BREAKING NEWS

ഉച്ച ഭക്ഷണം കഴിക്കാനെത്തിയ 24 മെഡിക്കൽ വിദ്യാർഥികളുടെ ജീവനും ദുരന്തം കവർന്നു , മരണം 265 ആയി!! വിമാനത്തിന്റെ രണ്ട് ബ്ലാക്ക് ബോക്സുകളിലൊരെണ്ണം കണ്ടെത്തി, റെക്കോർഡിങുകൾ പരിശോധിക്കാനായി ഡിജിസിഎയ്ക്കു കൈമാറും, പ്രധാനമന്ത്രി ദുരന്തസ്ഥലത്തെത്തി

· · 1 min read
Share: Copied!

അഹമ്മദാബാദ്: വിമാനദുരന്തത്തിൽ തകർന്ന എയർ ഇന്ത്യ വിമാനം എഐ 171 വിമാനത്തിന്റെ ബ്ലാക്ക് ബോക്സുകളിലൊരെണ്ണം രക്ഷാപ്രവർത്തകർ കണ്ടെത്തി. വിമാനത്തിന്റെ രണ്ട് ബ്ലാക്ക് ബോക്സുകളിൽ പിൻഭാഗത്തുള്ള ബ്ലാക്ക് ബോക്സാണ് കണ്ടെത്തിയതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബ്ലാക്ക് ബോക്സിലെ റെക്കോർഡിങുകൾ വിശകലനം ചെയ്യുന്നതിനായി ഉടനെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അധികൃതർക്ക് കൈമാറും.

എന്നാൽ വിമാനത്തിന്റെ മുൻഭാഗത്തുള്ള രണ്ടാമത്തെ ബ്ലാക്ക് ബോക്സ് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ഇതിനായുള്ള തിരച്ചിലും പുരോ​ഗമിക്കുകയാണ്. വിമാനം പറക്കുന്നതിനിടെയുള്ള വിവരങ്ങൾ രേഖപ്പെടുത്തുന്ന ബ്ലാക്ക് ബോക്സിലാണ്. ഓറഞ്ച് അല്ലെങ്കിൽ മഞ്ഞ നിറത്തിലുള്ള ഈ ചതുരാകൃതിയിലുള്ള സംവിധാനത്തിൽ വിമാനാപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ സഹായിക്കുന്ന ഫ്ലൈറ്റ്, കോക്ക്പിറ്റ് റെക്കോർഡിങുകൾ, ഫ്ലൈറ്റ് ഡേറ്റ എന്നിവ ഇതിൽ രേഖപ്പെടുത്തിയിരിക്കും.

അതേപോലെ വിമാനദുരന്തത്തിൽ മരിച്ചവരുടെയെണ്ണം 265 ആയി ഉയർന്നു. വിമാനത്തിൽ ഉണ്ടായിരുന്ന 241 യാത്രക്കാരും വിമാനം തകർന്നു വീണ ബിജെ മെഡിക്കൽ കോളജിലെ 24 മെ‍ഡിക്കൽ വിദ്യാർഥികളുമാണ് മരിച്ചിരിക്കുന്നത്. അതേസമയം മേഖലയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. വിമാനത്തിൽ ഉണ്ടായിരുന്ന ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. ഗുജറാത്ത് മുൻമുഖ്യമന്ത്രി വിജയ് രൂപാണി, ലണ്ടനിൽ മലയാളി നഴ്സായ രഞ്ജിത ആർ നായർ അടക്കം 241 പേരാണ് മരിച്ചത്. അതേസമയം ഡിഎൻഎ പരിശോധനകൾക്കായി മരിച്ചവരുടെ ബന്ധുക്കൾ ഇന്ന് അഹമ്മദാബാദിലെത്തും. രഞ്ജിതയുടെ സഹോദരനും ഇന്ന് ഗുജറാത്തിലേക്ക് തിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഡിഎൻഎ പരിശോധനകൾക്ക് ശേഷമായിരിക്കും മരിച്ചവരുടെ എണ്ണം ഔദ്യോഗികമായി സർക്കാർ സ്ഥിരീകരിക്കുക.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ അഹമ്മദാബാദിലെത്തി. അപകട സ്ഥലം സന്ദർശിക്കുന്ന അദ്ദേഹം പരുക്കേറ്റു ചികിത്സയിലുള്ളവരെയും കാണും. ഇന്നലെ രാത്രിയോടെ കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത്ഷാ അഹമ്മദാബാദിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. അപകടത്തെ കുറിച്ച് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും (എഎഐബി) അന്വേഷണം നടത്തും. എഎഐബി ഡയറക്ടർ ജനറൽ അടക്കമുള്ള ഉദ്യോഗസ്ഥർ അഹമ്മദാബാദിലെത്തിയിട്ടുണ്ട്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും (‍ഡിജിസിഎ) അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026