BREAKING NEWS

എന്തിനാണ് ചില പ്രതികളെ സര്‍ക്കാര്‍ സംരക്ഷിക്കുന്നത്?? കൈതൊട്ടാല്‍ പൊള്ളുമെന്ന് പേടിയുണ്ടോ?? ഒരു തെറ്റ് സംഭവിക്കാം, തുടർച്ചയായി തെറ്റ് സംഭവിക്കുന്നത് ദുരുദ്ദേശ്യത്തോടെ, വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസില്‍ വിമര്‍ശനവുമായി ഹൈക്കോടതി

· · 1 min read
Share: Copied!

കൊച്ചി: വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. എന്തിനാണ് ചില പ്രതികളെ സര്‍ക്കാര്‍ സംരക്ഷിക്കുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. കൈതൊട്ടാല്‍ പൊള്ളുമെന്ന് പേടിയുണ്ടോയെന്ന് കോടതി ചോദിച്ചു. ഹൈക്കോടതിയിൽ ഹാജരായ പിന്നാക്ക വിഭാഗ വികസന വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഫയൽ ലഭിച്ചത് ഇന്നലെയെന്ന് കോടതിയെ അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് കോടതിയുടെ പരാമർശം. കേസിൽ ഹൈക്കോടതി സർക്കാരിനും സംവിധാനങ്ങൾക്കുമെതിരെ ഉന്നയിച്ചത് രൂക്ഷവിമർശനം. എന്തിനാണ് ചില പ്രതികളെ സംരക്ഷിക്കുന്നതെന്ന് കോടതി ചോദിച്ചു.

കൈ തൊട്ടാൽ പൊള്ളുമെന്ന് പേടിയുണ്ടെങ്കിൽ ഇങ്ങനെ തെക്കുംവടക്കും അടിക്കും. ഒരു തെറ്റ് സംഭവിക്കാം, തുടർച്ചയായി തെറ്റ് സംഭവിക്കുന്നത് ദുരുദ്ദേശ്യത്തോടെ, എന്നിങ്ങനെയായിരുന്നു കോടതിയുടെ വിമർശനങ്ങൾ. അതേസമയം തീരുമാനമെടുക്കാൻ വൈകിയത് ഫയൽ ലഭിക്കാത്തത് മൂലമാണെന്ന് പിന്നാക്ക വികസന കോർപറേഷൻ സെക്രട്ടറി ഹൈക്കോടതിയെ ബോധിപ്പിച്ചു.

ഫയൽ ഇന്നലെയാണ് ലഭിച്ചതെന്നും അഡിഷണൽ ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചു. ഉത്തരവ് ഹാജരാക്കാതിരുന്നത് സെക്രട്ടറിയുടെ പിഴവല്ലെന്ന് കോടതി നിരീക്ഷിച്ചു. വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെ 5 പ്രതികൾ 15 കോടി രൂപ തട്ടിയെടുത്തു എന്നാണ് കേസ്. അന്തരിച്ച മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനാണ് കേസിലെ പരാതിക്കാരൻ.

BREAKING NEWS
വനിതാ ഗേറ്റ് കീപ്പറെ ക്രൂരമായി മര്‍ദിച്ച് അജ്ഞാതന്‍, നിലത്ത് തള്ളിയിട്ട് തലയില്‍ കല്ലുകൊണ്ടിടിച്ചു, 37കാരിയുടെ നില അതീവ ഗുരുതരം
29 Nov 2026
BREAKING NEWS
താമരശ്ശേരിയിലെ കൂട്ടബലാത്സംഗത്തിന് പിന്നില്‍ കടം നല്‍കാത്തതിലുള്ള പ്രതികാരം, ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത് നിരവധി തവണ, പ്രതികള്‍ പിതാവിന്റെ സുഹൃത്തുക്കള്‍
29 Nov 2026
BREAKING NEWS
യുവാവ് അയല്‍വാസിയുടെ ടെറസില്‍ മരിച്ച നിലയില്‍
29 Nov 2026
BREAKING NEWS
ക്രിക്കറ്റ് കളി കാണാന്‍ എത്തിയത് ഇഷ്ടപ്പെട്ടില്ല, പന്ത്രണ്ടു വയസുകാരനെ ക്രൂരമായി മര്‍ദിച്ച് സീനിയര്‍ വിദ്യാര്‍ത്ഥി, നെഞ്ചിലും മുഖത്തും ഗുരുതര പരിക്ക്, വിദ്യാര്‍ത്ഥി വെന്റിലേറ്ററില്‍
29 Nov 2026