BREAKING NEWS

കുതിച്ചുയരുന്ന വൈദ്യുതി ബില്ലിന് ദൈവിക പരിഹാരവുമായി പാക് മൗലാന!!! ചൂണ്ടുവിരൽ ഉപയോഗിച്ച് വൈദ്യുതി മീറ്ററിൽ ‘സം സം’ എന്നെഴുതിയാൽ വൈദ്യുതി ബിൽ താനേ കുറയുമെന്ന് അവകാശവാദം

· · 1 min read
Share: Copied!

ഇസ്ലാമാബാദ്: വൈദ്യുതി ബിൽ കുറയ്‌ക്കാനുള്ള പാക് മൗലാനയുടെ പരിഹാരമാർ​ഗം സമൂഹ മാധ്യമങ്ങളിൽ വൈറൽ. രാജ്യത്ത് കുതിച്ചുയരുന്ന വൈദ്യുതി ബില്ലുകളെക്കുറിച്ചുള്ള അവതാരികയുടെ ചോദ്യത്തിന് ഇദ്ദേഹം നൽകുന്ന മറുപടിയാണ് വിഡിയോയിലുള്ളത്.

എക്സ്പ്രസ് ടിവിയിലെ ജാവേരിയ സൗദിന്‍റെ റമദാൻ ഷോയിൽ പ്രത്യക്ഷപ്പെട്ട ഇസ്ലാമിക പണ്ഡിതനായ മൗലാന ആസാദ് ജമീലിന്‍റെ പഴയൊരു വിഡിയോയിലാണ് വൈദ്യുതി ബിൽ കുറയ്ക്കുന്നതിനായി അദ്ദേഹം മുന്നോട്ട് വച്ച നി‍ദ്ദേശമുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ ഈ വിഡിയോ വീണ്ടും സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയായിരുന്നു.വേനൽകാലത്ത് വൈദ്യുതി ബിൽ വർദ്ധിച്ച് വരികയാണെന്നും കുറയ്‌ക്കാൻ എന്തെങ്കിലും പ്രാർത്ഥനയോ പ്രതിവിധിയോ പറയാമോ എന്നായിരുന്നു അവതാരകയുടെ ചോദ്യം. ഇതു കേട്ടപാടെ മൗലന പ്രതിവിധിയും പറഞ്ഞു കൊടുത്തു. മാസത്തിൽ രണ്ടുതവണ ചൂണ്ടുവിരൽ ഉപയോഗിച്ച് വൈദ്യുതി മീറ്ററിൽ ‘സം സം’ എന്ന രണ്ട് വാക്കുകൾ എഴുതണം.

ഇന്ന് ഒരു തവണ ഇത് ചെയ്തതിന് ശേഷം വീണ്ടും 15 ദിവസങ്ങൾക്ക് ശേഷം ഇതേ കാര്യം ആവർത്തിക്കണമെന്നും ഇദ്ദേഹം പറയുന്നു. ദൈവം അനുവദിച്ചാൽ നിങ്ങളുടെ വൈദ്യുതി ബില്ല് തീർച്ചയായും കുറയുമെന്നും വിഡിയോയിലൂടെ മൗലാന ആസാദ് ജമീല്‍ ഉറപ്പ് നൽകി.

കുതിച്ചുയരുന്ന വൈദ്യുതി ബില്ലുകൾ തലവേദനയാകുന്നുണ്ടോ? ഈ പാക് മൗലാനയ്‌ക്ക് ഒരു ദൈവിക പരിഹാരമുണ്ട്’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മണിക്കൂറുകൾ കൊണ്ട് . 1.4 ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് വീഡിയോ നേടിയത്.

BREAKING NEWS
"അതിന് ആര് ആരെയാണ് തടഞ്ഞത്? എവിടെവെച്ചാണ് തടഞ്ഞത്? തെളിവ് കാണിക്കൂ,"... ഡൽഹിയിലെത്തുന്നത് തടയാൻ അമിത് ഷാ ശ്രമിക്കുന്നുവെന്ന് രാഹുൽ ഗാന്ധി, ധൈര്യമുണ്ടെങ്കിൽ തെളിവുകാണിക്കാൻ വെല്ലുവിളിച്ച് ബിജെപി
31 Oct 2026
BREAKING NEWS
ഫോണിൽ ചാറ്റ് ചെയ്തത് ഭർത്താവ് ചോദ്യം ചെയ്തു, മനോവിഷമത്തിൽ അധ്യാപിക ജീവനൊടുക്കി
31 Oct 2026
BREAKING NEWS
ഒരു ബന്ധത്തിൽനിന്ന് പിന്മാറാൻ പുരുഷന് അവകാശമില്ലേ? ബന്ധം അവസാനിച്ചു എന്നതുകൊണ്ടുമാത്രം അതിനുമുമ്പ് പരസ്പര സമ്മതത്തോടെ നടന്ന ലൈംഗികബന്ധം കുറ്റകരമാകില്ല, ഇരുവരും തമ്മിലുള്ള ബന്ധം തകരുമ്പോൾ അത് ബലാത്സംഗക്കേസുകളായി മാറുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി
31 Oct 2026
BREAKING NEWS
ആദ്യ ഭർത്താവ് ഒന്നര വർഷം മുൻപ് മരിച്ചു, രണ്ടാം വിവാഹം 11 ദിവസങ്ങൾക്കു മുൻപ് വീട്ടുകാരുടെ സാന്നിദ്ധ്യമില്ലാതെ വർക്കല സ്വദേശിയുമായി, യുവതി വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ
31 Oct 2026