BREAKING NEWS

ഭീകര നേതാവ്, പലസ്തീനിലെ ജനപ്രിയ നേതാവ് മർവാൻ ബർഗൂത്തിയെ സമാധാന കരാറിന്റെ ഭാഗമായി വിട്ടയക്കില്ല- ഇസ്രയേൽ, ബർഗൂത്തിയെ ഇസ്രയേൽ ഭയപ്പെടുന്നുവെന്ന് വിദ​ഗ്ദർ

· · 1 min read
Share: Copied!

റാമല്ല: ഇസ്രയേൽ- ​ഗാസ കരാർ പ്രകാരം ബന്ദികളെ മോചിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തെങ്കിലും പലസ്തീൻ ജനപ്രിയ നേതാവ് മർവാൻ ബർഗൂത്തിയെ സമാധാന കരാറിന്റെ ഭാഗമായി വിട്ടയയ്ക്കില്ലെന്ന് ഇസ്രയേൽ. കൂടാതെ ഹമാസ് ദീർഘകാലമായി ആവശ്യപ്പെടുന്ന മറ്റു പ്രമുഖ തടവുകാരെ മോചിപ്പിക്കാനും ഇസ്രയേൽ വിസമ്മതിച്ചു. ബർഗൂത്തിയെയും മറ്റു പ്രമുഖരെയും മോചിപ്പിക്കണമെന്നു സംഘം നിർബന്ധിക്കുന്നുണ്ടെന്നും മധ്യസ്ഥരുമായി ചർച്ചകൾ നടക്കുന്നുണ്ടെന്നും ഹമാസ് മുതിർന്ന ഉദ്യോഗസ്ഥനായ മൂസ അബു മർസൂഖ് അൽ ജസീറ ടിവി നെറ്റ്‌വർക്കിനോടു പറഞ്ഞു.

അതേസമയം ബർഗൂത്തിയെ ഒരു ഭീകര നേതാവായാണ് ഇസ്രയേൽ കണക്കാക്കുന്നത്. 2004ൽ ഇസ്രയേലിൽ അഞ്ച് പേരുടെ മരണത്തിനു കാരണമായ ആക്രമണങ്ങളുമായി ബന്ധപ്പെട്ടു ശിക്ഷിക്കപ്പെട്ട ബർഗൂത്തി നിലവിൽ ഒന്നിലധികം ജീവപര്യന്തം തടവുശിക്ഷകൾ അനുഭവിക്കുകയാണ്.

എന്നാൽ ഇസ്രയേൽ ബർഗൂത്തിയെ ഭയപ്പെടുന്നുവെന്നാണു ചില വിദഗ്ധർ പറയുന്നത്. അധിനിവേശത്തിനെതിരെ സായുധ പ്രതിരോധത്തെ പിന്തുണച്ചപ്പോഴും ദ്വിരാഷ്ട്ര പരിഹാരത്തിന്റെ വക്താവായിരുന്ന ബർഗൂത്തിയെ, പലസ്തീൻകാർ ശക്തനായ പ്രചോദകനായി കണ്ടേക്കാമെന്ന് ഇസ്രയേൽ ഭയക്കുന്നുണ്ട്. ചില പലസ്തീൻകാർ അദ്ദേഹത്തെ നെൽസൺ മണ്ടേലയായി കാണുന്നുമുണ്ടെന്ന് ചിലർ വ്യക്തമാക്കി.

അതേസമയം വെള്ളിയാഴ്ച ഇസ്രയേൽ സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഇരുന്നൂറ്റിയമ്പതോളം തടവുകാരുടെ പട്ടിക അന്തിമമാണോ എന്നതിലും വ്യക്തത വന്നിട്ടില്ലെന്നു വാർത്താ ഏജൻസിയായ അസോഷ്യേറ്റഡ് പ്രസ് (എപി) റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച പ്രാബല്യത്തിൽ വന്ന വെടിനിർത്തൽ ധാരണ അനുസരിച്ച്, ഗാസയിൽനിന്ന് ഇസ്രയേൽ സൈന്യത്തെ പിൻവലിക്കും. തിങ്കളാഴ്ചയോടെ ഹമാസ് ജീവിച്ചിരിക്കുന്ന ഇരുപതോളം ഇസ്രയേലി ബന്ദികളെ മോചിപ്പിക്കും. കൂടാതെ ഇസ്രയേൽ ഇരുന്നൂറ്റിയമ്പതോളം പലസ്തീനികളെയും കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ഗാസയിൽനിന്നു പിടികൂടി കുറ്റം ചുമത്താതെ തടങ്കലിൽ വച്ചിരുന്ന 1,700ൽ പരം ആളുകളെയും മോചിപ്പിക്കുമെന്നാണ് റിപ്പോർട്ട്.

‘കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്യമന്ത്രിയുടെ മകന് ഇഡി രഹസ്യമായി നോട്ടിസ് നൽകിയത് 2023ൽ!! വേറെ വല്ലവരുമായിരുന്നെങ്കിൽ നോട്ടീസടിച്ച് ഇഡി രാജ്യവ്യാപകമായത് പ്രസിദ്ധീകരിച്ചേനേ…കേസിന്റെ നിലവിലെ അവസ്ഥയെന്താണ്? മുഖ്യമന്ത്രിയുടെ മകനെ ചോദ്യം ചെയ്‌തോ?  കേസ് ഇപ്പോഴും നടക്കുന്നുണ്ടോ?- ഇഡി മറുപടി പറയണം’

BREAKING NEWS
രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹവും ആംബുലൻസും കൂട്ടിയിടിച്ച് അപകടം, നിരവധി പേർക്ക് പരുക്ക്, കോൺഗ്രസ് നേതാവ് സുരക്ഷിതൻ!! അപകടം 2018 ൽ ബെംഗളൂരുവിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ അമിത് ഷായ്‌ക്കെതിരെ അപകീർത്തി പരാമർശം നടത്തിയ കേസിൽ ഇന്ന് വിധി വരാനിരിക്കെ
26 Oct 2026
BREAKING NEWS
ക്ഷേത്രത്തില്‍ അതിക്രമിച്ച് കയറി വിഗ്രഹത്തില്‍ ഭീകരസംഘടവനയുടെ പേര് എഴുതി, പീഠത്തില്‍ അറബി അക്ഷരങ്ങളും, പൊലീസില്‍ പരാതി നല്‍കി ക്ഷേത്രസമിതി
26 Oct 2026
BREAKING NEWS
പ്രായപൂർത്തിയാകാത്ത മകന് വാഹനമോടിക്കാൻ കൊടുത്തു, അഡീഷണൽ സെഷൻസ് ജഡ്ജിയായ പിതാവ് പ്രതി, കേസെടുത്ത് പോലീസ്!! കേസന്വേഷിക്കാൻ എസ്ഐടി... 17 കാരന് ജാമ്യം അനുവദിച്ചത് മുൻകാല കുറ്റകൃത്യങ്ങളില്ലെന്ന കാര്യം പരിഗണിച്ച്
26 Oct 2026
BREAKING NEWS
മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാറിടിച്ച് അധ്യാപകന് ദാരുണാന്ത്യം, സുഹൃത്തിന്റെ വാരിയെല്ലൊടിഞ്ഞു
26 Oct 2026