BREAKING NEWS

ട്രംപിന്റെ എച്ച്1 ബി വീസ സമ്പൂർണ അഴിമതി!! വീസ അനുവദിക്കപ്പെട്ടവരിൽ 70% ഇന്ത്യക്കാർ, വിദ​ഗ്ദരെന്ന പേരിൽ കുറഞ്ഞ ചിലവിൽ ഇന്ത്യക്കാരെ ജോലിക്കെടുത്ത് അമേരിക്കക്കാരെ പിടിച്ചുവിടുന്നു- ഫ്ലോറിഡ ഗവർണർ

· · 1 min read
Share: Copied!

വാഷിങ്ടൻ: കുടിയേറ്റക്കാർക്കെതിരെ കടുത്ത നടപടിയെടുക്കുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങൾക്കിടെ എച്ച്1 ബി വീസ സമ്പൂർണ അഴിമതിയാണെന്ന വാദവുമായി ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസും രം​ഗത്ത്. വിദഗ്ധ വിദേശ തൊഴിലാളികൾ എന്ന പേരിൽ ഇന്ത്യയിൽനിന്നു കുറഞ്ഞ ചെലവിൽ വിദേശ തൊഴിലാളികളെ എടുക്കാൻ കമ്പനികൾക്ക് അനുമതി നൽകുന്നതാണിതെന്നും ഇതു അമേരിക്കൻ തൊഴിലാളികളെ ഇതു ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം റിപ്പബ്ലിക്കൻ പാർട്ടി നേതാവുകൂടിയായ ഡിസാന്റിസിന്റെ പ്രസ്താവനയ്ക്കു ഒരു ദിവസം മുൻപ് യുഎസ് കൊമേഴ്സ് സെക്രട്ടറി ഹോവാർഡ് ലുട്നിക്കും സമാന രീതിയിൽ എച്ച്1 ബി വീസ – ഗ്രീൻ കാർഡ് പദ്ധതിക്കെതിരെ രംഗത്തെത്തിയിരുന്നു. എച്ച്1 ബി വീസ – ഗ്രീൻ കാർഡ് പദ്ധതിയിൽ കാര്യമായ മാറ്റം വരുമെന്നാണ് ലുട്നിക് പറഞ്ഞത്. വിദേശതൊഴിലാളികളെ കൊണ്ടുവന്ന് അമേരിക്കക്കാരുടെ തൊഴിൽ അവസരങ്ങളിൽ നിറയ്ക്കുന്ന അഴിമതിയാണിതെന്നായിരുന്നു ലുട്നിക് പറഞ്ഞത്. നയംമാറ്റം വന്നാൽ അത് യുഎസിൽ ജീവിക്കുന്ന ദശലക്ഷക്കണക്കിനു വിദേശ തൊഴിലാളികളെയും വിദ്യാർഥികളെയും ബാധിക്കുമെന്നും ഹോവാർഡ് ലുട്നിക്ക് വ്യക്തമാക്കിയിരുന്നു.

വിദേശത്തുനിന്നു കുറഞ്ഞ ചെലവിൽ പുതിയ എച്ച്1 ബി വീസയിൽ തൊഴിലാളികളെ എടുത്ത് അമേരിക്കൻ പൗരന്മാരെ വലിയതോതിൽ പിരിച്ചുവിടുകയാണ് കമ്പനികൾ ചെയ്യുന്നതെന്ന് ഡിസാന്റിസ് പറയുന്നു. ഈ വീസയിൽ എത്തുന്നവരിൽ കൂടുതലും ഇന്ത്യയിൽനിന്നാണെന്നും ഫോക്സ് ന്യൂസിനോട് അദ്ദേഹം പ്രതികരിച്ചു. എച്ച്1 ബി വീസ അപേക്ഷകരിൽ ഉയർന്ന വരുമാനക്കാരുടേത് ആദ്യം പരിഗണനയ്ക്ക് എടുക്കുക എന്ന തരത്തിൽ നയം മാറ്റാൻ നീക്കങ്ങൾ നടക്കുകയാണ്. കരട് ബിൽ നിയമമായാൽ യുഎസിൽ താമസിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാരെയും വിദ്യാർഥികളെയും അത് ബാധിക്കും. എച്ച്1 ബി വീസ അനുവദിക്കപ്പെട്ടവരിൽ 70% പേരും ഇന്ത്യക്കാരാണ്. ട്രംപ് ജനുവരിയിൽ അധികാരത്തിലെത്തിയതിനു പിന്നാലെ വിദേശ തൊഴിലാളികളുടെയും വിദ്യാർഥികളുടെയും കാര്യത്തിൽ നടപടിക്രമങ്ങൾ ശക്തമാക്കിയിട്ടുണ്ട്.

നാസ്തികനായ മുഖ്യമന്ത്രിയാണോ അയ്യപ്പസംഗമം സംഘടിപ്പിക്കേണ്ടത്? സ്റ്റാലിൻ എപ്പോഴാണ് അയ്യപ്പഭക്തനായത്? അയ്യപ്പ സംഗമത്തിൽ രാഷ്ട്രീയമില്ലെന്നാണ് പിണറായി പറഞ്ഞത്, ആരെയാണ് അദ്ദേഹം വിഡ്ഢിയാക്കാൻ ശ്രമിക്കുന്നത്? നടക്കുന്നതു രാഷ്ട്രീയ നാടകം- ബിജെപി സംസ്ഥാന അധ്യക്ഷൻ

ഇന്ത്യയ്ക്ക് അമേരിക്കയുടെ സൗജന്യം!! റഷ്യയിൽ എണ്ണ വാങ്ങുന്നത് നിർത്തിയാൽ ആ നിമിഷം തീരുവ 25%… ഇപ്പോൾ നടക്കുന്ന റഷ്യ- യുക്രൈൻ യുദ്ധം മോദിയുടെ യുദ്ധം പുടിന്റേതല്ല, സമാധാനത്തിന്റെ പാത ഡൽഹിയിലൂടെ മാത്രം- പീറ്റർ നവാരൊ

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026