BREAKING NEWS

ഇമ്രാൻ ഖാൻ ‘ഫുൾ ഫിറ്റ്’! ജയിലിൽ കഴിയുന്നതാണ് സുരക്ഷിതം- ഡോക്ടർമാർ!! ആശുപത്രിയിലെത്തിച്ച് മണിക്കൂറുകൾക്കകം പാക് മുൻ പ്രധാനമന്ത്രി വീണ്ടും ജയിലഴികൾക്കുള്ളിലേക്ക്

· · 1 min read
Share: Copied!

ഇസ്ലാമാബാദ്: ആരോഗ്യ പരിശോധനയ്ക്കായി ഇസ്ലാമാബാദിലെ ഷിഫ ഇന്റർനാഷണൽ ആശുപത്രിയിലേക്ക് മാറ്റിയ പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ വീണ്ടും അഡിയാല ജയിലിലേക്ക് മാറ്റി. പാക്കിസ്ഥാൻ തെഹ്‌രീക്-ഇ-ഇൻസാഫ് (PTI) വക്താവാണ് ഇക്കാര്യം അറിയിച്ചത്. ആശുപത്രിയിൽ അദ്ദേഹത്തെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയതായും മെഡിക്കലി അദ്ദേഹം ഫിറ്റാണെന്ന് ഡോക്ടർമാർ അറിയിച്ചതായും പാക് ഇൻഫർമേഷൻ മന്ത്രി അത്താഉള്ള തരാർ പറഞ്ഞു.

അതേസമയം വിവരങ്ങൾ അറിയിക്കുന്നതിനിടെ ഇമ്രാൻ ഖാന്റെ പേരോ ആശുപത്രിയുടെ പേരോ പാക് മന്ത്രി പ്രസ്താവനയിൽ പരാമർശിച്ചില്ല എന്നതും ശ്രദ്ധേയമാണ്. ‘സുപ്രീം കോടതിയുടെ ഉത്തരവിന്റെ വെളിച്ചത്തിൽ, ഓഗസ്റ്റ് 20നും 21നും ഇടയിലുള്ള രാത്രിയിൽ മതിയായ സുരക്ഷാ ക്രമീകരണങ്ങളോടെ തടവുകാരനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഒരു നേത്രരോഗ വിദഗ്ദ്ധൻ, ഒരു കാർഡിയോളജിസ്റ്റ്, ഒരു ഫിസിഷ്യൻ എന്നിവരുൾപ്പെടെയുള്ള വിദഗ്ദ്ധരായ ഡോക്ടർമാരുടെ സംഘം അദ്ദേഹത്തെ വിശദമായി പരിശോധിക്കുകയും അദ്ദേഹം ആരോഗ്യവാനാണെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്തു’ പാക് ഇൻഫർമേഷൻ മന്ത്രി എക്‌സിൽ കുറിച്ചു. അതുപോലെ മെഡിക്കൽ പരിശോധനയും ചികിത്സാ നടപടികളും നടക്കുമ്പോൾ ഇമ്രാന്റെ സഹോദരി ഉസ്മ ഖാൻ സന്നിഹിതയായിരുന്നുവെന്ന് പാക് മന്ത്രി കൂട്ടിച്ചേർത്തു.

ആശുപത്രിയിൽ വിശദമായ പരിശോധനകൾക്ക് വിധേയനായ ഇമ്രാൻ ഖാനെ ജയിലിൽ തുടരുന്നത് സുരക്ഷിതമാണെന്ന് ഡോക്ടർമാർ വിലയിരുത്തിയതിനെ തുടർന്നാണ് തിരിച്ചയച്ചതെന്നാണ് പാക്കിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. 73കാരനായ ഇമ്രാൻ ഖാനെ ചൊവ്വാഴ്ച അർധരാത്രിയോടെയാണ് മെഡിക്കൽ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയത്. ആരോഗ്യനില സംബന്ധിച്ച ആശങ്കകൾക്കിടെ വിദഗ്ധ ചികിത്സ ഉറപ്പാക്കണമെന്ന് പാക്കിസ്ഥാൻ സുപ്രീം കോടതി ഉത്തരവിട്ടതിന് പിന്നാലെയായിരുന്നു നടപടി.

ജയിലിൽ നിന്ന് ആശുപത്രിയിലേക്കും തിരിച്ചുമുള്ള യാത്ര കനത്ത സുരക്ഷയിലാണ് നടത്തിയതെന്ന് ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു. ആശുപത്രിയിലെ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം ഇമ്രാൻ ഖാനെ വീണ്ടും ജയിലിലെ സെല്ലിലേക്ക് മാറ്റി. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതറിഞ്ഞ് നിരവധി PTI പ്രവർത്തകരും അനുയായികളും ആശുപത്രിക്ക് സമീപം തടിച്ചുകൂടിയതായി എഎഫ്പിയും റിപ്പോർട്ട് ചെയ്തു.

ഡിഎംകെ എൻഡിഎയിലേയ്ക്ക് ലയിക്കാൻ നീക്കം? കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയിൽ ഇടമൊരുക്കുമെന്ന ശക്തങ്ങൾ അഭ്യൂഹം

 

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026