BREAKING NEWS

‘ഈ യുദ്ധത്തിന്റെ അവസാനം നിർണയിക്കുന്നത് ഞങ്ങളാണ്, അമേരിക്കയല്ല… മേഖലയുടെ സമവാക്യങ്ങളും ഭാവിയുമെല്ലാം ഇപ്പോൾ ഇറാൻ സായുധസേനയുടെ കൈകളിൽ’- ട്രംപിന് മറുപടിയുമായി ഇറാൻ

· · 1 min read
Share: Copied!

ടെഹ്‌റാൻ: അമേരിക്ക, ഇറാൻ, ഇസ്രയേൽ യുദ്ധം എപ്പോൾ അവസാനിപ്പിക്കണമെന്ന് തീരുമാനിക്കേണ്ടത് തങ്ങളാണെന്ന് ഇറാൻ സായുധസേനയായ ഇസ്ലാമിക് റെവലൂഷണറി ഗാർഡ് കോർ(ഐആർജിസി). മുൻപ് യുദ്ധം ഏകദേശം അവസാനിക്കാറായെന്നു ഒരഭിമുഖത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. പിന്നാലെയാണ് യുഎസിന് മറുപടിയുമായി ഇറാൻ രംഗത്തെത്തിയത്.

”യുദ്ധത്തിന്റെ അവസാനം നിർണയിക്കുന്നത് ഞങ്ങളാണ്. മേഖലയുടെ സമവാക്യങ്ങളും ഭാവിയുമെല്ലാം ഇപ്പോൾ ഇറാൻ സായുധസേനയുടെ കൈകളിലാണ്. അതിനാൽ അമേരിക്കൻ സൈന്യമല്ല യുദ്ധം അവസാനിപ്പിക്കേണ്ടത്”, ഐആർജിസി പ്രസ്താവനയിൽ പറഞ്ഞു. യുഎസിനും ഇസ്രയേലിനും എതിരായ സൈനികനീക്കങ്ങൾ എപ്പോൾ അവസാനിപ്പിക്കണമെന്ന് തീരുമാനിക്കേണ്ടതെന്ന് തങ്ങളാണെന്നും ഐആർജിസി വ്യക്തമാക്കി.

അതേസമയം ഇറാൻ യുദ്ധം ഏകദേശം പൂർത്തിയായെന്നും ഉടൻ അവസാനിക്കുമെന്നുമാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തേ പറഞ്ഞിരുന്നത്. ഇതൊരു ‘ചെറിയ യാത്ര’ മാത്രമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചിരുന്നു. അതേസമയം, ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം ഇറാൻ തടസപ്പെടുത്തിയാൽ ഇതുവരെ നേരിട്ടതിനെക്കാൾ 20 മടങ്ങ് കഠിനമായ തിരിച്ചടി നൽകുമെന്നും ട്രംപ് മുന്നറിയിപ്പും നൽകിയിരുന്നു.

ഹോർമുസ് യുഎസ് ഏറ്റെടുക്കുന്നത് ആലോചനയിൽ!! യുദ്ധം ഏറെക്കുറെ പൂർത്തിയായി, ടെഹ്റാനിൽ ഒന്നും അവശേഷിക്കുന്നില്ല, അവർക്ക് നാവിക സേനയില്ല, ആശയവിനിമയ സൗകര്യങ്ങളില്ല, വ്യോമസേനയില്ല, അവരുടെ മിസൈലുകൾ ചിതറിത്തെറിച്ചു. അവരുടെ ഡ്രോണുകൾ നശിപ്പിക്കപ്പെടുന്നു- ട്രംപ്… പൗരന്മാർ എംബസിയോട് പറയാതെ പുറത്തുകടക്കരുത്, അതിർത്തി കടന്നാൽ എംബസിക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല- ഇന്ത്യ

BREAKING NEWS
രണ്ടര വയസുകാരനോട് പിതാവിന്റെ കൊടുംക്രൂരത... ഭാര്യ സ്വന്തം വീട്ടിലേക്ക് പോയി, മകനെ നോക്കാനാകുന്നില്ല, കുഞ്ഞിന്റെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു, തെളിവു നശിപ്പിക്കാനായി മൃതദേഹം ആരുമറിയാതെ പിതാവും ബന്ധുക്കളും ചേർന്ന് കുഴിച്ചിട്ടു, യുവാവ് അറസ്റ്റിൽ... സംഭവം പുറംലോകമറിഞ്ഞത് കുഞ്ഞിന്റെ അമ്മാവ...
15 Oct 2026
BREAKING NEWS
ഭര്‍ത്താവിന് മറ്റൊരു യുവതിയുമായി അവിഹിതബന്ധം, കാമുകിക്ക് വീട് വച്ച് നല്‍കാന്‍ 10 ലക്ഷം രൂപ ചോദിച്ച് നിരന്തരം മര്‍ദനവും, രണ്ട് മക്കളെയുമെടുത്ത് 26കാരി കനാലില്‍ ചാടി ജീവനൊടുക്കി
15 Oct 2026
BREAKING NEWS
വീഡിയോയാണോ‌ എടുക്കുന്നേ? പോലീസിനോട് യുവതി... കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി വനിതാ യൂട്യൂബർ അടക്കം നാല് പേർ പിടിയിൽ
15 Oct 2026
BREAKING NEWS
ഉറക്കത്തിൽ പെങ്ങളുടെ അലറിക്കരച്ചിൽ കേട്ട് കതക് ചവിട്ടിത്തുറന്ന് അകത്തുകയറിയപ്പോൾ കണ്ടത് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കിടക്കുന്ന സഹോദരിയെ... ഭാര്യയെ കൊന്ന ശേഷം തൊട്ടടുത്ത മുറിയിൽ കയറി കതകടച്ച യുവാവ് നാലര വയസുള്ള മകനേയും കഴുത്തറുത്ത് കൊന്നു, പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ​ഗുരുതരാവസ്ഥയിൽ
15 Oct 2026