BREAKING NEWS

തലകീഴായി കിടക്കുന്ന കുരിശിൽ തൂങ്ങപ്പെട്ട യേശുക്രിസ്തുവിന്റെ വി​ഗ്രഹം, മുഖത്ത് കൂടംകൊണ്ട് ആഞ്ഞടിക്കുന്ന ഇസ്രയേൽ സൈനികൻ, ചിത്രം വൈറൽ!! ഇസ്രയേലിനെതിരെ ലോകവ്യാപക പ്രതിഷേധം, സംഭവം സത്യമെന്ന് ഇസ്രായേൽ സൈന്യം

· · 1 min read
Share: Copied!

തലകീഴായി കിടക്കുന്ന കുരിശിൽ തൂങ്ങപ്പെട്ട യേശുക്രിസ്തുവിന്റെ വി​ഗ്രഹം, മുഖത്ത് കൂടംകൊണ്ട് ആഞ്ഞടിക്കുന്ന ഇസ്രയേൽ സൈനികൻ, ചിത്രം വൈറൽ!! ഇസ്രയേലിനെതിരെ ലോകവ്യാപക പ്രതിഷേധം, സംഭവം സത്യമെന്ന് ഇസ്രായേൽ സൈന്യം

ബെയ്‌റൂത്ത്: തെക്കൻ ലെബനനിൽ തൂങ്ങപ്പെട്ട യേശു ക്രിസ്തുവിന്റെ പ്രതിമ തകർത്ത് ഇസ്രയേൽ സൈനികൻ. ഡെബേലിലെ ക്രൈസ്തവ ഭൂരിപക്ഷ മേഖലയിലുള്ള പ്രതിമയാണ് തകർക്കപ്പെട്ടത്. യേശുക്രിസ്തുവിന്റെ ക്രൂശിത വിഗ്രഹം നശിപ്പിക്കുന്നതായി കാണിക്കുന്നചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് ഇസ്രയേൽ ഡിഫെൻസ് ഫോഴ്സ് അന്വേഷണം ആരംഭിച്ചു.

പ്രചരിച്ച ചിത്രത്തിൽ ഒരു സൈനികൻ വിഗ്രഹത്തിന്റെ തല ഭാഗത്ത് ഹാമർ അല്ലെങ്കിൽ കൊടാലി ഉപയോഗിച്ച് അടിക്കുന്നതും ക്രൂശിൽ നിന്നു വേർതിരിക്കപ്പെട്ട നിലയിൽ വിഗ്രഹം തലകീഴായി കിടക്കുന്നതുമായ ക്രിസ്തുവിന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. അന്വേഷണത്തിനു ശേഷം യേശു ക്രിസ്തുവിന്റെ പ്രതിമ ഇസ്രയേൽ സൈനികൻ തകർത്തത് ശരിക്കും സംഭവിച്ചത് തന്നെയാണെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സസ് സമ്മതിച്ചു.

യേശു ക്രിസ്തുവിന്റെ പ്രതിമ ഇസ്രയേൽ സൈനികൻ തകർക്കുന്ന ചിത്രം സോഷ്യൽ മീഡിയയിലൂടെയാണ് പുറത്തുവന്നത്. പലസ്തീനിയൻ റിപ്പോർട്ടറായ യുനിസ് തിരാവിയാണ് ചിത്രം പുറത്തുവിട്ടത്. ചിത്രം പുറത്ത് വന്നതോടെ ഇസ്രയേലിനെതിരെ ലോകവ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. ഇതോടെയാണ് ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സസ് പ്രതികരിച്ചത്.

സംഭവത്തെ ഗൗരവത്തോടെ കാണുന്നതായി ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സസ് പ്രസ്താവനയിൽ വ്യക്തമാക്കി. “ഒരു സൈനികൻ ക്രൈസ്തവ മതചിഹ്നത്തെ നശിപ്പിക്കുന്നതായി കാണിക്കുന്ന ചിത്രം പ്രാഥമിക പരിശോധനയിൽ തെക്കൻ ലെബനനിൽ പ്രവർത്തിക്കുന്ന സൈനികനുടേതാണെന്ന് കണ്ടെത്തി. ഇത് സൈന്യത്തിന്റെ മൂല്യങ്ങളോട് പൊരുത്തപ്പെടാത്ത പ്രവൃത്തിയാണ്,” എന്നാണ് വിശദീകരണം.

സംഭവത്തിൽ ഉത്തര കമാൻഡിന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കുകയാണെന്നും, കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ടവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും സൈന്യം അറിയിച്ചു. കൂടാതെ, വിഗ്രഹം പുനഃസ്ഥാപിക്കാൻ പ്രദേശവാസികൾക്ക് സഹായം നൽകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം വി​ഗ്രഹം തകർക്കപ്പെട്ടതായി പറയുന്ന ഡബേൽ ഗ്രാമം പ്രധാനമായും മറോണൈറ്റ് ക്രൈസ്തവരുടെ ആവാസ കേന്ദ്രമാണ്. ഹോളി ലാൻഡിലെ ക്രൈസ്തവ ഫോറത്തിന്റെ കോർഡിനേറ്ററായ വാദി അബുനാസർ സംഭവം ഗൗരവമായി അന്വേഷിക്കണമെന്നും കുറ്റക്കാരെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ടു. “ഇത്തരം ലംഘനങ്ങൾക്കെതിരെ നിശബ്ദത പാലിക്കാൻ കഴിയില്ല,” എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇസ്രായേൽ- ലെബനൻ അതിർത്തിയിൽ തുടരുന്ന സംഘർഷത്തിനിടയിലാണ് സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്.

BREAKING NEWS
‘ജനം പുറംകാലുകണ്ട് ചവിട്ടി പുറത്താക്കിയ പിണറായിയെ രക്ഷിക്കാനുള്ള ദൗത്യമാണ് സതീശൻ ഏറ്റെടുത്തിരിക്കുന്നത്’; മാസപ്പടി കേസ് ഹർജിക്കാരൻ കെ.എം. ഷാജഹാൻ
13 Oct 2026
BREAKING NEWS
കാണാതായ 24 കാരിയുടെ മൃതദേഹം പെരുമ്പ പുഴയിൽ; പയ്യന്നൂർ ടൗണിലെ മാളിൽ ജീവനക്കാരിയായിരുന്നു
13 Oct 2026
BREAKING NEWS
ലാത്തിയും ലഹരിയും നല്‍കി ക്രിമിനലുകളെ ഉപയോഗിച്ച് പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്താനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്, മദ്യപിച്ച് ഡ്യൂട്ടിക്കെത്തി വിദ്യാര്‍ത്ഥികളെ തല്ലിച്ചതയ്ക്കാന്‍ ഒരു പൊലീസുകാരന് എങ്ങനെയാണ് ധൈര്യം ലഭിക്കുന്നത്?? ക്രിമിനല്‍ പൊലീസുകാരെ കയറൂരി വിടുന്ന സമീപനം അംഗീകരിക്കാനാകില്...
13 Oct 2026
BREAKING NEWS
ചിക്കൻപോക്സ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് പൊലീസ് തന്നെ വലിച്ചിഴച്ചത്, ഭാര്യയെയും മകനെയും ഉപദ്രവിച്ചപ്പോഴാണ് പ്രതികരിച്ചത്, കാപ്പ കേസിന് പിന്നിൽ വി കെ പ്രശാന്തിന്റെ മുൻവൈരാഗ്യം, ജയിലിൽ താൻ കൊടിയ പീഡനം നേരിട്ടു- ആര്‍ സുഗതന്‍
13 Oct 2026