BREAKING NEWS

ഇന്ത്യയ്ക്ക് അമേരിക്കയുടെ സൗജന്യം!! റഷ്യയിൽ എണ്ണ വാങ്ങുന്നത് നിർത്തിയാൽ ആ നിമിഷം തീരുവ 25%… ഇപ്പോൾ നടക്കുന്ന റഷ്യ- യുക്രൈൻ യുദ്ധം മോദിയുടെ യുദ്ധം പുടിന്റേതല്ല, സമാധാനത്തിന്റെ പാത ഡൽഹിയിലൂടെ മാത്രം- പീറ്റർ നവാരൊ

· · 1 min read
Share: Copied!

വാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ അധിക്ഷേപകരമായ പരാമർശവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാണിജ്യ ഉപദേഷ്ടാവ് പീറ്റർ നവാരൊ രം​ഗത്ത്. ഇപ്പോൾ നടക്കുമന്ന റഷ്യ- യുക്രൈൻ യുദ്ധം, പുടിന്റെ യുദ്ധമല്ല മറിച്ച്മോദിയുടെ യുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ബ്ലൂംബെർഗ് ടെലിവിഷന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇത്തരമൊരു പരാമർശം നടത്തിയത്. റഷ്യയിൽനിന്നുള്ള എണ്ണ വാങ്ങൽ ഇന്ത്യ നിർത്തുന്നപക്ഷം ചുമത്തിയ 25 ശതമാനം വ്യാപാരത്തീരുവ അമേരിക്ക ഒഴിവാക്കുമെന്നും നവാരൊ കൂട്ടിച്ചേർത്തു.

അതുപോലെ ഇന്ത്യയുടെ ചെയ്തികൾ കാരണം അമേരിക്കയിലെ എല്ലാവരും നഷ്ടം അനുഭവിക്കുകയാണെന്നും നവാരൊ പറഞ്ഞു. ഉപഭോക്താക്കൾക്കും വ്യാപാരത്തിനുമെല്ലാം നഷ്ടമുണ്ടാകുന്നു. ഇന്ത്യയുടെ ഉയർന്ന തീരുവ മൂലം ഞങ്ങൾക്ക് ജോലികളും ഫാക്ടറികളും വരുമാനവും ഉയർന്ന വേതനവും നഷ്ടപ്പെടുത്തുന്നതിനാൽ തൊഴിലാളികൾക്കും നഷ്ടമുണ്ടാകുന്നു. മാത്രമല്ല, മോദിയുടെ യുദ്ധത്തിന് ഞങ്ങൾക്ക് പണം നൽകേണ്ടിവരുന്നതുകൊണ്ട് നികുതിദായകർക്കും നഷ്ടം സംഭവിക്കുന്നു- അദ്ദേഹം പറഞ്ഞു.

ഇതിനിടെ മോദിയുടെ യുദ്ധമെന്ന നവാരോയുടെ പരാമർശത്തിൽ പരിപാടിയുടെ അവതാരകൻ ഇടപെടുകയും ‘പുടിന്റെ യുദ്ധം’ എന്നാണോ പറയാൻ ഉദേശിച്ചത് എന്ന് ചോദിക്കുകയും ചെയ്തു. എന്നാൽ, താൻ ഉദ്ദേശിച്ചത് മോദിയുടെ യുദ്ധമെന്ന് തന്നെയാണെന്നും സമാധാനത്തിന്റെ പാത ഡൽഹിയിലൂടെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തിയാൽ നാളെത്തന്നെ 25 ശതമാനം തീരുവ ഇളവ് ലഭിക്കുമെന്നും നവാരൊ കൂട്ടിച്ചേർത്തു.

ഒരു നിമിഷം സഹായം നീട്ടിയ കൈകൾ ഒന്നു ശ്രദ്ധിച്ചിരുന്നെങ്കിൽ, ഒരു കൈത്താങ്ങായാൽ രക്ഷപെടേണ്ട ഒരു ജീവൻ നിരത്തിൽ പൊലിഞ്ഞു!! നിർത്തിയിട്ടിരുന്ന തടിലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു, ജീവൻ രക്ഷിക്കാൻ പലരോടും സഹായം അഭ്യർഥിച്ചെങ്കിലും ആരും സ​ഹായിച്ചില്ല…

BREAKING NEWS
കുട്ടി കരഞ്ഞപ്പോൾ മടിയിൽ ഇരുത്തിയതെന്ന് മൊഴി...3 വയസുകാരനെ മടിയിലിരുത്തിയുള്ള ഡ്രൈവിം​ഗില്ഡ നടപടിയെടുത്ത് കഴക്കൂട്ടം ആർടിഒ, ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും, അശ്രദ്ധമായും അപകടകരമായും ഓടിച്ചതിന് കേസ്
28 Oct 2026
BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026