BREAKING NEWS

ആദ്യം ​ഗതാഗതക്കുരുക്ക് പരിഹരിക്ക്, എന്നിട്ടാകാം ‘പിരിവ്’!! പാലിയേക്കരയിൽ ടോൾ പിരിവ് നാലാഴ്ചത്തേക്കു തടഞ്ഞ് ഹൈക്കോടതി

· · 1 min read
Share: Copied!

കൊച്ചി: ഇടപ്പള്ളി– മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിൽ വീഴ്ച വരുത്തിയതോടെ പാലിയേക്കര ടോൾ പ്ലാസയിൽ ടോൾ പിരിക്കുന്നത് നാലാഴ്ചത്തേക്കു തടഞ്ഞ് ഹൈക്കോടതി ഉത്തരവ്. ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, ഹരിശങ്കർ വി.മേനോൻ എന്നിവരുടെ ബെഞ്ചാണ് നാലാഴ്ചത്തേക്ക് ടോൾ പിരിക്കുന്നത് തടഞ്ഞിരിക്കുന്നത്.

ഗതാഗതക്കുരുക്ക് പരിഹരിക്കുന്നത് സംബന്ധിച്ച് ദേശീയപാത അതോറിറ്റി വീഴ്ച വരുത്തിയെന്ന് കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. മുൻപ് കേസ് പരിഗണിച്ചപ്പോൾ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ അതോറിറ്റി വീണ്ടും മൂന്നാഴ്ച സമയം ചോദിച്ചിരുന്നു. ഇതോടെ ഹർജിയിൽ ഇടക്കാല വിധി പറയുമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

അതേസമയം ഒരാഴ്ചയ്ക്കുള്ളിൽ ഗതാഗത കുരുക്കിന് പരിഹാരം ഉണ്ടായില്ലെങ്കിൽ പാലിയേക്കരയിലെ ടോൾ പിരിവ് നിർത്തലാക്കുമെന്ന് കഴിഞ്ഞ മാസം ആദ്യം കേസ് പരിഗണിച്ചപ്പോൾതന്നെ കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ ദേശീയപാത അതോറിറ്റി അറിയിച്ചത് മൂന്നു മാസത്തെ സമയം കൂടി വേണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ തകർന്ന പാതയിലെ ടോൾ പിരിവും പ്രശ്നമാണെന്നും പൗരന്മാരാണ് ഇതിന്റെ ബാധ്യതയേൽക്കേണ്ടി വരുന്നതെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്നാണ് ഇന്നത്തെ ഇടക്കാല ഉത്തരവ് വന്നിരിക്കുന്നത്.

സർവീസ് റോഡ് സൗകര്യം നൽകിയിട്ടുണ്ട് എങ്കിലും അതും തകർന്നുവെന്നും ദേശീയപാത അതോറിറ്റി കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് വിഷയത്തിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്ന് കോടതി വ്യക്തമാക്കിയതും പിന്നാലെ ടോൾ പിരിക്കുന്നത് നാലാഴ്ചത്തേക്ക് തടഞ്ഞിട്ടുള്ളതും. ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ സമയം നീട്ടിവാങ്ങുന്നതു സംബന്ധിച്ച് നേരത്തെയും ദേശീയപാത അതോറിറ്റി ഹൈക്കോടതിയുടെ വിമർശനമേറ്റുവാങ്ങിയിരുന്നു. പാലിയേക്കരയിലെ ടോൾ പിരിവ് നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ഷാജി കോടങ്കണ്ടത്ത് നൽകിയ ഹർജിയാണ് ഇപ്പോൾ കോടതി മുൻപാകെയുള്ളത്.

നാട്ടിലെ ‘കൈപ്പുണ്യ’മുള്ള ഡോക്ടർ, പത്തുവർഷത്തിനിടെയെടുത്തത് 50ൽ അധികം സിസേറിയനുകളും ഗൈനക്കോളജിക്കൽ ശസ്ത്രക്രിയകളും!! വ്യാജ ഡോക്ടർ പിടിയിൽ

 

 

BREAKING NEWS
അട്ടപ്പാടിയിൽ അരിവാൾ രോഗം വ്യാപകം; 10 മാസത്തിനിടെ 10 കുട്ടികൾ മരിച്ചു, ഗൗരവമേറിയ വിഷയമെന്ന് വി.കെ. ശ്രീകണ്ഠൻ എംപി
30 Oct 2026
BREAKING NEWS
വെള്ളാപ്പള്ളി സംഘപരിവാര്‍ പ്രചരണങ്ങള്‍ ഏറ്റുപിടിക്കുന്നു, എസ്എന്‍ഡിപി നേതാക്കള്‍ ഹിന്ദുത്വവര്‍ഗീയതയുടെ പ്രചാരകരായി മാറുകയാണ്, തുറന്ന സംവാദത്തിന് തയ്യാറാണെന്ന് പി ജയരാജന്‍
30 Oct 2026
BREAKING NEWS
"ഇയാളെ നോക്കൂ, ഇയാളുടെ ശരീരം ഒട്ടും ശരിയായ അവസ്ഥയിലല്ല... നിങ്ങൾ അറപ്പുളവാക്കുന്ന ഒരാളാണ്, ശരീരപ്രകൃതി ഒന്ന് ശരിയാക്കിയെടുക്കൂ, കാണാൻ തന്നെ വല്ലാത്ത കോലമാണ്,"... ആരോഗ്യപ്രശ്നങ്ങൾ കാരണമാണോ പ്രചാരണ പരിപാടികളിൽനിന്ന് പിന്മാറിയതെന്നു ചോദിച്ച മാധ്യമപ്രവർത്തകനെ പരിഹസിച്ച് ട്രംപ്
30 Oct 2026
BREAKING NEWS
കുട്ടികളെ ഒഴിവാക്കിയാൽ നിന്നെ സ്വീകരിക്കാം... നിവേദ്യ മറച്ചു പിടിച്ച മാർട്ടിനിലേക്ക് പോലീസിനെ എത്തിച്ചത് ആ വാട്‌സ്ആപ്പ് ചാറ്റ്!! മക്കളുടെ മരണം ഉറപ്പാക്കിയ ശേഷം ഇരുവരും വീട്ടിൽ നിന്നിറങ്ങി, പിന്നാലെ മക്കളെ കാണാനില്ലെന്ന് പറഞ്ഞ് യുവതി അയൽ വീടുകളിലെത്തി....
30 Oct 2026