BREAKING NEWS

നാട്ടിലെ ‘കൈപ്പുണ്യ’മുള്ള ഡോക്ടർ, പത്തുവർഷത്തിനിടെയെടുത്തത് 50ൽ അധികം സിസേറിയനുകളും ഗൈനക്കോളജിക്കൽ ശസ്ത്രക്രിയകളും!! വ്യാജ ഡോക്ടർ പിടിയിൽ

· · 1 min read
Share: Copied!

അസാം: സിൽച്ചാറിൽ ഗൈനക്കോളജിസ്റ്റായി 10 വർഷത്തിലേറെ ജോലി ചെയ്ത വ്യാജ ഡോക്ടർ ഒടുവിൽ പിടിയിൽ. ശ്രൂഭൂമി സ്വദേശിയായ പുലോക് മലക്കാർ എന്നയാളെയാണ് മതിയായ ക്വാളിഫിക്കേഷൻ ഇല്ലായെന്ന കാരണത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ മതിയായ മെഡിക്കൽ യോഗ്യതകളൊന്നുമില്ലാതെ ഇക്കാലത്തിനിടയ്ക്ക് നടത്തിയത് 50ലധികം സിസേറിയനുകളും ഗൈനക്കോളജിക്കൽ ശസ്ത്രക്രിയകളുമാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിൽ സിൽച്ചാറിലെ രണ്ട് സ്വകാര്യ ആശുപത്രികളിൽ ഗൈനക്കോളജിസ്റ്റായി പ്രവർത്തിച്ചുവരികയായിരുന്നു പുലോക്. ഈ പ്രദേശത്തെ അറിയപ്പെടുന്ന ഡോക്ടർ കൂടിയാണ് ഇയാൾ.

അതേസമയം പുലോക് വ്യാജ ഡോക്ടറാണെന്ന രഹസ്യവിവരത്തെ തുടർന്നുള്ള അന്വേഷണമാണ് അറസ്റ്റിലേക്കു നയിച്ചത്. ഇയാൾ സിൽച്ചാറിലെ ഷിബ്‌സുന്ദരി നാരി ശിക്ഷാ സേവാ ആശ്രമ ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററിൽ സിസേറിയൻ നടത്തുന്നതിനിടെയാണ് പോലീസ് അറസ്റ്റ് ചെയ്തതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കൂടാതെ പോലീസ് നടത്തിയ അന്വേഷണത്തിൽ പുലോക്കിന്റെ സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്നു തെളിഞ്ഞതായി ഉദ്യോ​ഗസ്ഥർ പറ‍ഞ്ഞു. കോടതിയിൽ ഹാജരാക്കിയ പുലോക് മലക്കാറിനെ 5 ദിവസത്തേക്കു പോലീസ് കസ്റ്റഡിയിൽ വിട്ടു.

സെബാസ്റ്റ്യനെ കോടിപതിയാക്കിയത് ബിന്ദുവിന്റെ 1.3 കോടിയുടെ ഭൂമി, ഐഷയുടേയും ജെയ്നമ്മയുടേയും പണവും സ്വർണാഭരണങ്ങളും!! നാട്ടുകാരുടെ അമ്മാവൻ, കുളത്തിൽ മാംസ ഭോജികളായ പിരാന, ആഫ്രിക്കൻ മുഷി തുടങ്ങിയ മീനുകൾ, കാടുപിടിച്ചുകിടക്കുന്ന രണ്ടരയേക്കറിനു മധ്യത്തിൽ ദൂരൂഹത നിറച്ച് സെബാസ്റ്റ്യനും ആ വീടും

BREAKING NEWS
അട്ടപ്പാടിയിൽ അരിവാൾ രോഗം വ്യാപകം; 10 മാസത്തിനിടെ 10 കുട്ടികൾ മരിച്ചു, ഗൗരവമേറിയ വിഷയമെന്ന് വി.കെ. ശ്രീകണ്ഠൻ എംപി
30 Oct 2026
BREAKING NEWS
വെള്ളാപ്പള്ളി സംഘപരിവാര്‍ പ്രചരണങ്ങള്‍ ഏറ്റുപിടിക്കുന്നു, എസ്എന്‍ഡിപി നേതാക്കള്‍ ഹിന്ദുത്വവര്‍ഗീയതയുടെ പ്രചാരകരായി മാറുകയാണ്, തുറന്ന സംവാദത്തിന് തയ്യാറാണെന്ന് പി ജയരാജന്‍
30 Oct 2026
BREAKING NEWS
"ഇയാളെ നോക്കൂ, ഇയാളുടെ ശരീരം ഒട്ടും ശരിയായ അവസ്ഥയിലല്ല... നിങ്ങൾ അറപ്പുളവാക്കുന്ന ഒരാളാണ്, ശരീരപ്രകൃതി ഒന്ന് ശരിയാക്കിയെടുക്കൂ, കാണാൻ തന്നെ വല്ലാത്ത കോലമാണ്,"... ആരോഗ്യപ്രശ്നങ്ങൾ കാരണമാണോ പ്രചാരണ പരിപാടികളിൽനിന്ന് പിന്മാറിയതെന്നു ചോദിച്ച മാധ്യമപ്രവർത്തകനെ പരിഹസിച്ച് ട്രംപ്
30 Oct 2026
BREAKING NEWS
കുട്ടികളെ ഒഴിവാക്കിയാൽ നിന്നെ സ്വീകരിക്കാം... നിവേദ്യ മറച്ചു പിടിച്ച മാർട്ടിനിലേക്ക് പോലീസിനെ എത്തിച്ചത് ആ വാട്‌സ്ആപ്പ് ചാറ്റ്!! മക്കളുടെ മരണം ഉറപ്പാക്കിയ ശേഷം ഇരുവരും വീട്ടിൽ നിന്നിറങ്ങി, പിന്നാലെ മക്കളെ കാണാനില്ലെന്ന് പറഞ്ഞ് യുവതി അയൽ വീടുകളിലെത്തി....
30 Oct 2026