ലണ്ടൻ: യുകെയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 27 വയസുകാരനായ ഇന്ത്യൻ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രവ്ന ഭട്ട് എന്ന ഇന്ത്യൻ യുവാവിനെ തീവ്രദേശീയവാദികൾ പിടികൂടി ചോദ്യം ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. വീഡിയോയിൽ അവസാനം ചെയ്തത് തെറ്റാണെന്നും ക്ഷമിക്കണമെന്നും ഇയാൾ പറയുന്നത് കേൾക്കാം.
വീഡിയോ വൈറലായതിന് പിന്നാലെ വിദേശ പൗരന്മാർ പ്രത്യേകിച്ച് ഇന്ത്യയിൽ നിന്നും പാകിസ്ഥാനിൽ നിന്നുമുള്ള പൗരന്മാർ യുകെയുടെ കുറ്റകൃത്യങ്ങളിൽ വലിയ പങ്കാണ് വഹിക്കുന്നതെന്ന് നിരവധി പേർ ആരോപിച്ചു.
14 വയസുള്ള പെൺകുട്ടിക്ക് താൻ അശ്ലീല സന്ദേശങ്ങൾ അയച്ചെന്ന് പ്രവ്ന കുറ്റസമ്മതം നടത്തി. ഓൺലൈൻ ചാറ്റിനിടെ പ്രായപൂർത്തിയാകാത്ത കുട്ടി തന്‍റെ പ്രായം ആദ്യം വെളിപ്പെടുത്തിയപ്പോൾ, “ഞാൻ ജയിലിലേക്ക് പോകും” എന്ന് ഇയാൾ മറുപടി നൽകിയതായും പറയപ്പെടുന്നു, ഒപ്പം ചിരിക്കുന്ന ഇമോജികളും യുവാവ് അയച്ചെന്നും റിപ്പോർട്ടുകളിൽ പറയുന്നു. തീവ്രദേശീയവാദികൾ എന്ന് വിളിക്കുന്ന ഒരു സംഘമാണ് യുവാവിനെ വളഞ്ഞ് പിടിച്ചത്. ഇവരോട് തനിക്ക് പറ്റിയ ആദ്യത്തെയും അവസാനത്തെയും തെറ്റാണെന്നും ഇനി ഇത്തരമൊരു തെറ്റ് ആവർത്തിക്കില്ലെന്നും തന്നെ വെറുതെ വിടണമെന്നും ഇയാൾ പറയുന്നു. ഒപ്പം ഇയാൾ ക്ഷമ ചോദിക്കുന്നതും പോലീസിനെ വിളിക്കരുതെന്ന് പറയുന്നതും വീഡിയയിൽ കേൾക്കാം.
Pravna Bhatt, 27, from India, currently living in Stoke-on-Trent, attempted to sexually abuse a 14-year-old British girl, caught by British patriots.
He said, “It’s my first time, please forgive me, I will never do this again.”He told the girl, “Please send some money, I want… pic.twitter.com/L55PBJdXGL
— Shunya (@Shunyaa00) June 2, 2026



















































