BREAKING NEWS

ഇറാന്റെ ആണവ കേന്ദ്രത്തിന് സമീപം വൻ‌ ഭൂഗർഭ സമുച്ചയം കെട്ടിപ്പെടുക്കുന്നു? ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്

· · 1 min read
Share: Copied!

ടെഹ്റാൻ: ഇറാൻ തങ്ങളുടെ ആണവ കേന്ദ്രങ്ങളിലൊന്നിനടുത്ത് ഒരു ഭൂഗർഭ സമുച്ചയം ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്ന് സൂചിപ്പിക്കുന്ന പുതിയ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നു. ഇറാനും അമേരിക്കയും തമ്മിലുള്ള പരസ്പ്പരമുള്ള വാ​​ഗ്വാദത്തിനിടെ, ഇരു രാജ്യങ്ങളുടെയും ഉദ്യോഗസ്ഥർ തമ്മിലുള്ള ചർച്ചകൾ തുടരുന്നതിനിടെ, ആണവ പദ്ധതിയുടെ ഭാ​ഗമായുള്ള പുതിയ കരാറിൽ ഒപ്പുവെച്ചില്ലെങ്കിൽ ഇറാനെതിരെ പുതിയ സൈനിക നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തുന്നതിനിടെയാണ് ഇത്തരത്തിലൊരു നീക്കം നടക്കുന്നത്.

യുഎസ് ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻസ് ആൻഡ് ഇന്റർനാഷണൽ സെക്യൂരിറ്റി (ഐസിസ്) നിലവിൽ പുറത്തു വന്നിട്ടുള്ള ഉപ​ഗ്രഹ ചിത്രങ്ങൾ വിശകലന വിധേയമാക്കി. അതിൽനിന്നും മനസ്സിലാക്കാനാവുന്നത് പിക്കാക്സ് പർവ്വതം എന്ന അറിയപ്പെടുന്ന മൗണ്ട് കൊളാങ് ഗാസ് ലായിലെ തുരങ്ക പ്രവേശന കവാടങ്ങൾ ഇറാൻ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായുള്ള നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണെന്നാണ്.

ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ പ്രവർത്തനങ്ങളെയോ പ്രധാന ഉപകരണങ്ങളെയോ സംരക്ഷിക്കുന്നതിനായാണ് ഇത്തരമൊരു സൗകര്യം ഒരുക്കുന്നതെന്ന് വിദഗ്ദ്ധർ പറയുന്നത്, എന്നാൽ ഭൂഗർഭ സമുച്ചയം കൃത്യമായ ഉദ്ദേശ്യം , അവിടം നിലവിൽ പ്രവർത്തനക്ഷമമാണോ എന്ന കാര്യത്തിലൊന്നും വ്യക്തയില്ല.

ഇതിന് മുമ്പ് , കഴിഞ്ഞ സെപ്റ്റംബറിൽ പുറത്തുവന്ന ഒരു ഉപഗ്രഹ ചിത്രത്തിൽ, പിക്കാക്സ് പർവതത്തിന്റെ പ്രവേശന കവാടങ്ങളിലൊന്നിന്റെ മുകളിൽ പുതുതായി കോൺക്രീറ്റ് ചെയ്ത ദൃശ്യങ്ങൾ കാണപ്പെട്ടിരുന്നു. കോൺക്രീറ്റ് വിതരണം ചെയ്യാൻ ഉപയോഗിക്കുന്ന ഒരു ബൂം പമ്പ് സ്ഥലത്ത് കാണാൻ കഴിഞ്ഞെന്ന് ഐസിസ്, യുകെ ആസ്ഥാനമായുള്ള ഇന്റലിജൻസ് വിശകലന സ്ഥാപനമായ മായാർ എന്നിവയിലെ വിശകലന വിദഗ്ധർ പറയുകയുമുണ്ടായി. തുരങ്ക പ്രവേശന കവാടങ്ങൾ ശക്തിപ്പെടുത്തുന്നതിനും വ്യോമാക്രമണങ്ങളെ പ്രതിരോധിക്കുന്നതിനുമാണ് ഇറാൻ ഇത്തരം നിർമ്മാണ പ്രവർത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് ഐഎസിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നു.

തങ്ങളുടെ ആണവ പദ്ധതി പൂർണ്ണമായും സമാധാനപരമാണെന്നാണ് ഇറാൻ നിരന്തരം വാദിക്കുന്നത്. ആണവായുധങ്ങൾ വികസന ശ്രമങ്ങൾ ഇറാൻ നടത്തുന്നുവെന്ന പ്രചരണങ്ങളെ അവർ നിഷേധിക്കുകയും ചെയ്യാറുണ്ട്. എന്നിട്ടും അവർ ആണവ കേന്ദ്രങ്ങൾക്ക് സമീപത്തുള്ള ഭൂഗർഭ സമുച്ചയങ്ങൾ കേന്ദ്രീകരിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത് എന്തിനുവേണ്ടിയാണെന്ന ചോദ്യം ഇനിയും അവശേഷിക്കുന്നു.

 

‘എഞ്ചിൻ സാങ്കേതികവിദ്യയും ബൗദ്ധിക സ്വത്തവകാശവും നൽകാൻ ഞങ്ങൾ തയ്യാറാണ്’; ഇന്ത്യയുടെ തദ്ദേശീയ യുദ്ധവിമാന സ്വപ്നങ്ങൾക്ക് ചിറകുവിരിക്കാനുതകുന്ന വാഗ്ദാനങ്ങളുമായി റോൾസ് റോയ്‌സ്

BREAKING NEWS
പരാജയം മുൻപേ മണത്തറിഞ്ഞ് ഒരുമുഴം മുന്നേയെറിയാൻ നോക്കി ട്രംപ്!! തിര‍ഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ഇന്ത്യൻ എസ്‌ഐആറിനെ കൂട്ടുപിടിച്ച് കാലിഫോർണിയയിൽ വോട്ടർപട്ടികയിലുള്ള 20,000 പേരുടെ വോട്ടുകൾ തടയാൻ ശ്രമം... പലരും യുഎസ് പൗരന്മാരല്ല, വോട്ട് മാറ്റിവെക്കണം- നിർദേശം... പൊളിച്ച് കയ...
05 Nov 2026
BREAKING NEWS
എന്നാൽ പിന്നെ നീയൊന്നു രക്ഷപ്പെടുന്ന കാണട്ടേ!! പട്ടാപ്പകൽ മാല പൊട്ടിച്ച് ഓടാൻ ശ്രമിച്ച യുവാവിന്റെ സ്കൂട്ടർ തള്ളി തോട്ടിലിട്ട് 61 കാരി, ഓടി രക്ഷപ്പെടാൻ ശ്രമിച്ചവനെ അലറിവിളിച്ച് നാട്ടുകാരെ കൊണ്ട് വളഞ്ഞു പിടികൂ‌ടി പോലീസിലേൽപ്പിച്ച് പ്രസന്നകുമാരിച്ചേച്ചി
05 Nov 2026
BREAKING NEWS
തോൽവികൾ ഏറ്റുവാങ്ങി ട്രംപ്!! യുദ്ധഭൂമിയിലും ഹോർമുസിലും ഇറാനിയൻ ജനതയോട് അമ്പേ പരാജയപ്പെട്ടു, വാഷിങ്ടണിൽ രാഷ്ട്രീയ പരാജയവും... ഇറാനെ നേരിടാൻ ശ്രമിക്കുന്നവർക്ക് വില നൽകേണ്ടിവരും... യുദ്ധഭൂമിയിൽ മാത്രമല്ല, സ്വന്തം വീട്ടുപടിക്കൽ വരെ അതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവരും- മൊഹ്‌സെൻ റെസായി... "നമ്മൾ ...
05 Nov 2026
BREAKING NEWS
അഭിരാമിന്റെ കൊലയാളികൾ പ്രവർത്തിച്ചത് പക്കാ ക്രിമിനൽ ബുദ്ധിയിൽ, വല നെയ്തുതുടങ്ങിയത് രണ്ടാഴ്ചയ്ക്കു മുൻപ്, ഒന്നാം പ്രതി ആക്രമണ സന്ദേശമായി മഴുവിന്റെ ചിഹ്നം ആനന്ദയ്ക്ക് അയച്ചു, ലക്ഷ്യമിട്ടത് മുൻകാമുകിയുടെ സുഹൃത്തിനെ, വിളിച്ചിട്ടും വരാൻ കൂട്ടാക്കാതെ വന്നതോടെ അഭിരാമിനെ ഇരയാക്കി!! കൊലയ്ക്കു പിന്നിൽ സ്വക...
05 Nov 2026