BREAKING NEWS

ഇസ്രയേൽ ലോക തെമ്മാടി.., സാധാരണ മര്യാദ പാലിക്കാത്തവർ.., അമേരിക്കയുടെ പിന്തുണയിൽ എന്തും ചെയ്യും…, ലോക സമാധാനത്തിന് ഭീഷണിയാണ് ഇസ്രായേലെന്നും മുഖ്യമന്ത്രി

· · 1 min read
Share: Copied!

തിരുവനന്തപുരം: ഇറാനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. ഇസ്രയേൽ ലോക തെമ്മാടിയെന്ന് അദ്ദേഹം പറഞ്ഞു. ലോകത്ത് സാധാരണ മര്യാദ പാലിക്കാത്തവരാണ് അവര്‍. അമേരിക്കയുടെ പിന്തുണയിൽ ഇസ്രയേൽ എന്തും ചെയ്യും. ലോക സമാധാനത്തിന് ഭീഷണിയാണ് ഇസ്രായേല്‍. സമാധാനകാംക്ഷികൾ ഏറെ ഞെട്ടലോടെയാണ് ഇസ്രയേൽ ആക്രമണത്തെ കാണുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇസ്രയേൽ ലോക ഭീകരനെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി പറഞ്ഞു ഇറാൻ സൈന്യത്തിലെ ഉന്നതനെ ഇസ്രയേൽ കൊന്നു അമേരിക്കൻ പ്രസിഡന്‍റ് ട്രംപിന്‍റെ പിന്തുണയോടെ ഇസ്രയേൽ ഗാസയിൽ കൂട്ടക്കുരുതി നടത്തി. ഈജിപ്തിനെ ഇസ്രയേൽ നേരത്തെ ആക്രമിച്ചു ലോകത്ത് ഭീകര കൃത്യം ചെയ്യാൻ ഇസ്രയേൽ തുനിയുന്നു ഇന്ത്യ സർക്കാർ നിലപാട് വ്യക്തമാക്കണം മോദിയുടെ അഭിപ്രായം അറിയണമെന്നും ബേബി പറഞ്ഞു.

സംയമനം പാലിക്കണമെന്ന് ഇസ്രയേലിനോടും ഇറാനോടും ഇന്ത്യ ആവശ്യപ്പെട്ടു. നയതന്ത്ര മാർഗ്ഗങ്ങളിലൂടെ സംഘർഷം ഒഴിവാക്കണം രണ്ടു സുഹൃദ് രാജ്യങ്ങളെന്ന നിലയ്ക്ക് ഇതിന് എല്ലാ സഹായവും നല്കാൻ തയ്യാറാണ് രണ്ടു രാജ്യങ്ങളിലെയും ഇന്ത്യക്കാർ ജാഗ്രത പാലിക്കാനും നിർദ്ദേശം നല്‍കി.

അതേസമയം ഇസ്രയേൽ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഇറാൻ ആക്രമണം തുടങ്ങിയെന്നാണ് റിപ്പോർട്ട്. ഡ്രോണ്‍ ആക്രമണം തുടങ്ങിയിരിക്കുകയാണ് ഇറാൻ. നൂറോളം ഡ്രോണുകൾ ഇസ്രയേലിനെ ലക്ഷ്യമാക്കി അയച്ചെന്നാണ് റിപ്പോർട്ട്. ഇസ്രയേലിന്‍റെ ആക്രമണത്തോടുള്ള പ്രതികരണം കഠിനവും നിർണായകവുമായിരിക്കുമെന്ന് ഇറാൻ പ്രതികരിച്ചു.

നേരത്തെ ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനെയിയുടെ പ്രസ്താവന പുറത്തുവന്നിരുന്നു. ഇസ്രയേൽ കഠിനമായ ശിക്ഷ നേരിടേണ്ടിവരുമെന്ന് ഇറാന്‍റെ പരമോന്നത നേതാവ് പറഞ്ഞു. സർക്കാരിന്‍റെ വാർത്താ ഏജൻസിയായ ഇർനയാണ് (IRNA) ആയത്തുല്ല അലി ഖമേനിയുടെ പ്രസ്താവന പുറത്തുവിട്ടത്. ജനവാസ കേന്ദ്രങ്ങളടക്കം ഇസ്രയേൽ ആക്രമിച്ചു. കുട്ടികൾ അടക്കം നിരവധി പേർ കൊല്ലപ്പെട്ടെന്നും പ്രസ്താവനയിൽ പറയുന്നു.

മഹത്തായ ഇറാനിയൻ ജനതയ്ക്ക് എന്നു പറഞ്ഞാണ് ഖമേനിയുടെ പ്രസ്താവന തുടങ്ങുന്നത്- “സയണിസ്റ്റ് ഭരണകൂടം ദുഷിച്ചതും രക്തരൂഷിതവുമായ കരങ്ങളാൽ നമ്മുടെ പ്രിയപ്പെട്ട രാജ്യത്ത് കുറ്റകൃത്യം നടത്തി. ജനവാസ കേന്ദ്രങ്ങളിലടക്കം ആക്രമണം നടത്തി ദുഷ്ടത വെളിപ്പെടുത്തിയിരിക്കുന്നു. ഈ കുറ്റകൃത്യത്തോടെ, സയണിസ്റ്റ് ഭരണകൂടം കയ്പേറിയതും വേദനാജനകവുമായ വിധി സ്വയം തെരഞ്ഞെടുത്തിരിക്കുകയാണ്. ആ വിധി അവർക്ക് ലഭിച്ചിരിക്കും”- ഖമേനി പറയുന്നു.

സസ്പെൻഷൻ കഴിഞ്ഞ് ഒരുമാസം മുമ്പ് ജോലിയിൽ പ്രവേശിച്ചു.., വീണ്ടും അധിക്ഷേപ കമൻ്റ്.., ഇത്തവണ വിമാനപകടത്തിൽ മരിച്ച രഞ്ജിതയ്ക്കെതിരേ…, പിന്നാലെ വീണ്ടും ഡെപ്യൂട്ടി തഹസിൽദാർക്ക് സസ്പൻഷൻ

BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026
BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026
BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026