BREAKING NEWS

സസ്പെൻഷൻ കഴിഞ്ഞ് ഒരുമാസം മുമ്പ് ജോലിയിൽ പ്രവേശിച്ചു.., വീണ്ടും അധിക്ഷേപ കമൻ്റ്.., ഇത്തവണ വിമാനപകടത്തിൽ മരിച്ച രഞ്ജിതയ്ക്കെതിരേ…, പിന്നാലെ വീണ്ടും ഡെപ്യൂട്ടി തഹസിൽദാർക്ക് സസ്പൻഷൻ

· · 1 min read
Share: Copied!

കാഞ്ഞങ്ങാട്: സസ്പെൻഷനിൽ നിന്ന് ഒരുമാസം മുൻപ് സർവീസിൽ പ്രവേശിച്ച ഡെപ്യൂട്ടി തഹസിൽദാർക്ക് വീണ്ടും സസ്പെൻഷൻ. അഹമ്മദാബാദിൽ വിമാന അപകടത്തിൽപെട്ട് മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയ്ക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ കാസർഗോഡ് വെള്ളരിക്കുണ്ട് താലൂക്ക് ഡെപ്യൂട്ടി തഹസിൽദാരെയാണ് വീണ്ടും സസ്പെൻഡ് ചെയ്തത്. സമൂഹ മാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിലും കമന്റിലും രഞ്ജിതയെ അധിക്ഷേപിച്ച എ.പവിത്രനെതിരെയാണ് നടപടി. പവി ആനന്ദാശ്രമം എന്ന പ്രൊഫൈലിൽ നിന്നാണ് പവിത്രൻ ര‍ഞ്ജിതയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശം നടത്തിയത്. കമന്റിൽ അശ്ലീലവും സ്ത്രീത്വത്തെ അപമാനിക്കുന്നതുമായ വാക്കുകളും ഉണ്ടായിരുന്നു.

വിവാദമായതോടെ പോസ്റ്റ് നീക്കം ചെയ്തു. ജാതീയമായി അധിക്ഷേപിച്ചാണ് പവിത്രൻ ആദ്യം രഞ്ജിതയ്ക്കെതിരെയുള്ള പോസ്റ്റ് പങ്കുവച്ചത്. പിന്നാലെ കുറിച്ച കമന്റിൽ അശ്ലീല ചുവയുള്ള വാക്കുകളുമുണ്ടായിരുന്നു. പോസ്റ്റ് വിവാദമായതിന് പിന്നാലെ ഒട്ടേറെപ്പേർ മുഖ്യമന്ത്രിക്ക് ഓൺലൈനായി പരാതി നൽകിയിരുന്നു. ഇതോടെയാണ് കാസർകോട് ജില്ലാ കലക്ടർ കെ.ഇമ്പശേഖരൻ ഇയാളെ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്.

കേരള സർക്കാർ ജോലിയിൽനിന്ന് ലീവെടുത്ത് വിദേശത്തേയ്ക്ക് പോയതു കൊണ്ടാണ് അപകടത്തിൽ രഞ്ജിത മരിക്കാനിടയായതെന്നാണ് സമൂഹ മാധ്യമത്തിൽ പങ്കുവച്ചൊരു പോസ്റ്റിൽ അദ്ദേഹം കമന്റായി രേഖപ്പെടുത്തിയിരിക്കുന്നത്. രഞ്ജിതയുടെ പടത്തിന് ആദരാഞ്ജലികൾ എന്നെഴുതി പങ്കുവച്ച മറ്റൊരു പോസ്റ്റിൽ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ എന്നും കമന്റായി രേഖപ്പെടുത്തിയിട്ടുണ്ട്.

ഹീനമായ നടപടിയാണ് ഡെപ്യൂട്ടി തഹസില്‍ദാരുടെ ഭാഗത്തു നിന്നും ഉണ്ടായതെന്നും പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അടിയന്തരമായി സസ്‌പെൻഡ് ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു എന്നും റവന്യൂ മന്ത്രി കെ.രാജൻ സമൂഹ മാധ്യമത്തിൽ കുറിച്ചു.

നേരത്തെ കാഞ്ഞങ്ങാട് എംഎൽഎയും മുൻമന്ത്രിയുമായ ഇ.ചന്ദ്രശേഖരനെതിരെ സമൂഹ മാധ്യമത്തിൽ അപകീർത്തികരമായ പോസ്റ്റിട്ടതിന് പിന്നാലെ അദ്ദേഹത്തിനെതിരെ നടപടിയെടുത്തിരുന്നു. സസ്പെൻഷൻ കാലാവധി കഴിഞ്ഞ് ഒരു മാസം മുൻപാണ് പവിത്രൻ ജോലിയിൽ തിരികെ പ്രവേശിച്ചത്. പിന്നാലെയാണ് മറ്റൊരു അധിക്ഷേപ പോസ്റ്റും പങ്കുവച്ചത്.

അടിക്ക് തിരിച്ചടി തുടങ്ങിക്കഴിഞ്ഞു, ഇസ്രയേൽ ലക്ഷ്യമിട്ട് ഇറാൻ വിക്ഷേപിച്ചതു നൂറോളം ഡ്രോണുകൾ, ഇസ്രയേൽ അതിർത്തിയലെത്താൻ ഏഴുമണിക്കൂർ- കണക്കു കൂട്ടി പ്രതിരോധസേന

BREAKING NEWS
പുതിയ സര്‍ജിക്കല്‍ ബ്ലോക്ക് ശുചിമുറിയിലെ ഹോളോബ്രിക്‌സ് അടര്‍ന്നു വീണു, ജീവനക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, കോട്ടയം മെഡിക്കല്‍ കോളജില്‍ അപകടം തുടര്‍ക്കഥ
29 Oct 2026
BREAKING NEWS
സ്കൂൾ പരിസരത്ത് 14കാരനെ ലൈംഗിക ഉദ്ദേശ്യത്തോടെ പിന്തുടർന്ന് ശല്യം ചെയ്തു; 60കാരന് രണ്ട് വർഷം കഠിനതടവ്; മറ്റു മൂന്ന് കുട്ടികളെ പീഡിപ്പിച്ച കേസുകളിലും പ്രതി
29 Oct 2026
BREAKING NEWS
സൗരവ് ദാസിന്റെ അച്ഛന്‍ ബംഗ്ലാദേശി മുസ്ലിം, ഫ്രാന്‍സില്‍ കലാപമുണ്ടാക്കുന്നത് മുസ്ലിങ്ങള്‍, ധ്രുവ് റാഠി ജിഹാദി, മുസ്ലിം വിരുദ്ധ പോസ്റ്റുകള്‍ക്കെല്ലാം ലൈക്കടിച്ച് ദിയ കൃഷ്ണ
29 Oct 2026
BREAKING NEWS
കായികമേളയിലെ പുഴു വിവാദം: ’പ്രതി ജിജോ ജെയിംസ് കോൺഗ്രസ് വിട്ടയാൾ; പിന്നാലെ പോയി ഡിവൈഎഫ്ഐയിൽ അംഗത്വം എടുത്തു’; ജിൻ്റോ ജോൺ
29 Oct 2026