BREAKING NEWS

ആ മൂന്നവന്മാരിലാർക്കെങ്കിലും അൽപം ബുദ്ധിയെങ്കിലുമുണ്ടായിരുന്നെങ്കിൽ… ഇന്ത്യയ്ക്ക് ബാക്കിയുള്ളത് ആകെ ഒരു വിക്കറ്റ്, കാവ്യ പട്ടേൽ അടിച്ച പന്ത് എഡ്ജ് ചെയ്ത് ഉയർന്നുപൊങ്ങി, ക്യാച്ചെടുക്കാൻ ഓടിയെത്തിയത് മൂന്നുപേർ…പക്ഷെ ആരെടുക്കുമെന്ന് മൂവർസംഘത്തിനു കൺഫ്യൂഷൻ, ഇതിനിടെ ബോൾ സുരക്ഷിതമായി തറയിലേക്ക്…ചിരിയടക്കാനാകാതെ ഇന്ത്യൻ താരങ്ങൾ- വീഡിയോ വൈറൽ

· · 1 min read
Share: Copied!

അൽ അമിറാത്ത്: അണ്ടർ-19 ഏഷ്യാ കപ്പിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരത്തിനിടെയുണ്ടായ രസകരമായൊരു സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. അനായാസം കൈപ്പിടിയിലൊതുക്കാമായിരുന്ന ഉയർന്നുപൊങ്ങിയ പന്ത് കൈവശപ്പെടുത്താൻ പാക്കിസ്ഥാൻ താരങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടായതോടെ മൂന്ന് ഫീൽഡർമാർക്കും ക്യാച്ചെടുക്കാനായില്ല. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇന്ത്യൻ താരങ്ങൾക്കും ഡഗ്ഔട്ടിലുണ്ടായിരുന്നവർക്കും ചിരി പടർത്തി.

മത്സരത്തിന്റെ 44-ാം ഓവറിലായിരുന്നു സംഭവം. ഒരു വിക്കറ്റ് മാത്രം ശേഷിക്കെ ഇന്ത്യ 202 റൺസെന്ന നിലയിൽ ബാറ്റ് ചെയ്യുകയായിരുന്നു. മുഹമ്മദ് സയ്യാം എറിഞ്ഞ ലെങ്ത് പന്ത് നേരിടാൻ ക്രീസിന് പുറത്തിറങ്ങിയ കാവ്യ പട്ടേൽ ഷോട്ടിന് ശ്രമിച്ചെങ്കിലും ബാറ്റിൽ എഡ്ജ് ചെയ്ത് പന്ത് ഉയർന്നുപൊങ്ങി.

ഈ സമയം പന്ത് പിടിക്കാനായി ബൗളർ മുഹമ്മദ് സയ്യാം, വിക്കറ്റ് കീപ്പർ ഹംസ സഹൂർ, ഫീൽഡർ ഉസ്മാൻ ഖാൻ എന്നിവർ ഒരേസമയം ഓടിയെത്തി. എന്നാൽ ആരാണ് ക്യാച്ചെടുക്കേണ്ടതെന്ന കാര്യത്തിൽ മൂവർക്കും വ്യക്തതയുണ്ടായില്ല. അവസാന നിമിഷം മൂന്ന് പേരും പരസ്പരം ഒഴിഞ്ഞുമാറിയതോടെ പന്ത് സുരക്ഷിതമായി ലാൻഡ് ചെയ്തും. അനായാസം ലഭിക്കുമായിരുന്ന വിക്കറ്റാണ് പാക്കിസ്ഥാന് നഷ്ടമായത്.

ക്യാച്ച് കൈവിട്ടതോടെ സയ്യാം സഹതാരങ്ങളോട് ദേഷ്യപ്പെടുന്നതും ഉടൻ തന്നെ അവരോട് വിശദീകരണം ചോദിക്കുന്നതും കാണാമായിരുന്നു. അതേസമയം, അപ്രതീക്ഷിതമായി ഒരു ജീവൻകൂടി ലഭിച്ച കാവ്യ പട്ടേലും ഇഷാൻ സൂദും ക്രീസിന്റെ മറുവശത്ത് ചിരിക്കുന്നുണ്ടായിരുന്നു. മത്സരത്തിലെ ഏറ്റവും രസകരമായ നിമിഷങ്ങളിലൊന്നായി ഈ സംഭവം മാറി.

അതേസമയം മത്സരത്തിൽ മൂന്നു വിക്കറ്റിനാണ് ഇന്ത്യയെ പാക്കിസ്ഥാൻ തോൽപ്പിച്ചത്. ഇന്ത്യ ഉയർത്തിയ 209 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് പാക്കിസ്ഥാൻ, 48.1 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യ മറികടക്കുകയായിരുന്നു. സെഞ്ചറിയുമായി തിളങ്ങിയ വിക്കറ്റ് കീപ്പർ ബാറ്റർ ഹംസ സഹൂറിന്റെ (108 പന്തിൽ 100*) ഇന്നിങ്സാണ് പാക്കിസ്ഥാന് വിജയം സമ്മാനിച്ചത്. സെഞ്ചറിയും വിജയറണ്ണും ഒരുമിച്ചാണ് സഹൂർ കുറിച്ചത്. ജയത്തോടെ പാക്കിസ്ഥാൻ സെമിഫൈനൽ ഉറപ്പിച്ചു. 10ന് യുഎഇക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

 

 

BREAKING NEWS
ഇസ്രയേലിനെ ആക്രമിക്കാൻ ഇറാനൊപ്പം ചേർന്ന് തുനിഞ്ഞിറങ്ങരുത്, കനത്ത തിരിച്ചടിനേരിടേണ്ടി വരും, ഒന്നും അവസാനിച്ചിട്ടില്ല- ഹിസ്ബുള്ളയ്ക്ക് മുന്നറിയിപ്പുമായി കാറ്റ്സ്!! നെതന്യാഹുവിന് പുതിയ യുദ്ധനീക്കങ്ങൾ നടത്താൻ ജനങ്ങളുടെ പിന്തുണയോ രാഷ്ട്രീയ അധികാരമോ ഇല്ല, സ്വന്തം രാഷ്ട്രീയ ആവശ്യങ്ങൾക്കായി സൈന്യത്തെ യുദ...
08 Nov 2026
BREAKING NEWS
'എനിക്ക് അഭിരാമിനെ അറിയില്ല, ചെയ്യാത്ത കുറ്റത്തിനാണ് എന്നെ ഇതിൽ പിടിച്ചുവെച്ചിരിക്കുന്നത്, ഞാൻ ഇവിടെ വന്നിട്ടില്ല, സംഭവം നടക്കുന്ന ദിവസംപോലും വന്നിട്ടില്ല, എന്നെ പ്രതിയാക്കിയതാണ്'... കഴിഞ്ഞ തവണ ചിരിച്ചുകൊണ്ട് മാധ്യമങ്ങൾക്കു മുന്നിലൂടെ കടന്നുപോയ ഉമർ ഇത്തവണയെത്തിയത് പൊട്ടിക്കരഞ്ഞ്
08 Nov 2026
BREAKING NEWS
ബന്ധുവായ 50കാരിയുമായി ഡോക്ടർക്കുണ്ടായിരുന്ന അടുപ്പത്തെച്ചൊല്ലിയുള്ള പ്രശ്നങ്ങളാണ് ആക്രമണത്തിനു പിന്നിൽ, വിളിച്ചുവരുത്തിയത് ബന്ധുവിന്റെ സ്വകാര്യദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യിക്കാൻ- നടിയുടെ മൊഴി!! ഒളിവിൽ പോയ ഡോ. ജോൺസൺ കെ വർ​ഗീസിന്റെ ഫോണിൽ 12 യുവതികളുമായുള്ള സ്വകാര്യ ദ്യശ്യങ്ങൾ!! പ്രതി വിദേശത്തേക്കു കടന്...
08 Nov 2026
BREAKING NEWS
ചൂടാക്കിയ ഇസ്തിരിപ്പെട്ടി കൊണ്ട് പലതവണ പൊള്ളലേൽപ്പിച്ചു, ചൂടാക്കിയ കത്തി ഉപയോഗിച്ച് ശരീരത്തിൽ മുറിവേൽപ്പിച്ചു, തലയിൽ ആഴത്തിലുള്ള മുറിവ്, 3 ദിവസം വരെ ഭക്ഷണവും വെള്ളവുംകൊടുക്കാതെ പട്ടിണിക്കിട്ടു, രാവിലെ ആറുമണി മുതൽ പുലർച്ചെ രണ്ടുമണി വരെ ജോലി!! ജോലിക്കുന്ന വീട്ടിൽ നിന്ന് 16 കാരി നേരിട്ടത് അതിക്രൂര പ...
08 Nov 2026