BREAKING NEWS

റോഡിലേക്കു മറിഞ്ഞുവീണ വൈദ്യുതി പോസ്റ്റിലിടിച്ച് ബൈക്ക് യാത്രക്കാരനായ പള്ളി ഇമാം മരിച്ചു, ഇതേപോസ്റ്റിൽ തന്നെവാഹനമിടിച്ച് ക്ഷേത്രം ശാന്തിക്കും പരുക്ക്

· · 1 min read
Share: Copied!

പനങ്ങാട്: റോഡിലേക്ക് മറിഞ്ഞു വീണ വൈദ്യുതി പോസ്റ്റിലിടിച്ച് ബൈക്ക് യാത്രക്കാരനായ പള്ളി ഇമാം മരിച്ചു. കുമ്പളം നോർത്ത് പള്ളിയിലെ ഇമാം അബ്ദുൽ ഗഫൂർ (54) ആണ് മരിച്ചത്. ശനിയാഴ്ച്ച പുലർച്ചെ 4.30 ഓടെ കുമ്പളം പി.ഡബ്ല്യു.ഡി റോഡിൽ പ്രണവം ബസ് സ്റ്റോപ്പിനടുത്തായിരുന്നു അപകടം.

രാവിലെ പള്ളിയിലേക്കെത്തിയ ഇമാമിൻറെ ബൈക്ക് റോഡിന് കുറുകെ വീണുകിടന്ന പോസ്റ്റിലിടിക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ് വഴിയിൽ വീണ് കിടന്ന ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇവിടെ അടുത്തുള്ള വീട്ടിലേയ്ക്ക് വൈദ്യുതി എത്തിക്കാനായി രണ്ടാഴ്ച മുമ്പ് സ്ഥാപിച്ച പോസ്റ്റാണ് മഴയെ തുടർന്ന് മറിഞ്ഞു വീണത്. അതേസമയം ഇതുവഴി യാത്ര ചെയ്ത ക്ഷേത്ര മേൽശാന്തിയും ഇതേ പോസ്റ്റിലിടിച്ച് വാഹനം മറിഞ്ഞ് പരുക്കേറ്റു. പുലർച്ചെ ക്ഷേത്രത്തിലേക്ക് പോയ ശാന്തി കുമ്പളം കൊട്ടാരത്തിൽ സുരേഷിൻറെ (58) വാഹനമാണ് പോസ്റ്റിലിടിച്ച് മറിഞ്ഞത്. പരുക്കേറ്റ ഇയാളെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആ വീഡിയോ പ്രാങ്കല്ല, പിതാവ് മദ്യപിച്ചെത്തി കുട്ടികളെ ഉപദ്രവിക്കും, ജനിച്ചപ്പോൾ മുതൽ ‍കുട്ടികളെ ഉപദ്രവിക്കുമായിരുന്നു, ഓള് വീടുവിട്ടുപോയത് പ്രതിയുടെ മർദനം സഹിക്കാനാവാതെ

BREAKING NEWS
'നേഹാ ബോറ രാഹുൽ ഗാന്ധിയുടെ 'പോസ്റ്റർ ഗേൾ', ക്ഷേത്രങ്ങളിൽ പുരോഹിതർ ബലാത്സംഗം നടത്തുന്നുവെന്ന് അവർ പറയുന്നത് രാഹുലിൽ നിന്നും പ്രചോദനമുൾക്കൊണ്ട്; കോൺഗ്രസ് ഹിന്ദുക്കളെ വെറുക്കുകയും വോട്ട് ബാങ്കിനെ സ്നേഹിക്കുകയും ചെയ്യുന്നു '
03 Nov 2026
BREAKING NEWS
ഖദീമി മസ്ജിദ് പൊളിച്ചുനീക്കും... കൃഷിഭവനും സെൻട്രൽ സെക്രട്ടേറിയറ്റ് സമുച്ചയവും ഭരണപരമായ ആവശ്യങ്ങൾക്കായി മാത്രം ഉപയോഗിക്കുന്ന മതേതര പൊതുസ്ഥലങ്ങൾ, കെട്ടിടങ്ങളുടെ പുനർനിർമാണത്തിനും നവീകരണത്തിനും പള്ളി തടസം- കേന്ദ്രം ഹൈക്കോടതിയിൽ
03 Nov 2026
BREAKING NEWS
ജമ്മു കാശ്മീരിൽ രാഷ്ട്രീയപ്പോര്, നാഷണൽ കോൺഫറൻസിൽ പൊട്ടിത്തെറി; ശ്രീനഗർ എംപി ആഗ റൂഹുള്ള പാർട്ടി വിട്ടു, എംപി സ്ഥാനം രാജിവയ്ക്കുന്നെന്ന് പ്രഖ്യാപിച്ചു
03 Nov 2026
BREAKING NEWS
കൊടൈക്കനാലിലേക്കുള്ള വിനോദയാത്രക്കിടെ എട്ട് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചു, അധ്യാപകന്‍ അറസ്റ്റില്‍
03 Nov 2026