LIFE

ആരോഗ്യപ്രശ്നങ്ങള്‍ അലട്ടുമോ..? നിങ്ങളുടെ ഇന്ന് 29-01- 2025

· · 1 min read
Share: Copied!

ജ്യോതിഷാചാര്യ ഷാജി പൊന്നമ്പുള്ളി
9995373305, 8075211288

അശ്വതി: കാര്യസാധ്യം, തൊഴില്‍പരമായി മേന്മയുള്ള ദിവസം, പൂര്‍വകാല സുഹൃത്തുക്കളെ കണ്ടുമുട്ടും, അയല്‍വാസികളുമായി നിന്നിരുന്ന തര്‍ക്കം പരിഹരിക്കും.

ഭരണി: ഗൃഹനിര്‍മാണത്തിനു തുടക്കമാകും, ആരോഗ്യപ്രശ്നങ്ങള്‍ അലട്ടും, ബന്ധുജനങ്ങളുടെ സഹായം ലഭിക്കും.

കാര്‍ത്തിക: ഗൃഹാന്തരീക്ഷം സുഖപ്രദമാകും, സാമ്പത്തിക കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കും, വിവാദവിഷയങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണം.

രോഹിണി: ദൂരയാത്രകള്‍ നടത്തേണ്ടതായി വരും, ഭക്ഷ്യവിഷബാധയേല്‍ക്കാതെ ശ്രദ്ധിക്കണം, തൊഴില്‍പരമായി മാറ്റങ്ങളുണ്ടാകും.

മകയിര്യം: ആത്മീയകാര്യങ്ങളില്‍ താത്പര്യം വര്‍ധിക്കും, ഏറ്റെടുത്ത കാര്യങ്ങളില്‍ വിജയം കണ്ടെത്തും, രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് അനുകൂലദിനം.

തിരുവാതിര: സാമ്പത്തിക കാര്യങ്ങളില്‍ ഉപേക്ഷ വിചാരിക്കരുത്, സാഹസ പ്രവര്‍ത്തികളില്‍നിന്ന് വിട്ടുനില്‍ക്കണം, സുഹൃത്തുക്കള്‍ ശത്രുക്കളാകാം.

പുണര്‍തം: ആരോഗ്യപ്രശ്നങ്ങളുണ്ടാകാം, വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധിക്കണം, ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിക്കും.

പൂയം: പൂര്‍വിക സ്വത്ത് ഭാഗംവയ്ക്കലില്‍ അനുകൂല തീരുമാനങ്ങളുണ്ടാകും, സഹോദരസഹായം, സുഹൃത്തുക്കളുമായി കലഹം.

ആയില്യം: മാതാവിന്റെ ആരോഗ്യക്കാര്യത്തില്‍ ആശങ്കയുണ്ടാകും, സന്താനങ്ങള്‍ മുഖേന നേട്ടങ്ങളുണ്ടാകും, അടിക്കടി യാത്രകളുണ്ടാകും.

മകം: വിവേകപൂര്‍വം കാര്യങ്ങള്‍ ചെയ്യും, ശത്രുശല്യം കുറയും, സാമ്പത്തിക കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാകും.

പൂരം: കാര്യസാധ്യം, ഇഷ്ടഭക്ഷണ സമൃദ്ധി, സാമ്പത്തിക നേട്ടം, പുതിയ സംരംഭങ്ങള്‍ക്കു തുടക്കം, സര്‍ക്കാര്‍ ആനുകൂല്യം.

ഉത്രം: സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് വാക്കുകള്‍ മാറ്റും, തൊഴില്‍മേഖലയില്‍ ഉത്തരവാദിത്വം വര്‍ധിക്കും, ലക്ഷ്യങ്ങള്‍ പുതുക്കും.

അത്തം: കാര്‍ഷിക മേഖലയില്‍നിന്ന് നേട്ടങ്ങള്‍, എല്ലാരംഗത്തും നേട്ടങ്ങള്‍ അനുഭവത്തില്‍ വരും, ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധവേണം.

ചിത്തിര: ബന്ധുജനങ്ങളില്‍നിന്ന് അകന്നു നില്‍ക്കാന്‍ ശ്രമിക്കും, സാമ്പത്തികമായി നേട്ടമുണ്ടാകും, തൊഴില്‍സ്ഥാപനത്തില്‍നിന്ന് വിശദീകരണം ചോദിക്കാനിടയുണ്ട്.

ചോതി: വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ സാധിക്കും, വിമര്‍ശനബുദ്ധിയോടെ ഇടപെടുന്നത് ഒഴിവാക്കണം, സന്തോഷാനുഭവങ്ങളുണ്ടാകും.

വിശാഖം: കാര്യസാധ്യം, സാമ്പത്തിക കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാകും, പുതിയ സംരംഭങ്ങളില്‍നിന്ന് നേട്ടങ്ങളുണ്ടാകും.

അനിഴം: മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും, വാസഗൃഹം മോടിപിടിപ്പിക്കും, ഗൃഹാന്തരീക്ഷം സന്തോഷപ്രദമാകും.

തൃക്കേട്ട: വാക്കുകള്‍ ശ്രദ്ധയോടെ ഉപയോഗിക്കും, അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കും, ബന്ധുജനങ്ങളുടെ പിന്തുണയുണ്ടാകും.

മൂലം: സഹോദരങ്ങളുടെ സഹായം ലഭിക്കും, സാമ്പത്തിക സ്രോതസുകള്‍ വര്‍ധിക്കും, വാക്കുകള്‍ യാഥാര്‍ഥ്യമാകും.

പൂരാടം: ഏറ്റെടുത്തകാര്യങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും, കാര്‍ഷിക കാര്യങ്ങളില്‍ നേട്ടമുണ്ടാകും, സജ്ജനങ്ങളുമായി സമ്പര്‍ക്കം.

ഉത്രാടം: കാര്യങ്ങള്‍ക്ക്അകാരണ തടസം നേരിടും,സുഹൃത്തുക്കളുടെ സഹായത്താല്‍ പുതിയ പദ്ധതികള്‍തുടങ്ങും,സഹോദരഗുണമുണ്ടാകും.

തിരുവോണം: വാക്കുകളില്‍ അബദ്ധങ്ങള്‍വന്നു ചേരാതെ ശ്രദ്ധിക്കണം, കാര്‍ഷിക കാര്യങ്ങളില്‍ താത്പര്യം വര്‍ധിക്കും, ഗൃഹാതുരതയുണ്ടാകും.

അവിട്ടം: സന്തോഷാനുഭവങ്ങളുണ്ടാകും, സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും, ഇഷ്ടഭക്ഷണ സമൃദ്ധി, സജ്ജനങ്ങളുമായി സമ്പര്‍ക്കം.

ചതയം: മാനസികമായി ഉന്മേഷം അനുഭവപ്പെടുന്ന ദിവസം, വ്യത്യസ്തമായ ആശയങ്ങളുള്ളവരുമായി പരിചയപ്പെടാന്‍ സാധിക്കും, അപ്രതീക്ഷിതമായി ഭാഗ്യാനുഭവങ്ങള്‍ വന്നുചേരും.

പുരുരുട്ടാതി: എല്ലാക്കാര്യങ്ങളും വേഗത്തില്‍ ചെയ്തു തീര്‍ക്കും, സാമ്പത്തിക സുരക്ഷിതത്വം അനുഭവപ്പെടും, കാര്‍ഷിക രംഗത്ത് നിരാശ.

ഉത്രട്ടാതി: മാനസിക സമ്മര്‍ദം വര്‍ധിക്കും, സുഹൃത്തുക്കളുടെയും ജീവിതപങ്കാളിയുടെയും പിന്തുണ ലഭിക്കും, വ്യവഹാരങ്ങളില്‍ വിജയമുണ്ടാകും.

രേവതി: പുതിയ പദ്ധതികള്‍ക്കു തുടക്കം കുറിക്കും, സാമ്പത്തിക നഷ്ടമുണ്ടാകും, സാഹസിക പ്രവൃത്തികളില്‍നിന്ന് വിട്ട് നില്‍ക്കണം.

BREAKING NEWS
സഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മിൽ വാക്പോര്; ’ആരെ നോക്കി സംസാരിക്കണം? പ്രതിപക്ഷത്തെയോ?’എന്ന് പിണറായി; മറ്റാരെയും നോക്കേണ്ട, എന്നെ നോക്കി സംസാരിക്കൂ എന്ന് സ്പീക്കർ
26 Oct 2026
BREAKING NEWS
’’ഒരു സെക്കൻഡ് വൈകിയിരുന്നെങ്കിൽ അതൊരു വലിയ ദുരന്തമായേനെ; ആദ്യം എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ല, പിന്നീടാണ് അപകടത്തിന്റെ വ്യാപ്തി ബോധ്യപ്പെട്ടത്’’; മന്ത്രി മോൻസ് ജോസഫിന്റെ കാറിനു മുന്നിലേക്ക് വൈദ്യുതത്തൂണുകൾ വീണു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
26 Oct 2026
BREAKING NEWS
ഇരയ്ക്ക് നീതി ഉറപ്പാക്കേണ്ടവർ തന്നെ വേട്ടക്കാർക്ക് കാവലൊരുക്കുന്നു, ജഡ്ജിയുടെ മകനായതുകൊണ്ട് നിയമം മാറ്റി എഴുതാൻ പോലീസിന് ആരാണ് അധികാരം കൊടുത്തത്? പൊലീസ് അകമ്പടി സേവകരായി അധഃപതിപ്പിക്കരുത്- പിണറായി വിജയന്‍
26 Oct 2026
BREAKING NEWS
ചേരാനല്ലൂർ വാഹനാപകടം; ആദ്യം മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്; കൂടുതൽ തെളിവുകൾ ലഭ്യമായതോടെയാണ് തുടർനടപടികൾ സ്വീകരിച്ചതെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ; അന്വേഷണം ക്രൈം ബ്രാഞ്ചിന്
26 Oct 2026