BREAKING NEWS

അടിക്ക് തിരിച്ചടി തുടങ്ങിക്കഴിഞ്ഞു, ഇസ്രയേൽ ലക്ഷ്യമിട്ട് ഇറാൻ വിക്ഷേപിച്ചതു നൂറോളം ഡ്രോണുകൾ, ഇസ്രയേൽ അതിർത്തിയലെത്താൻ ഏഴുമണിക്കൂർ- കണക്കു കൂട്ടി പ്രതിരോധസേന

· · 1 min read
Share: Copied!

ടെഹ്‌റാൻ/ടെൽ അവീവ്: ഇസ്രയേൽ ഇറാനിൽ വിതച്ച കനത്ത നാശത്തിന് പ്രതികാരം വീട്ടാനൊരുങ്ങി ഇറാൻ. ഇതിനായി ഇസ്രയേൽ ലക്ഷ്യമിട്ട് നൂറോളം ഡ്രോണുകൾ ഇറാൻ വിക്ഷേപിച്ചതായാണ് വിവരം. എന്നാൽ ഡ്രോണുകൾ ആകാശത്തുവെച്ച് തന്നെ തകർക്കുമെന്ന് ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചു.

അതേയമയം കണക്കുകൂട്ടലിലാണ് ഇസ്രയേൽ പ്രതിരോധസേന. ഇറാനിൽ നിന്ന് വിക്ഷേപിക്കുന്ന ഡ്രോണുകൾ ഇസ്രയേലിലെത്താൻ ഏഴ് മണിക്കൂറോളം എടുക്കുമെന്നാണ് ഇസ്രയേൽ പ്രതിരോധ സേന കണക്കാക്കുന്നത്. വഴിയിൽ തകർക്കപ്പെട്ടില്ലെങ്കിൽ അടുത്ത ഒന്ന് രണ്ട് മണിക്കൂറിനകം ഇസ്രയേൽ പരിധിയിലെത്തും. പക്ഷെ അതിനു മുൻപ് അത് തകർക്കുമെന്നും ഐഡിഎഫ് അറിയിച്ചു.

വെള്ളിയാഴ്ചയാണ് ഇസ്രയേൽ ഇറാനിൽ ആക്രമണം നടത്തിയത്. ഉന്നത സൈനിക ഉദ്യോഗസ്ഥരും ആണവ ശാസ്ത്രജ്ഞരുമടക്കം ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പ്രത്യാക്രമണം വളരെ വലുതായിരിക്കുമെന്നാണ് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഇതിനിടെ ഇസ്രായേലിലെ എംബസി ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സുരക്ഷിത സ്ഥാനങ്ങളിൽ തുടരാൻ യുഎസ് നിർദ്ദേശം നൽകിയിട്ടുണ്ട്.

എനിക്കുവേണ്ടിയാണ് അവൻ വിവാഹം പോലും വേണ്ടെന്നു വച്ചത്, ഇനി പൈലറ്റ് ജോലികൂടി ഉപേക്ഷിച്ച് സ്ഥിരം അച്ഛനൊപ്പമുണ്ടാകുമെന്ന് വാക്കും നൽകി… പക്ഷെ എനിക്കുമുൻപേ അവൻ പോയി- വിതുമ്പി ക്യാപ്റ്റൻ സുമീതിന്റെ പിതാവ്

BREAKING NEWS
തെറ്റിദ്ധാരണയെ വീണ്ടും കുത്തിപ്പൊക്കി മമ്മൂട്ടിയെ വേട്ടയാടുന്നു, അദ്ദേഹം ഒരു രാഷ്ട്രീയ പാർട്ടിയുടെയും ചട്ടക്കൂടിൽ ഒതുങ്ങിനിൽക്കുന്ന വ്യക്തിയല്ല, ഇത്തരം വ്യക്തിഹത്യകൾക്ക് നേതൃത്വം കൊടുക്കുന്നത് ആരായാലും അത് ഇടതുപക്ഷ രാഷ്ട്രീയമല്ല- പി ജയരാജന്‍
29 Oct 2026
BREAKING NEWS
70-ാം കേരളപ്പിറവി: 70 വയസും അതിന് മുകളിലും പ്രായമുള്ളവർക്ക് ശബരി വെളിച്ചെണ്ണയ്ക്ക് 70 രൂപ ഇളവ്; 'മ'യിൽ തുടങ്ങുന്ന പേരുള്ള ഉത്പന്നങ്ങൾക്കും സ്പെഷ്യൽ ഓഫർ
29 Oct 2026
BREAKING NEWS
പുതിയ സര്‍ജിക്കല്‍ ബ്ലോക്ക് ശുചിമുറിയിലെ ഹോളോബ്രിക്‌സ് അടര്‍ന്നു വീണു, ജീവനക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, കോട്ടയം മെഡിക്കല്‍ കോളജില്‍ അപകടം തുടര്‍ക്കഥ
29 Oct 2026
BREAKING NEWS
സ്കൂൾ പരിസരത്ത് 14കാരനെ ലൈംഗിക ഉദ്ദേശ്യത്തോടെ പിന്തുടർന്ന് ശല്യം ചെയ്തു; 60കാരന് രണ്ട് വർഷം കഠിനതടവ്; മറ്റു മൂന്ന് കുട്ടികളെ പീഡിപ്പിച്ച കേസുകളിലും പ്രതി
29 Oct 2026