തിരുവനന്തപുരം: മേയർ വി.വി. രാജേഷിന്റെ പരിഹാസത്തിന് മറുപടിയുമായി കോൺഗ്രസ് നേതാവ് കെ.എസ്. ശബരീനാഥൻ. ‘ആന്തൂറിയം പൂവിന്റെയും അവലോസ് ഉണ്ടയുടെയും’ തമാശ വെറും ‘ക്രിഞ്ച്’ ആണെന്നും, പറയാതിരിക്കാൻ വയ്യ, നല്ല ബോറായിട്ടുണ്ടെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
45 ദിവസത്തിനകം കൊണ്ടുവരുമെന്ന് പറഞ്ഞ മാസ്റ്റർ പ്ലാനിന്റെ സ്ഥിതി എന്തായെന്നും, കേന്ദ്ര ബജറ്റിൽ പ്രഖ്യാപിക്കുമെന്ന് പറഞ്ഞ തിരുവനന്തപുരം വികസന പദ്ധതികളും ‘ഒളിമ്പിക്സ് വേദി’ വാഗ്ദാനവും എവിടെയായെന്നും ശബരീനാഥൻ ചോദിച്ചു.
നഗരസഭയിലെ അവിശ്വാസ പ്രമേയം എൽഡിഎഫ് പിന്തുണയ്ക്കാതിരുന്നതിന് പിന്നാലെയായിരുന്നു മേയർ ശബരീനാഥനെ പരിഹസിച്ചത്. ഇതിന് മറുപടിയായാണ് ഭരണവീഴ്ചകളെ ചൂണ്ടിക്കാട്ടി ശബരീനാഥന്റെ വിമർശനം.















































