BREAKING NEWS

​ഗാസയിൽ വീണ്ടും സമാധാനക്കേട്!! ഹമാസ് കരാർ സംഘിച്ചു, ശക്തമായി തിരിച്ചടിക്കാൻ പ്രതിരോധ സേനയ്ക്ക് പ്രധാനമന്ത്രിയുടെ നിർദേശം!! ഹമാസ് തുരങ്കങ്ങളെ ലക്ഷ്യംവെച്ച് ഇസ്രയേൽ ബോംബാക്രമണം, 9 പലസ്തീനികൾ കൊല്ലപ്പെട്ടു, നെതന്യാഹുവിന്റെ നേത്വത്വത്തിൽ അടിയന്തര യോ​ഗം

· · 1 min read
Share: Copied!

ടെൽ അവീവ്: ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം ഗാസ വീണ്ടും രക്ത രൂക്ഷിതമാകുന്നു. വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന് ആരോപിച്ച് ഹമാസിനെതിരെ കർശന നടപടി സ്വീകരിക്കാൻ ഇസ്രയേൽ പ്രതിരോധ സേനയ്ക്ക് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നിർദേശം നൽകി.

ഇതോടെ ഇസ്രയേൽ നിയന്ത്രിത പ്രദേശത്തേക്ക് ഹമാസുകാർ വെടിവെച്ചെന്നുപറഞ്ഞ് റാഫയുൾപ്പെടെ ഗാസയിൽ പലയിടത്തും ഇസ്രയേൽസൈന്യം ആക്രമണം നടത്തി. ഹമാസ് കേന്ദ്രങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ സൈന്യത്തിന് നിർദേശം ലഭിച്ചതിന് പിന്നാലെ തെക്കൻ ഗാസയിൽ വീണ്ടും വ്യോമാക്രമണം ആരംഭിച്ചതായി ഐഡിഎഫ് അറിയിക്കുകയും ചെയ്തു.

അതേസമയം ഹമാസിന്റെ തുരങ്കങ്ങളെ ലക്ഷ്യംവെച്ചാണ് ആക്രമണമെന്ന് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ട്രംപിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചകൾക്കു ശേഷം ഒരാഴ്ചമുൻപ് വെടിനിർത്തൽ കരാർ നിലവിൽ വന്നിരുന്നു. ഇതിനുശേഷമുള്ള ആദ്യ വലിയ ആക്രമണമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന് കഴിഞ്ഞ ദിവസങ്ങളിൽ ഹമാസും ഇസ്രയേലും പരസ്പരം ആരോപിച്ചിരുന്നെങ്കിലും വലിയ ആക്രമണങ്ങളിലേക്ക് കടന്നിരുന്നില്ല. എന്നാൽ ഇസ്രയേൽ ഇന്നലെ വ്യോമാക്രമണം അടക്കമാണ് നടത്തിയത്.

ഇസ്രയേലി ആക്രമണത്തിൽ ഒമ്പത് പലസ്തീനികൾ കൊല്ലപ്പെട്ടതായി ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസയിലെ ആരോഗ്യമന്ത്രാലയം അറിയിച്ചു. പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സുരക്ഷയുമായി ബന്ധപ്പെട്ട് അടിയന്തര യോഗം വിളിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ സ്ഥിതിഗതികൾ ലഘൂകരിക്കുന്നതിനായി മധ്യസ്ഥ ശ്രമങ്ങളും നടക്കുന്നുണ്ട്. ‘രാവും പകലും’ ചർച്ചകൾ നടന്നുവരികയാണെന്ന് വെടിനിർത്തൽ ചർച്ചകളിൽ പങ്കെടുത്ത ഒരു മുതിർന്ന ഈജിപ്ഷ്യൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026