BREAKING NEWS

ഇന്ത്യ-ചൈന ബന്ധം: നിര്‍ണായക കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങി പ്രധാനമന്ത്രി; ഷാങ്ഹായി സഹകരണ ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡൻ്റുമായി പ്രത്യേക ചർച്ച നടത്തും

· · 1 min read
Share: Copied!

ന്യൂഡൽഹി: ഷാങ്ഹായി സഹകരണ ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങുമായി പ്രത്യേക ചർച്ച നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചൈനീസ് പ്രസിഡൻ്റിൻ്റെ ക്ഷണം നരേന്ദ്ര മോദി സ്വീകരിച്ചു. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീ നരേന്ദ്ര മോദിയെ കണ്ട് ഷി ജിൻപിങിൻ്റെ ക്ഷണക്കത്ത് കൈമാറി. അതിർത്തിയിലെ സമാധാനം രണ്ട് രാജ്യങ്ങൾക്കുമിടയിലെ നല്ല ബന്ധത്തിന് അനിവാര്യമെന്ന് മോദി ചൂണ്ടിക്കാട്ടി. കസാനിൽ താനും ഷി ജിൻപിങും ഉണ്ടാക്കിയ ധാരണയ്ക്കു ശേഷം ചൈനയുമായുള്ള ബന്ധത്തിലുണ്ടായ പുരോഗതി സ്വാഗതാർഹമെന്നും മോദി വ്യക്തമാക്കി.

അതിർത്തി തർക്കം പരിഹരിക്കുന്നതിന് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിൻ്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ പ്രതിനിധിസംഘവുമായി വാങ് യീ ഇന്ന് ചർച്ച നടത്തി. ഇന്ത്യിലേക്ക് രാസവളം, ധാതുക്കൾ, തുരങ്ക നിർമ്മാണ ഉപകരണങ്ങൾ എന്നിവയുടെ കയറ്റുമതി പുനസ്ഥാപിക്കാം എന്ന് ഇന്നലെ എസ് ജയശങ്കറുമായി നടത്തിയ ചർച്ചയിൽ ചൈനീസ് വിദേശകാര്യമന്ത്രി തത്വത്തിൽ സമ്മതിച്ചു. കഠിനകാലം പിന്നിട്ട് ഇന്ത്യ-ചൈന ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നു എന്നാണ് വിദേശകാര്യമന്ത്രി എസ് ജയശങ്കർ പ്രതികരിച്ചത്.

പരസ്പര ബഹുമാനത്തിൽ അധിഷ്ഠിതമാകണം ഇരു രാജ്യങ്ങൾക്കുമിടയിലെ ബന്ധമെന്നും ജയശങ്കർ പറഞ്ഞു. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ജയശങ്കർ ഇക്കാര്യം അറിയിച്ചത്. ശാന്തമായ അതിർത്തി രണ്ടു രാജ്യങ്ങൾക്കുമിടയിലെ സഹകരണത്തിന് അനിവാര്യമാണ്. അതിർത്തിയിൽ നിന്നുള്ള സേന പിൻമാറ്റത്തിനുള്ള മുൻ ധാരണ നടപ്പാക്കുന്നതിലെ പുരോഗതി രണ്ട് നേതാക്കളും വിലയിരുത്തി. അതേസമയം, തായ്വാനുമായുള്ള നയതന്ത്ര ബന്ധം ഇന്ത്യ ഉപേക്ഷിക്കുമെന്ന ചൈനീസ് മാധ്യമ റിപ്പോർട്ടുകൾ സർക്കാർ വൃത്തങ്ങൾ തള്ളി.

BREAKING NEWS
’കല്ല്യാണം കഴിക്കുമെന്ന് ഉറപ്പ് നല്കി; ​ഗർഭിണിയായതോടെ വാക്ക് മാറ്റി, പിന്മാറി’: പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ സിഐയ്ക്കെതിരെ യുവതിയുടെ പരാതി; സ്പെൻഡ് ചെയ്തു
25 Oct 2026
BREAKING NEWS
വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം 14 ലക്ഷത്തിൽ നിന്ന് 17.5 ലക്ഷമാക്കി; പാമ്പുകടിയേറ്റുള്ള മരണത്തിന് അഞ്ചുലക്ഷം
25 Oct 2026
BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026