BREAKING NEWS

അറസ്റ്റിനിടെ തല തറയിലും കാറിന്റെ ഡോറിലിമിടിപ്പിച്ചു, നിലത്തിട്ട് കഴുത്തിൽ മുട്ടുകാൽ അമർത്തി, താൻ ഒന്നും ചെയ്തിരുന്നില്ലെന്നു നിലവിളിച്ചു, പിന്നെ ചലനമറ്റതായി ഭാര്യ, ഭാര്യയുമായി തർക്കത്തിനിടെ പോലീസ് അറസ്റ്റ്ചെയ്ത ഇന്ത്യൻ വംശജന് ഓസ്ട്രേലിയയിൽ ദാരുണാന്ത്യം

· · 1 min read
Share: Copied!

അഡലെയ്ഡ്: ഭാര്യയുമായുള്ള തർക്കത്തിനിടെ അറസ്റ്റിലായ ഇന്ത്യൻ വംശജന് ഓസ്ട്രേലിയയിൽ ദാരണാന്ത്യം. ഗൗരവ് കണ്ടി എന്ന ഇന്ത്യൻ വംശജ(42)നാണ് മെയ് 29ന് അഡലെയ്ഡിലെ റോയ്സ്റ്റൺ പാർക്കിൽ നിന്ന് അറസ്റ്റ് ചെയ്യപ്പെട്ടത്. അറസ്റ്റിനിടെ അവശനിലയിലായി പ്രതികരിക്കാതിരുന്ന 42 കാരനെ പോലീസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിന്നീട് വെള്ളിയാഴ്ചയാണ് ഗൗരവ് റോയൽ അഡലെയ്സ് ആശുപത്രിയിൽ വച്ച് മരിച്ചതെന്നാണ് സൗത്ത് ഓസ്ട്രേലിയൻ പോലീസ് വിശദമാക്കുന്നത്. രണ്ട് ആഴ്ച ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് ഇന്ത്യൻ വംശജന്റെ ദാരുണാന്ത്യം. അതേസമയം 42കാരന്റെ മരണം കസ്റ്റഡി മരണമെന്ന നിലയിൽ അന്വേഷണം ആരംഭിച്ചു.

ഭ‍ർത്താവിന്റെ തല അറസ്റ്റിനിടെ പൊലീസുകാർ തറയിലും കാറിന്റെ ഡോറിലും ഇടിപ്പിച്ചതായാണ് ഗൗരവിന്റെ ഭാര്യ അമൃത്പാൽ കൗർ നേരത്തെ ആരോപിച്ചിരുന്നു. താനുമായുള്ള വഴക്കിനിടെ അറസ്റ്റിലായ ഭർത്താവിനെ നിലത്തിട്ട്പോലീസ് ഉദ്യോഗസ്ഥൻ കഴുത്തിൽ മുട്ട് വച്ച് അമർത്തിയതിന് പിന്നാലെയാണ് താൻ ഒന്നും ചെയ്തിരുന്നില്ല എന്ന് നിലവിളിച്ചുകൊണ്ടിരുന്ന ഭർത്താവിന്റെ ചലനമറ്റതെന്നും അമൃത്പാൽ കൗർ നേരത്തെ തന്നെ ആരോപണം ഉയർത്തിയിരുന്നു.

ആക്രമണത്തിൽ തലച്ചോറിനും നാഡീവ്യൂഹത്തിനും ഗുരുതര തകരാർ സംഭവിച്ച് ജീവൻ രക്ഷാ ഉപാധികളുടെ സഹായത്തോടെയാണ് ഗൗരവ് രണ്ട് ആഴ്ച ചികിത്സയിൽ കഴിഞ്ഞത്. തലച്ചോർ പൂർണമായി നിലച്ച നിലയിലാണെന്നും ജീവിതത്തിലേക്ക് തിരിച്ചെത്താനുള്ള സാധ്യത മങ്ങിയതായും ഡോക്ടർമാർ വ്യക്തമാക്കിയതായി ഭാര്യ നേരത്തെ പ്രതികരിച്ചിരുന്നു. മദ്യപിച്ചതിന് ശേഷം താനുമായി ത‍ർക്കിച്ചത് ഗാർഹിക പീഡനമായി കണ്ടാണ് പോലീസ് ഗൗരവിനെ അറസ്റ്റ് ചെയ്തതെന്നാണ് അമൃത്പാൽ കൗർ ആരോപിക്കുന്നത്.

ഭർത്താവ് മദ്യപിച്ച ശേഷം വീടിന് പുറത്തേക്ക് പോവുന്നതിനേ ചൊല്ലിയായിരുന്നു ഇരുവരും തമ്മിൽ തർക്കമുണ്ടായത്. ഇത് കണ്ടെത്തിയ രണ്ട് പോലീസുകാർ ചേർന്ന് ഗൗരവിനെ നിലത്തേക്ക് തള്ളിയിടുന്നത് ഭാര്യ പകർത്തിയ വീഡിയോയിൽ ഉണ്ടായിരുന്നു. ഗൗരവിന്റെ കഴുത്തിൽ കാൽമുട്ട് അമർത്തിയതോടെ താൻ വീഡിയോ ചിത്രീകരിക്കുന്നത് നിർത്തിയെന്നാണ് അമൃത്പാൽ കൗർ നേരത്തെ അന്താരാഷ്ട്ര മാധ്യമങ്ങളോട് പറഞ്ഞത്.

അതേസമയം ഗൗരവിന്റെ മരണം കസ്റ്റഡി മരണം എന്ന നിലയിൽ അന്വേഷിക്കുമെന്ന് സൗത്ത് ഓസ്‌ട്രേലിയൻ പോലീസ് ഇന്നലെ നടത്തിയ വാ‍ർത്താ സമ്മേളനത്തിലും പിന്നാലെ ഇറക്കിയ പ്രസ്താവനയിലും വിശദമാക്കിയത്. എന്നാൽ ഗൗരവിനെ നിലത്ത് തള്ളിയിട്ടതായും കഴുത്തിൽ കാൽമുട്ട് അമർത്തിയെന്നതുമായുമുള്ള ആരോപണം പോലീസ് നിഷേധിച്ചു. പോലീസുകാരന്റെ യൂണിഫോമിലെ ക്യാമറയിലെ ദൃശ്യങ്ങളിൽ ഇത്തരം അക്രമ ദൃശ്യങ്ങളില്ലെന്നാണ് സൗത്ത് ഓസ്ട്രേലിയൻ പോലീസ് വിശദമാക്കിയത്. ഗൗരവ് കണ്ടിയെ റോഡിൽ ബലമായി പോലീസ് തള്ളിയിടുന്നത് പുറത്തുവന്ന വാഡിയോ ദൃശ്യങ്ങളിൽ ഉണ്ട്.

താനും തന്റെ പങ്കാളിയും തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ഗൗരവ് നിലവിളിക്കുന്നും വീഡിയോയിലുണ്ട്. പക്ഷെ ഗൗരവ് മദ്യപിച്ചിരുന്നു. അറസ്റ്റിനെ ചെറുത്തുവെന്നും ഗാർഹിക പ്രശ്നങ്ങളാണ് പോലീസ് ഇടപെടാൻ കാരണമെന്നും ഉദ്യോഗസ്ഥർ വിശദമാക്കിയത്. ഗൗരവിനെ അറസ്റ്റ് ചെയ്ത സമയത്ത് അറസ്റ്റിൽ നേരിട്ട് ഇടപെട്ട പോലീസുകാരന്റെ യൂണിഫോമിലെ ക്യാമറ വീണുപോയതായും സൗത്ത് ഓസ്ട്രേലിയൻ പോലീസ് പ്രസ്താവനയിൽ പറഞ്ഞു.

ആക്രമണ- പ്രത്യാക്രമണങ്ങൾ തുടരുന്നു, സൈനിക താവളങ്ങൾ ഉൾപ്പടെ 150 ഓളം കേന്ദ്രങ്ങൾ ആക്രമിച്ചു, രണ്ട് എഫ്-35 യുദ്ധ വിമാനങ്ങൾ തകർത്തു- ഇറാൻ, ഇറാനിയൻ ബാലിസ്റ്റിക് മിസൈലുകളും ലോഞ്ചറുകളും ഒരറ്റത്തുനിന്ന് തകർത്തുവരികയാണെന്ന് ഇസ്രായേൽ

BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026
BREAKING NEWS
പ്രതിയെ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി ലോക്കപ്പിലടയ്ക്കുന്നതിനു പകരം പാലൂട്ടാൻ ജുവനൈൽ ഹോമിലേക്ക് വിടാനാണ് ഭാവമെങ്കിൽ ഈ നാട്ടിലെ നീതിന്യായ വ്യവസ്ഥയെപ്പറ്റി സംശയമുണ്ടാകും...നീതിക്ക് നിങ്ങൾ വല്ല വിലയും കൽപിക്കുന്നുണ്ടെങ്കിൽ മറുപടി തരണം... എന്തിനാണ് ഒരു പബ്ലിക് പ്രോസിക്യൂട്ടറെ സർക്കാർ ശമ്പളം കൊടുത്തു...
13 Oct 2026
BREAKING NEWS
’പ്രായമായവരെ വീട്ടിൽനിന്ന് ഇറക്കിവിട്ടാൽ 3 വർഷം തടവ്; സ്വത്ത് തട്ടിയെടുത്താലും ശിക്ഷ, ആരും ഒറ്റയ്ക്കാകരുത്’: വയോജന സംരക്ഷണ ബിൽ നിയമസഭയിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി
13 Oct 2026
BREAKING NEWS
മുഴുവൻ ശമ്പളവും വേണം, മാതാപിതാക്കളുടെ വീട് അമ്മായിയമ്മയുടെ പേരിലേക്കു മാറ്റണം, ഭർതൃപിതാവിന് ഒരു കോടി വിലയുള്ള ഫ്ലാറ്റ്, സ്ത്രീധന പീഡനം, ഒടി ജീവനക്കാരി ജാവനൊടുക്കി
13 Oct 2026