BREAKING NEWS

‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്, ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല, ഒരേയൊരു സമരമേയുള്ളൂ… ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക… ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം

· · 1 min read
Share: Copied!

ന്യൂഡൽഹി: ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാൻ ഒന്നിച്ചുനിന്നു പോരാടുമെന്ന സന്ദേശവുമായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യാ മുന്നണി നേതാക്കളുടെ സംയുക്ത വാർത്താസമ്മേളനം. രാഹുൽ ഗാന്ധിയുടെ വീട്ടിൽ നടന്ന ചായസൽക്കാരത്തിന് ശേഷമാണ് നേതാക്കൾ മാധ്യമങ്ങളെ കാണാനെത്തിയത്.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ആർ.ജെ.ഡി. നേതാവ് തേജ്വസി യാദവ്, സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ, എൻ.സി.പി.-എസ്.സി.പി. എം.പി സുപ്രിയ സുലെ, സമാജ് വാദി പാർട്ടി എംപി ഹരേന്ദ്ര മാലിക്, പ്രശാന്ത് ഭൂഷൺ, ഐസ പ്രസിഡന്റ് നേഹ ബോറ എന്നിവരും വാർത്താ സമ്മേളനത്തിൽ സംസാരിച്ചു.

ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ പ്രതിപക്ഷം ഒറ്റക്കെട്ടാണെന്ന് രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്. ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല. ഒരേയൊരു സമരമേയുള്ളൂ. ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക. രാജ്യത്ത് ജനാധിപത്യം തകർക്കപ്പെട്ടിരിക്കുന്നു. തിരഞ്ഞെടുപ്പ് വ്യവസ്ഥ തകർക്കപ്പെട്ടിരിക്കുന്നു. ഭരണഘടന കീറി എറിയപ്പെട്ടിരിക്കുന്നു. രാജ്യത്ത് ജനാധിപത്യ ഭരണം, യഥാർത്ഥ ജനാധിപത്യ ഭരണം പുനഃസ്ഥാപിക്കുന്നതിനായി ഞങ്ങൾ ഒന്നിച്ച് പോരാടുകയാണ്’- രാഹുൽ ഗാന്ധി പറ‍ഞ്ഞു.

അതുപോലെ കഴിഞ്ഞ നാല് ദിവസമായി ഇന്ത്യ സഖ്യം നടപ്പിലാക്കിയ വിവിധ പരിപാടികളുടെ വമ്പിച്ച വിജയം ജനങ്ങൾ കണ്ടതാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. രാഹുൽ ഗാന്ധിയും മറ്റ് പ്രമുഖ നേതാക്കളും വലിയ ഗൗരവത്തോടും സമർപ്പണ മനോഭാവത്തോടും കൂടിയാണ് ജനങ്ങളുടെ പ്രശ്നങ്ങൾ ഉന്നയിച്ചതും ആ പ്രശ്നങ്ങളെ അഭിസംബോധന ചെയ്തതും. ഇത്രയധികം ആളുകൾ തനിയെ മുന്നോട്ടുവന്ന് പങ്കാളികളാകുന്നത് അപൂർവ്വമായി മാത്രമേ കണ്ടിട്ടുള്ളൂ, ഡൽഹിയിൽ യുവാക്കളും സാധാരണക്കാരായ പൗരന്മാരും പൂർണമായും സ്വന്തം മുൻകൈയിൽ ഒത്തുചേരുന്നത് ഇതാദ്യമാണ്- അദ്ദേഹം വ്യക്തമാക്കി.

അതേസമയം രാജ്യത്തെ ജനാധിപത്യത്തെ ചവിട്ടിമെതിക്കാനാണ് ഗ്യാനേഷ് കുമാർ ശ്രമിച്ചതെന്ന് തേജ്വസി യാദവ് ആരോപിച്ചു. ഇത് ബിജെപി, അമിത് ഷാ, നരേന്ദ്ര മോദി എന്നിവരുടെ വ്യക്തമായ ഗൂഢാലോചനയാണ്. ജനാധിപത്യം സംരക്ഷിക്കുമെന്ന ഉറച്ച തീരുമാനത്തിൽ ഞങ്ങൾ ഒന്നിച്ചുനിൽക്കും. ഇതിനായി എന്തൊക്കെ ത്യാഗങ്ങൾ സഹിക്കേണ്ടി വന്നാലും അത് ചെയ്യാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

അതുപോലെ പരമ്പരാഗതമായി പ്രതിഷേധങ്ങൾ നടന്നിരുന്ന ചരിത്രപ്രാധാന്യമുള്ള ജന്തർ മന്തറിൽ നിന്ന് സമരവേദി ഡൽഹിയുടെ അതിർത്തികളിലേക്ക് മാറ്റിയ നീക്കം ഭരണാധികാരികളുടെ ഭയമാണ് വെളിപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ പോരാട്ടം തുടരുമെന്നും എല്ലാവരും ഒന്നിച്ചുനിന്ന് പോരാടി വിജയം കൈവരിക്കുമെന്നും തേജ്വസി യാദവ് മാധ്യമങ്ങൾക്കു മുന്നിൽ പ്രഖ്യാപിച്ചു.

മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ… പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം

BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026
BREAKING NEWS
പ്രതിയെ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി ലോക്കപ്പിലടയ്ക്കുന്നതിനു പകരം പാലൂട്ടാൻ ജുവനൈൽ ഹോമിലേക്ക് വിടാനാണ് ഭാവമെങ്കിൽ ഈ നാട്ടിലെ നീതിന്യായ വ്യവസ്ഥയെപ്പറ്റി സംശയമുണ്ടാകും...നീതിക്ക് നിങ്ങൾ വല്ല വിലയും കൽപിക്കുന്നുണ്ടെങ്കിൽ മറുപടി തരണം... എന്തിനാണ് ഒരു പബ്ലിക് പ്രോസിക്യൂട്ടറെ സർക്കാർ ശമ്പളം കൊടുത്തു...
13 Oct 2026