BREAKING NEWS

നിങ്ങളെപ്പോലുള്ളവർ കാരണമാണ് ഇറാൻ യുദ്ധം ഉണ്ടായത്, ട്രംപ് നിങ്ങളെയൊക്കെ ഇവിടുന്ന് കൊണ്ടുപോകും, നിങ്ങൾ വിഡ്ഢികളാണ്, തീവ്രവാദി, നരകത്തിൽ പോകും, ക്ലാസ് മുറിയില്‍ വച്ച് മുസ്ലിം വിദ്യാര്‍ത്ഥിയെ അധിക്ഷേപിച്ചു, പ്രൊഫസര്‍ക്ക് സസ്പെന്‍ഷന്‍

· · 1 min read
Share: Copied!

ബംഗളൂരു: കര്‍ണാടകയിലെ പിഇഎസ് സർവകലാശാല ക്ലാസ് മുറിയിൽ മുസ്‌ലിം വിദ്യാർഥിയെ തീവ്രവാദി എന്ന് വിളിച്ച അധ്യാപകനെ സസ്പെൻഡ് ചെയ്തു. സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. മുരളീധർ ദേശ്പാണ്ഡെയാണ് അഫാൻ എന്ന വിദ്യാർത്ഥിയെ ക്ലാസ് മുറിയിൽ വെച്ച് പരസ്യമായി അധിക്ഷേപിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ക്ലാസ് എടുക്കുന്നതിനിടെ ഏകദേശം 60-ഓളം വിദ്യാർത്ഥികൾ നോക്കിനിൽക്കെയാണ് അഫാനെ ‘തീവ്രവാദി’ എന്ന് വിളിച്ചത്.

ഏകദേശം 13 തവണ ഈ പദം ആവർത്തിച്ചതായും റിപ്പോർട്ടുകളുണ്ട്. അപമാനിതനായ വിദ്യാർത്ഥി ഇതിനെതിരെ പ്രതികരിച്ചെങ്കിലും പ്രൊഫസർ വിദ്വേഷ പരാമർശങ്ങൾ തുടരുകയായിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ‘നിങ്ങളെപ്പോലുള്ളവർ കാരണമാണ് ഇറാൻ യുദ്ധം ഉണ്ടായത്. ട്രംപ് നിങ്ങളെയൊക്കെ ഇവിടുന്ന് കൊണ്ടുപോകും. നിങ്ങൾ വിഡ്ഢികളാണ്, തീവ്രവാദി, നരകത്തിൽ പോകും’- എന്നൊക്കെയായിരുന്നു അധിക്ഷേപ പരാമര്‍ശം.

സമൂഹമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനമാണ് അധ്യാപകനെതിരെ ഉയര്‍ന്നത്. കോൺഗ്രസ് വിദ്യാർഥി സംഘടന എൻഎസ്‌യുഐ ബംഗളൂരു സെൻട്രൽ ജില്ല കമ്മിറ്റി വിഷയത്തില്‍ ഇടപെടുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പിന്നാലെയാണ് അധ്യാപകനെ സസ്പെന്‍ഡ് ചെയ്ത് സര്‍വകലാശാല ഉത്തരവിറക്കിയത്.

BREAKING NEWS
ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ട്രെയിൻ സർവീസിൽ നിയന്ത്രണം; വന്ദേഭാരത് തൃശ്ശൂർ വരെ, പരശുറാമും നേത്രാവതിയും വൈകും
26 Oct 2026
BREAKING NEWS
"ഞാൻ കാൽ ഒരു ഇഷ്ടികപ്പുറത്ത് വെച്ചു, കത്തിയെടുത്തു, കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു, എനിക്ക് അത് മുറിച്ചുമാറ്റേണ്ടിവന്നു".... ദുരിതം നിറഞ്ഞ 491 ദിവസങ്ങൾ, സഹപ്രവർത്തകനേയും രക്ഷിക്കാനയച്ചവരെയുമെല്ലാം റഷ്യൻ സൈന്യം വകവരുത്തി, ഇരു കാലുകളും നഷ്ടപ്പെട്ടു, ഒടുവിൽ ഡ്രോണിൽ ആകാശമാർഗം ആ അത്ഭുത രക്ഷപ്പെടൽ... യ...
26 Oct 2026
BREAKING NEWS
ട്രംപ് ഇസ്രയേലിന്റെ ഉപകരണമോ? "ട്രംപിന്റെ ഇനി ശേഷിക്കുന്ന രണ്ടു വർഷം ഇറാനെതിരായ ദൗത്യം പൂർത്തിയാക്കാൻ ഇസ്രയേൽ ഉപയോഗിക്കണം, ശേഷം ആരായിരിക്കും യുഎസ് പ്രസിഡന്റാകുകയെന്ന് പറയാനാകില്ല"- ഇസ്രയേൽ പ്രധാനമന്ത്രി!! ടെൽ അവീവിന് മുകളിൽ ആണവസ്ഫോടനം നടക്കുന്നതായി നെതന്യാഹുവിന്റെ എഐ ചിത്രം, തെരഞ്ഞെടുപ്പിനു തൊട്ടു...
26 Oct 2026
BREAKING NEWS
"ഞങ്ങൾക്ക് ഒറ്റ തന്തയേ ഉള്ളൂ, അദ്ദേഹത്തെയാണ് കൊന്നുകളഞ്ഞത്!! ഞാനും എന്റെ അച്ഛനും ഒരുനാൾ ഇവിടെ പരാതി കൊടുക്കാൻ വന്നപ്പോൾ അച്ഛന്റെ അച്ഛനെ വിളിച്ച ടീംസ് ആണ്, എന്റെ അച്ഛന്റെ ചിതപോലും കത്തി തീർന്നിട്ടില്ല... എന്നിട്ടാണ് ഇവിടെ വന്ന് സംസാരിക്കുന്നത്, നീതിക്കായി ഏതറ്റം വരെയും പോകും- ജയബാലകൃഷ്ണന്റെ  മക്കൾ
26 Oct 2026