BREAKING NEWS

ഒന്നരവയസുകാരനെ നിലത്തു കിടത്തി കാലില്‍ ആണി കുത്തിക്കേറ്റി, ശരീരമാസകലം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു, പിതാവിനെക്കൊണ്ട് കുറ്റം സമ്മതിപ്പിക്കാന്‍ പിഞ്ചുകുഞ്ഞിനോട് ഇസ്രയേല്‍ സൈന്യത്തിന്റെ കൊടും ക്രൂരത, പിതാവിനെ ചോദ്യം ചെയ്തത് നഗ്നനാക്കി

· · 1 min read
Share: Copied!

ഗസ്സ സിറ്റി: ഗസ്സയിലെ അൽ മഗാസി അഭയാർത്ഥി ക്യാമ്പിന് സമീപം ഒന്നര വയസ്സുകാരനെ  കൊടുംക്രൂരമായ പീഡനത്തിന് ഇരയാക്കി ഇസ്രായേൽ സൈന്യം. കുട്ടിയുടെ പിതാവായ ഉസാമ അബു നാസറിനെ കുറ്റം സമ്മതിപ്പിക്കുന്നതിനായി, കുഞ്ഞിനോട് സൈന്യം ക്രൂരത കാട്ടിയെന്നാണ് ഫലസ്തീൻ ചാനൽ റിപ്പോർട്ട് ചെയ്യുന്നത്. തന്റെ ഒന്നര വയസ്സുകാരനായ മകൻ കരീമുമായി സാധനങ്ങൾ വാങ്ങാൻ പോകുന്നതിനിടെയാണ് ഉസാമ അബു നാസറിനെ ഇസ്രായേൽ സൈന്യം തടഞ്ഞുവെച്ചത്.

കുട്ടിയെ നിലത്തുകിടത്താൻ ആവശ്യപ്പെട്ട സൈന്യം ഉസാമയെ നഗ്നനാക്കി ചോദ്യം ചെയ്യുകയായിരുന്നു. പിതാവിന്റെ മുന്നിൽ വെച്ചാണ് കുഞ്ഞിനെ സൈനികർ ഉപദ്രവിച്ചത്. മെഡിക്കൽ റിപ്പോർട്ടുകൾ പ്രകാരം കുഞ്ഞിന്റെ കാലിൽ സിഗരറ്റ് കൊണ്ട് പൊള്ളിച്ച പാടുകളും ആണി തറച്ചതുമൂലമുള്ള ആഴത്തിലുള്ള മുറിവുകളുമുണ്ട്.

പത്തുമണിക്കൂറോളം തടഞ്ഞുവെച്ച ശേഷം റെഡ് ക്രോസ് മുഖേനയാണ് കുഞ്ഞിനെ ബന്ധുക്കൾക്ക് കൈമാറിയത്. പിതാവ് ഇപ്പോഴും ഇസ്രായേൽ സൈന്യത്തിന്റെ കസ്റ്റഡിയിലാണ്. തടവിലുള്ള പിതാവിന്റെ മോചനത്തിനായി അന്താരാഷ്ട്ര സംഘടനകൾ ഇടപെടണമെന്ന് കുടുംബം അഭ്യർത്ഥിച്ചു.

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026