BREAKING NEWS

അപ്പോ, അദ്നാൻ സമിയുടെ കാര്യം എങ്ങനെ? പാക് മുൻ മന്ത്രി!! അക്ഷരാഭ്യാസമില്ലാത്ത ഈ വിഡ്ഢിയോട് ആര് മറുപടി പറയുന്നു- പുച്ഛിച്ച് ഗായകൻ

· · 1 min read
Share: Copied!

ഗായകൻ അദ്നാൻ സമിയുടെ പൗരത്വത്തെ ചോദ്യം ചെയ്ത് പാക്കിസ്ഥാന്റെ മുൻ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മിനിസ്റ്റർ സിഎച്ച് ഫവാദ് ഹുസൈറിന് ചുട്ട മറുപടി നൽകി ​ഗായകൻ. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയിലെ പാക്ക് പൗരർ രാജ്യം വിടണമെന്ന കേന്ദ്ര നിർദേശം പുറത്തുവന്നതിനു പിന്നാലെയാണ് മുൻ മന്ത്രിക്ക് ​ഗായകന്റെ കാര്യത്തിൽ അൽപം ആകാംഷയുണ്ടായത്.

‘അദ്നാൻ സമിയുടെ കാര്യം എങ്ങനെ’ എന്ന ചോദ്യമാണ് ഫവാദ് ഹുസൈൻ ഉന്നയിച്ചത്. ഇയാളുടെ പോസ്റ്റിനു പിന്നാലെ സമിയുടെ പ്രതികരണമെത്തി. ‘അക്ഷരാഭ്യാസമില്ലാത്ത ഈ വിഡ്ഢിയോട് ആര് മറുപടി പറയുന്നു’, എന്ന് പുച്ഛത്തോടെ അദ്നാൻ തിരിച്ചടിച്ചു. കുറിപ്പിനു താഴെ ചിരിക്കുന്ന ഇമോജികളും ചേർത്തിട്ടുണ്ട്.

2016 മുതൽ അദ്നാൻ സമി ഇന്ത്യൻ പൗരനാണ്. പാക് നാവികസേനാ ഉദ്യോഗസ്ഥന്റെ മകനായി ലണ്ടനിൽ ജനിച്ച സമി 2015 ലാണ് ഇന്ത്യൻ പൗരത്വത്തിന് അപേക്ഷ നൽകിയത്. തൊട്ടടുത്ത വർഷം ജനുവരിയിൽ പൗരത്വം ലഭിച്ചു. സമിക്ക് ഇന്ത്യൻ പൗരത്വം നൽകിയതിനോടുള്ള വിയോജിപ്പ് പലരും പരസ്യമായി പ്രകടമാക്കിയിട്ടുണ്ട്.

അത് ബോംബല്ല.., ഈസ്റ്ററിന് ബാക്കിവന്ന പടക്കം..!!! രാത്രി മുഴുവൻ നഗരം അരിച്ചുപെറുക്കി പൊലീസ്…!!! ശോഭാ സുരേന്ദ്രൻ്റെ വീടിനു മുന്നിൽ പടക്കം പൊട്ടിച്ചതിൻ്റെ കഥ വെളിപ്പെടുത്തി യുവാക്കൾ…!!

BREAKING NEWS
മിനി കൂപ്പർ 500 മീറ്റർ ദൂരം പിന്നിട്ടത് വെറും 11 സെക്കൻഡുകൊണ്ട്!! അപകടത്തിന് ഏകദേശം അഞ്ച് സെക്കൻഡ് മുമ്പ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കി.മീ. കൂട്ടിയിടിയുടെ സമയത്ത് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 144 കി.മീ... ബ്രേക്ക് പെഡൽ അമർത്തിയത് അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുമ്പ്... നെടുമ്പാശ്ശേരി വാഹനാ...
05 Nov 2026
BREAKING NEWS
പോർച്ചുഗലിലെ ജനങ്ങളോട്, നമ്മുടെ ദേശീയ ടീമിന്റെ ഏഴാം നമ്പർ ജഴ്‌സി തിരികെ ഏൽപ്പിക്കേണ്ട ദിവസം വന്നിരിക്കുന്നു, 23 വർഷക്കാലം ആ ജഴ്‌സി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഡിയങ്ങളിലേക്ക് അഭിമാനത്തോടെ കൊണ്ടുപോകാൻ അവസരം ലഭിച്ചു, ആ ജഴ്‌സിഎന്റേത് മാത്രമായിരുന്നില്ലെന്ന് എനിക്ക് തോന്നിയിരുന്നു, അതൊരു വലി...
05 Nov 2026
BREAKING NEWS
തളച്ചത് കടന്നൽക്കൂടിന് സമീപം; ആനയ്ക്കും പാപ്പാന്മാർക്കും ശരീരമാസകലം കുത്തേറ്റു, രക്ഷകരായി അഗ്നിരക്ഷാസേന
05 Nov 2026
BREAKING NEWS
’അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല, കസ്റ്റഡിയിലെടുത്ത സമയം മുതൽ 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം’; നിർണ്ണായക ഉത്തരവുമായി സുപ്രീംകോടതി
05 Nov 2026