BREAKING NEWS

‘പ്രസിഡന്റിന്റെ നിർദ്ദേശങ്ങൾക്ക് വേണ്ടത്ര വില നല്കുന്നില്ല;സൈന്യം പറയുന്നത് അനുസരിക്കുന്നു ‘: വിദേശകാര്യ മന്ത്രി അരാ​ഗ്ചിയെ പുറത്താക്കാൻ ഇറാൻ ഭരണകൂട നീക്കം

· · 1 min read
Share: Copied!

ടെഹ്റാൻ: ഇറാനിൽ യുഎസുമായുള്ള നിർണായക ചർച്ചകൾക്ക് ചുക്കാൻ പിടിക്കുന്ന വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ചിയെ പദവിയിൽ നിന്ന് നീക്കാനുള്ള നീക്കങ്ങൾ ശക്തമാകുന്നതായി റിപ്പോർട്ട്. പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഘർ ഖാലിബാറും അറാഗ്ചിയുടെ പ്രവർത്തനശൈലിയോട് കടുത്ത അതൃപ്തി പ്രകടിപ്പിച്ചതായും, അദ്ദേഹത്തെ വിദേശകാര്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടതായും ‘ഇറാൻ ഇന്റർനാഷണൽ’ റിപ്പോർട്ട് ചെയ്യുന്നു.

യുഎസുമായുള്ള ചർച്ചകളിൽ ഇറാൻ പ്രസിഡന്റിന്റെ നിർദേശങ്ങളും നയപരമായ മാർഗരേഖകളും അവഗണിച്ചാണ് അറാഗ്ചി മുന്നോട്ടുപോകുന്നതെന്നതാണ് പ്രധാന ആരോപണം. പ്രത്യേകിച്ച്, സർക്കാരിന്റെ ഔദ്യോഗിക നിലപാടുകളേക്കാൾ ഇറാൻ സൈന്യത്തിന്റെ കഠിനമായ സമീപനങ്ങളോടാണ് അദ്ദേഹം കൂടുതൽ അനുകൂലത കാണിക്കുന്നതെന്ന വിലയിരുത്തലും ഉയർന്നിട്ടുണ്ട്. ഇതോടെ ചർച്ചകളുടെ ദിശയും ഫലവും ബാധിക്കാമെന്ന ആശങ്ക ഭരണകൂടത്തിനകത്ത് ശക്തമായി ഉയർന്നിരിക്കുകയാണ്.

NEWS
അഭിരാമിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി, തലയിലും കഴുത്തിലും കണ്ണിലും നെഞ്ചിലും ക്ഷതമേറ്റതിന്റെ പാടുകൾ, മർദിച്ച ശേഷം പ്രതികൾ കൈകൊണ്ടും ബെൽറ്റ് ഉപയോഗിച്ചും കഴുത്തു ഞെരിച്ചു ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി- പോസ്റ്റ്മോർട്ടം റിപ്പോർട്ട്!! കൊലപാകതത്തെക്കുറിച്ച് അറിവുണ്ടായിരുന്നു, തെളിവുനശിപ്പിക്കാൻ കൂട്...
05 Nov 2026
BREAKING NEWS
യുവതി പറ്റിച്ചു, സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ടു, പ്രണയം നടിച്ചു, വിവാഹ വാഗ്ദാനം നൽകി 20.81 ലക്ഷം രൂപ തട്ടിയെടുത്തെന്ന് യുവാവിൻറെ പരാതി; കേസ്
05 Nov 2026
BREAKING NEWS
അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ പ്രതി, അതിക്രമിച്ചു കയറൽ വകുപ്പും ചുമത്തി; അറസ്റ്റ്?
05 Nov 2026
BREAKING NEWS
രമേശ് ചെന്നിത്തലയെ പ്രശംസിച്ച് അമിത് ഷാ; കേരളത്തിന്റെ 'ഓപ്പറേഷൻ തൂഫാൻ'; പദ്ധതിക്ക് കേന്ദ്രസഹായം വാഗ്ദാനം; തൂഫാൻ മറ്റ് സംസ്ഥാനങ്ങളിലേക്കും
05 Nov 2026