BREAKING NEWS

കയ്യിൽ എയർ ​ഗൺ, വെബ് സീരീസിന്റെ ഓഡിഷനു വേണ്ടിയെന്ന പേരിൽ വിളിച്ചുവരുത്തിയ 17 കുട്ടികളെ ബന്ദികളാക്കി യുവാവിന്റെ ഭീഷണി, പിന്നാലെ തനിക്ക് ചില ആവശ്യങ്ങളുണ്ടെന്ന് വീഡിയോ സന്ദേശം, യുവാവ് പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു, കുട്ടികൾ സുരക്ഷിതരെന്ന് പോലീസ്- Video

· · 1 min read
Share: Copied!

മുംബൈ: നഗരത്തിലെ പൊവയ് മേഖലയിൽ യുവാവ് ബന്ദികളാക്കിയ 17 കുട്ടികളേയും പോലീസ് രക്ഷപ്പെടുത്തി. എന്നാൽ രക്ഷാപ്രവർത്തനത്തിനിടെ പ്രതി രോഹിത് ആര്യ വെടിയേറ്റു കൊല്ലപ്പെട്ടു. പൊവയിലെ ആർഎ സ്റ്റുഡിയോ എന്ന അഭിനയ പഠനകേന്ദ്രത്തിൽ രാവിലെയാണ് രോഹിത് ആര്യ കുട്ടികളെ ബന്ദിയാക്കിയത്. വെബ് സീരീസിന്റെ ഓഡിഷനു വേണ്ടി വിളിച്ചുവരുത്തിയ കുട്ടികളെ ഇയാൾ ബന്ദിയാക്കുകയായിരുന്നു. ഇതിനു പിന്നാലെ, തനിക്ക് ചില ആവശ്യങ്ങളുണ്ടെന്നു പറഞ്ഞ് ഇയാൾ ഒരു വീഡിയോയും പുറത്തുവിട്ടിരുന്നു.

ഇതോടെ പോലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് രക്ഷാപ്രവർത്തനം ആരംഭിച്ചു. ഇതിനിടെ രോഹിത് ആര്യയ്ക്കു വെടിയേൽക്കുകയായിരുന്നു. സാരമായി പരുക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചതിനു പിന്നാലെയാണ് മരിച്ചത്. കുട്ടികളെ സുരക്ഷിതമായി രക്ഷിതാക്കൾക്കൊപ്പം വിട്ടതായി മുംബൈ പോലീസ് പറഞ്ഞു.

അതേസമയം പ്രതി മാനസികരോഗിയാണോയെന്നു സംശയിക്കുന്നതായി പോലീസ് നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു. തനിക്ക് അധികൃതരോട് ചില കാര്യങ്ങൾ സംസാരിക്കാനുണ്ടെന്നും അതിനു വേണ്ടിയാണ് കുട്ടികളെ ബന്ദിയാക്കിയത് എന്നുമാണ് ഇയാൾ വീഡിയോയിൽ പറഞ്ഞത്. തന്റെ ആവശ്യം അംഗീകരിക്കാതെ കുട്ടികൾ ഉപദ്രവിക്കപ്പെട്ടാൽ താൻ ഉത്തരവാദിയായിരിക്കില്ലെന്നും ഇയാൾ പറഞ്ഞിരുന്നു. രോഹിത് ആര്യയുടെ കയ്യിൽ എയർ ഗൺ ഉണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്.

BREAKING NEWS
എട്ടു കിലോമീറ്റർ അകലെയുള്ള ടാങ്കുകൾ ലക്ഷ്യമിടാനാകും; പകലും രാത്രിയും കൃത്യമായ ആക്രമണം; മിസൈലും ഓട്ടോമേറ്റഡ് ലോഞ്ചറും ഉൾപ്പെടുന്ന ഭഗീര എടി1 മിസൈൽ പരീക്ഷണം വിജയം
22 Nov 2026
BREAKING NEWS
മക്കൾ കരഞ്ഞുകാലുപിടിച്ചിട്ടും വെറുതെവിട്ടില്ല, കരണത്ത് മാറിമാറിയടിച്ചു... ട്രെയിനിൽ രണ്ട് പെൺമക്കളുടെ മുന്നിലിട്ട് യുവതിയെ ക്രൂരമായി മർദിച്ച് ജിആർപി ഉദ്യോഗസ്ഥൻ, യുവതിയുടെ തലയ്ക്ക് പരിക്ക്, മർദനത്തിൽ കലാശിച്ചത് സീറ്റുമായി ബന്ധപ്പെട്ട തർക്കം, നാലു യുവതികൾ ഉൾപ്പെടെ ആറുപേർക്കെതിരെ കേസ്
22 Nov 2026
BREAKING NEWS
ഒരു കോടി ഗ്ലൗസുകൾ വാങ്ങി, അതും നാലിരട്ടി വിലയ്ക്ക്; ഗോഡൗണുകളിൽ കൂട്ടിയിട്ട് നശിപ്പിച്ചത് 58.40 ലക്ഷം ഗ്ലൗസുകൾ! 7.09 കോടിയുടെ നഷ്ടം!! അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ ശുപാർശ; വിജിലൻസ് അന്വേഷണം
22 Nov 2026
BREAKING NEWS
’പാളയത്തിൽ പട’; കോൺഗ്രസിൽ പോര് മുറുകുന്നു; ഗ്രൂപ്പുപോര് പരസ്യമായി; പ്രശ്ന പരിഹാരം തേടി ഒത്തുതീർപ്പ് സമിതിയുമായി സണ്ണി ജോസഫ് ഡൽഹിയിലേക്ക്
22 Nov 2026