഹൂതികളുടെ സാറ്റലൈറ്റ് വാർത്ത ചാനൽ റിപ്പോർട്ട് ചെയ്തു.

നേരത്തെ വിമാനത്താവളത്തിൽനിന്നും സമീപത്തുനിന്നും ഒഴിഞ്ഞു പോകണമെന്ന് ഇസ്രായേൽ സൈനിക വക്താവ് അവിചയ് അദ്രെയ് മുന്നറിയിപ്പ് നൽകിരുന്നു. ഇതിനു പിന്നാലെയായിരുന്നു ആക്രമണം. തെൽ അവീവിലെ പ്രധാന വിമാനത്താവളത്തിന് സമീപം ഹൂതികൾ കഴിഞ്ഞ ദിവസം നടത്തിയ മിസൈൽ ആക്രമണത്തിന് തിരിച്ചടിയായാണ് സൈനിക നീക്കം.

മുൻപ് ഇസ്രയേൽ വിമാനത്താവളം ആക്രമിച്ച ഹൂതി വിമതർക്കെതിരെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നടപടികൾ പ്രഖ്യാപിച്ചിരുന്നു. ആക്രമണത്തിനു പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ച അദേഹം തിരിച്ചടി ഒന്നിൽ ഒതുങ്ങില്ലെന്നും വ്യക്തമാക്കിയിരുന്നു. ഇറാന്റെ പിന്തുണയുള്ള വിമതർക്കെതിരെ ഇസ്രായേൽ മുമ്പും നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഭാവിയിലും നടപടിയെടുക്കുമെന്നും തങ്ങൾക്കൊപ്പം അമേരിക്കയും ചേരുമെന്നും നെതന്യാഹു മുൻപ് പറഞ്ഞിരുന്നു.

ഇസ്രയേലിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ പരാജയപ്പെടുത്തി കൊണ്ടാണ് യെമനിൽനിന്ന് ഹൂതി വിമതർ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ ഇസ്രയേലിലെ സുരക്ഷാ പ്രധാന്യമുള്ള മേഖലയിൽ പതിച്ചത്. ആക്രമത്തിന് പിന്നാലെ സൈനിക നേതൃത്വവുമായി ഫോണിൽ ചർച്ച നടത്തിയ നെതന്യാഹു ഉന്നതതല യോഗവും വിളിച്ചിരുന്നു. ഹൂതികൾക്കുള്ള തിരിച്ചടി കനത്തതായിരിക്കുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി കാറ്റ്സും മുന്നറിയിപ്പ് നൽകിയിരുന്നു. ‘ഞങ്ങളെ ആക്രമിക്കുന്നവരെ ഏഴ് മടങ്ങ് തിരിച്ചാക്രമിക്കും’ അദ്ദേഹം പറഞ്ഞു.

അതേസമയം ബെൻ ഗുറിയോൺ വിമാനത്താവളത്തിലേക്കുള്ള പ്രവേശന റോഡിനോട് ചേർന്നുള്ള പൂന്തോട്ടത്തിലാണ് മിസൈൽ പതിച്ചത്. വിമാനത്താവളത്തിന്റെ പാർക്കിങ് ഭാഗത്തിനോട് ചേർന്ന് നിൽക്കുന്ന ഭാഗമാണിതെന്നാണ് വിവരം. ആക്രമണത്തിൽ വലിയ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വിമാനത്താവളം ഒരു മണിക്കൂറോളം അടച്ചിട്ടു. എന്നാൽ, ഇസ്രായേൽ ആക്രമണങ്ങൾ പിന്തിരിപ്പിക്കില്ലെന്നും ശക്തമായ തിരിച്ചടി നൽകുമെന്നും ഹൂതി മീഡിയ ഓഫിസ് മേധാവി നസ്‌റുദ്ദീൻ ആമിർ പറഞ്ഞു.

തകർത്തത് മൂന്നു പതിറ്റാണ്ടായി പാക്കിസ്ഥാൻ വളർത്തിക്കൊണ്ടുവന്ന ഭീകര ക്യാമ്പുകൾ, കൃത്യമായി അളന്നുതൂക്കി, ഒരു സർജറി നടത്തുന്നതുപോലെ ക്ലിനിക്കൽ പ്രിസിഷനോടെയുള്ള ആക്രമണം!! തെളിവുകൾ നിരത്തി ഓപ്പറേഷൻ സിന്ദൂർ വിവരിച്ച് ഇന്ത്യൻ സേനയിലെ കരുത്തരായ വനിതകൾ

BREAKING NEWS
പ്രാർത്ഥനയിലൂടെ രോഗം മാറ്റാമെന്ന് വാഗ്ദാനം ചെയ്ത് 16കാരിയെ പീഡിപ്പിച്ച കേസ്; സമാനമായ രീതിയിൽ കൂടുതൽ പെൺകുട്ടികളെ ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ടോയെന്നതിൽ അന്വേഷണം; നിയാസ് ജൗഹരിയുടെ സാമ്പത്തിക ഇടപാടുകളിലും അന്വേഷണം
02 Nov 2026
BREAKING NEWS
ശ്വാസംമുട്ടി ഡൽഹി; എക്യുഐ 349, മലിനീകരണം അതീവ മോശം നിലയിലേക്കെന്ന് മുന്നറിയിപ്പ്, ദീപാവലിക്ക് മുമ്പേ വിഷയം രൂക്ഷം; വാഹനങ്ങൾക്കും നിർമാണപ്രവർത്തനങ്ങൾക്കും നിയന്ത്രണം
02 Nov 2026
BREAKING NEWS
അവര്‍ക്കെന്ത് ഇസ്ലാം..............കള്ളുകുടിച്ച് മതിമറന്ന് ബോധമില്ലാതെ കിടക്കുന്നയാളോട് ബിസ്മി ചൊല്ലാത്തത് മോശമായിപ്പോയി എന്ന് പറയുന്നത് പോലെ, പോക്‌സോ കേസിൽ അറസ്റ്റിലായ മുസ്ലിം പ്രഭാഷകന്‍ വസ്ത്രധാരണത്തിന്റെ പേരിൽ നസ്രിയയെ വിമര്‍ശിച്ചയാൾ
02 Nov 2026
BREAKING NEWS
‘ഒരു ഭീഷണിക്ക് മുന്നിലും കൂഞ്ഞില്ല‘; പുതിയ ആയുധങ്ങൾ പരീക്ഷിച്ചെന്ന് ഇറാൻ; ഏത് സാഹചര്യവും നേരിടാൻ സജ്ജമെന്ന് അബ്ബാസ് അരാഗ്ച്ചി
02 Nov 2026