BREAKING NEWS

ക്ലാസിനിടെ ഉറങ്ങിയ കോളേജ് വിദ്യാർത്ഥിനിയുടെ കൈവെള്ളയിൽ അടിച്ചു; ‘ദുരുദ്ദേശ്യമില്ല എന്ന് കോടതി, അധ്യാപകനെതിരായ ക്രിമിനൽ കേസ് റദ്ദാക്കി

· · 1 min read
Share: Copied!

കൊച്ചി: ക്ലാസിനിടെ ഉറക്കംതൂങ്ങിയ വിദ്യാർഥിനിയെ ശ്രദ്ധ ക്ലാസിലേക്ക് തിരിച്ചുകൊണ്ടുവരാൻ കൈവെള്ളയിൽ അടിച്ച അധ്യാപകനെതിരായ ക്രിമിനൽ കേസ് ഹൈക്കോടതി റദ്ദാക്കി. സ്ത്രീത്വത്തെ അപമാനിച്ചെന്നടക്കമുള്ള വകുപ്പുകൾ ചുമത്തി രജിസ്റ്റർ ചെയ്ത കേസിലാണ് ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യന്റെ നടപടി. തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ വിസിറ്റിങ് ഫാക്കൽറ്റിയും തിരുവനന്തപുരം സ്വദേശിയുമായ രാജ വാരിയർക്കെതിരായ കേസാണ് കോടതി റദ്ദാക്കിയത്.

ക്ലാസിനിടെ വിദ്യാർഥിനി ഉറക്കംതൂങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഉണർത്തുന്നതിനായാണ് കൈവെള്ളയിൽ അടിച്ചതെന്നാണ് അധ്യാപകന്റെ വാദം. മറ്റ് വിദ്യാർഥികൾക്കു മുന്നിലായിരുന്നു സംഭവമെന്നും അതിനാൽ അധ്യാപകന് വിദ്യാർഥിനിയുടെ സ്ത്രീത്വത്തെ അപമാനിക്കാനുള്ള ദുരുദ്ദേശ്യമുണ്ടായിരുന്നുവെന്ന് കണക്കാക്കാനാകില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

അധ്യാപകന്റെ പ്രവൃത്തിയിൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 354-ാം വകുപ്പ് പ്രകാരമുള്ള കുറ്റം നിലനിൽക്കാൻ ആവശ്യമായ ദുരുദ്ദേശ്യം വ്യക്തമാകുന്നില്ലെന്നും കോടതി വിലയിരുത്തി. ആരോപണങ്ങൾ അതേപടി അംഗീകരിച്ചാലും സ്ത്രീത്വത്തെ അപമാനിക്കാനുള്ള ആവശ്യമായ കുറ്റബോധം തെളിയുന്നില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ഇതിന്റെ അടിസ്ഥാനത്തിലാണ് അധ്യാപകൻ നൽകിയ ഹർജി അനുവദിച്ച് കേസ് റദ്ദാക്കിയത്.

2021 നവംബർ 21നായിരുന്നു സംഭവം. തൃശ്ശൂർ വെസ്റ്റ് പൊലീസാണ് അധ്യാപകനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 354, 354എ വകുപ്പുകൾ പ്രകാരമായിരുന്നു കേസ്. സംഭവവുമായി ബന്ധപ്പെട്ട് പരാതിപ്പെട്ടപ്പോൾ വകുപ്പ് മേധാവി ഫോണിലൂടെ അസഭ്യം പറഞ്ഞെന്നായിരുന്നു രണ്ടാം പ്രതിക്കെതിരായ ആരോപണം. വകുപ്പ് മേധാവിക്കെതിരായ നടപടികൾ കോടതി നേരത്തെ റദ്ദാക്കിയിരുന്നു.

ഹൈക്കോടതിയുടെ പുതിയ ഉത്തരവോടെ രാജ വാരിയർക്കെതിരായ എഫ്.ഐ.ആറും തൃശ്ശൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ തുടരുന്ന നടപടികളും റദ്ദായി.

‘കബഡി…കബഡി‘; ഏഷ്യൻ ഗെയിംസിൽ ഇറാനെ പൂട്ടി പൊന്ന് തൂക്കി ഇന്ത്യൻ പെൺപുലികൾ; ചരിത്രനേട്ടം, രാജ്യത്തിനിത് മൂന്നാം സ്വർണ്ണ മെഡൽ

BREAKING NEWS
’അപകടത്തിനു പിന്നാലെ കാറിൽ നിന്നും ജഡ്ജിയുടെ ഔദ്യോഗിക ബോർഡ് നീക്കി; സംഭവത്തിന്റെ ചിത്രം പകർത്തിയ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി ചിത്രങ്ങൾ ഡിലീറ്റ് ചെയ്തു’; പൊലീസ് നടപടികളിൽ ദുരൂഹതയെന്ന് ജയബാലകൃഷ്ണന്റെ കുടുംബം
27 Oct 2026
BREAKING NEWS
"പോലീസിന്റെ തെറ്റുകളെ കണ്ണടച്ച് ന്യായീകരിക്കേണ്ട ഒരു ബാധ്യതയും ഈ സർക്കാരിനില്ല, ജഡ്ജിയുടെയല്ല ആരുടെ മകനാണെങ്കിലും നിയമം ഒരുപോലെ...പാവപ്പെട്ട ഒരാൾ അപകടത്തിൽ മരിച്ച് ശവദാഹം നടക്കുന്നതിനു മുൻപ് പ്രതിക്കു ജാമ്യം അനുവദിച്ചത് അപലപനീയം!! ദൃശ്യങ്ങൾ ഫോണിൽനിന്നു ഡിലീറ്റ് ചെയ്ത ഉദ്യോഗസ്ഥൻ, ആവശ്യമായ വകുപ്പുക...
27 Oct 2026
BREAKING NEWS
'ഞാനൊരു യാത്ര പോകുന്നു, 30 വർഷത്തിനു ശേഷമേ തിരിച്ചുവരൂ'... വീട്ടിൽ നിന്ന് മുടി സ്വയം മുറിച്ച് രൂപമാറ്റം വരുത്തി, സൈക്കിളെടുത്ത് 12 കാരൻ വീടുവിട്ടിറങ്ങി, ആദ്യം കരുതിയത് ചികിത്സയ്ക്കായി കൊൽക്കത്തയിലേക്ക് പോയ അമ്മയേയും ഇളയകുഞ്ഞിനേയും കാണാനിറങ്ങിയതെന്ന്...6 ദിവസത്തെ തിരച്ചിലിനൊടുവിൽ കുട്ടിയെ കണ്ടെത്ത...
27 Oct 2026
BREAKING NEWS
സൗദിയുടെ എണ്ണ പൈപ്പ്‌ലൈനും റിയാദ് വിമാനത്താവളവും ലക്ഷ്യമിട്ട് വീണ്ടും ഹൂതി ആക്രമണം; തിരിച്ചടിച്ച് സഖ്യസേന, കിഴക്കൻ മേഖലയിൽ മൂന്ന് ബാലിസ്റ്റിക് മിസൈലുകളും തെക്കൻ മേഖലയിൽ നാല് ഡ്രോണുകളും തകർത്തു; സംഘർഷം കുറയ്ക്കാൻ ഇറാനിൽ നയതന്ത്ര നീക്കം
27 Oct 2026