BREAKING NEWS

പിതാവിനെ ഒന്നു കാണാൻ പാക്കിസ്ഥാനിലേക്ക് പോകണമെന്നുണ്ട്, ഞങ്ങൾ അവിടെ കാലുകുത്തിയാൽ അറസ്റ്റിലാകും!! ഇമ്രാൻ ഖാനെ ഇനി രക്ഷിക്കാൻ ട്രംപിനു മാത്രമേ സാധിക്കു… മുൻ പാക്ക് പ്രധാനമന്ത്രിയെ മോചിപ്പിക്കാൻ ട്രംപിന്റെ സഹായം അഭ്യർത്ഥിച്ച് മക്കൾ

· · 1 min read
Share: Copied!

ഇസ്ലമബാദ്: മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ജയിലിൽ നിന്ന് മോചിപ്പിക്കാൻ സഹായിക്കണമെന്ന അഭ്യർത്ഥനയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇംമ്രാന്റെ മക്കൾ. ഇമ്രാൻ ഖാന്റെ മക്കളായ സുലൈമാൻ ഖാനും കാസിം ഖാനുമാണ് അഭ്യർത്ഥനയുമായി രംഗത്തെത്തിയിരിക്കുന്നത്. തങ്ങളുടെ പിതാവിന്റെ അവസ്ഥയിൽ മാറ്റമുണ്ടാക്കാൻ കഴിയുന്ന ഒരേയൊരാൾ ട്രംപ് ആണെന്നും ഇരുവരും പറയുന്നു.

ഇപ്പോൾ ലണ്ടനിൽ കഴിയുന്ന സുലൈമാനും കാസിമും അടുത്തിടെയാണ് ഇമ്രാൻ ഖാനെക്കുറിച്ച് പരസ്യ പ്രസ്താവനകൾ നടത്തിത്തുടങ്ങിയത്. തങ്ങളുടെ പിതാവിനെ കാണാനായി പാക്കിസ്ഥാനിലേക്ക് പോകാൻ ആഗ്രഹമുണ്ടെന്നും എന്നാൽ അവിടെ എത്തിയാൽ നിലവിലെ സർക്കാർ തങ്ങളെ അറസ്റ്റ് ചെയ്യുമെന്ന വിവരമാണ് ലഭിക്കുന്നതെന്നും ഒരു അഭിമുഖത്തിൽ സുലൈമാനും കാസിമും പറയുന്നു.

എന്നാൽ ട്രംപിന് ഞങ്ങളുടെ പിതാവ് ഇമ്രാൻ ഖാനുമായി വളരെ നല്ല ബന്ധമുണ്ടെന്നും തിരിച്ചും അങ്ങനെ തന്നെയാണെന്നും തങ്ങൾക്കറിയാം. ഇരുവരും അധികാരത്തിലിരുന്നപ്പോൾ, അവർക്കിടയിൽ മികച്ച ബന്ധം നിലനിന്നിരുന്നു. അവർക്ക് പരസ്പരം ബഹുമാനമുണ്ടായിരുന്നെന്നും ഇമ്രാന്റെ മക്കൾ കൂട്ടിച്ചേർത്തു.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026