BREAKING NEWS

രാവിലെ ഇടിഞ്ഞു; ഉച്ചയോടെ തിരിച്ചുകയറി സ്വർണവില; പവന് ഒറ്റയടിക്ക് കൂടിയത് 960 രൂപ

· · 1 min read
Share: Copied!

തിരുവനന്തപുരം: തുടർച്ചയായ വിലയിടിവിന് പിന്നാലെ കേരളത്തിലെ സ്വർണവിലയിൽ ഉച്ചയോടെ വീണ്ടും കുതിപ്പ്. രാവിലെ താഴ്ന്ന നിരക്കിൽ വ്യാപാരം തുടങ്ങിയ സ്വർണവിലയാണ് ഉച്ചയ്ക്ക് ശേഷം പവന് 960 രൂപ ഉയർന്നത്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 120 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 14,770 രൂപയും ഒരു പവന്റെ വില 1,18,160 രൂപയുമായി. കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷനാണ് നിരക്ക് വ്യക്തമാക്കിയത്.

രാവിലെ ഒരു ഗ്രാം സ്വർണത്തിന് 14,650 രൂപയും ഒരു പവന് 1,17,200 രൂപയുമായിരുന്നു വില. ഉച്ചയോടെ ഗ്രാമിന് 120 രൂപയും പവന് 960 രൂപയും വർധിച്ചതോടെ ഒറ്റ ദിവസം തന്നെ വിലയിൽ വലിയ മാറ്റമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസങ്ങളിലെ കുത്തനെയുള്ള ഇടിവിന് പിന്നാലെയാണ് സ്വർണവില വീണ്ടും ഉയർന്നത്.

അതേസമയം, സംസ്ഥാനത്തെ വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 255 രൂപയും 10 ഗ്രാം വെള്ളിക്ക് 2,550 രൂപയുമാണ് നിലവിലെ വില.

കഴിഞ്ഞ പത്ത് ദിവസത്തെ സ്വർണവില പരിശോധിച്ചാൽ ഓഗസ്റ്റ് 28ന് രാവിലെ പവന് 1,17,200 രൂപയായിരുന്ന വില ഉച്ചയോടെ 1,18,160 രൂപയായി. ഓഗസ്റ്റ് 27ന് രാവിലെ 1,19,520 രൂപയായിരുന്ന വില ഉച്ചയ്ക്ക് 1,17,800 രൂപയായി കുറഞ്ഞിരുന്നു. ഓഗസ്റ്റ് 26നും 25നും 1,20,080 രൂപയായിരുന്നു പവന്റെ വില. ഓഗസ്റ്റ് 24ന് 1,02,240 രൂപയും ഓഗസ്റ്റ് 23നും 22നും 1,19,600 രൂപയുമായിരുന്നു. ഓഗസ്റ്റ് 21ന് 1,17,680 രൂപയും 20ന് 1,16,800 രൂപയും 19ന് 1,13,640 രൂപയും 18ന് 1,14,320 രൂപയുമായിരുന്നു കഴിഞ്ഞ പത്ത് ദിവസത്തെ നിരക്കുകൾ.

ഭാര്യയുടെ അവിഹിത ബന്ധം കണ്ടെത്താൻ ‘ ഇലക്ട്രിക് ചാരനെ’ ഇറക്കി; റോബോട്ട് വാക്വം ഉപയോ​ഗിച്ചുള്ള പരീക്ഷണം വിജയംകണ്ടു, കേസ് ജയിച്ചു; പക്ഷേ സ്വകാര്യത ലംഘിച്ച് രഹസ്യമായി ദൃശ്യങ്ങൾ പകർത്തിയതിന് ഭർത്താവിന് തടവ്

BREAKING NEWS
എസി പൊട്ടിത്തെറിച്ചു, ബ്യൂട്ടിപാര്‍ലറും സമീപത്തെ കടമുറിയും കത്തിനശിച്ചു, മൂന്ന് ലക്ഷം രൂപയുടെ നഷ്ടം
05 Nov 2026
BREAKING NEWS
ഹൃദയാഘാതമെന്ന് പ്രാഥമിക സൂചന, കളി കഴിഞ്ഞ് ക്ലാസ് റൂമിലെത്തിയ ഒൻപത് വയസുകാരി കുഴഞ്ഞു വീണു, പാഞ്ഞെത്തിയ അധ്യാപിക ആ കുരുന്നിന്റെ ജീവൻ പിടിക്കാൻ നോക്കിയെങ്കിലും ന‌ടന്നില്ല, മൂന്നാം ക്ലാസുകാരിക്ക് ദാരുണാന്ത്യം!! കുഞ്ഞിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും നോക്കാൻ തയാറാകാതെ അധികൃതർ, സ്കൂളിനെതിരേയും ആ...
05 Nov 2026
BREAKING NEWS
"അവൾ അതിനുള്ളിലാണ്... അവൾ ഫ്രീസറിലാണ്" പോലീസിനോട് പ്രതി!! സുഹൃത്തിനെ കൊന്ന് ശരീരം പല കഷ്ണങ്ങളാക്കി വെ‌ട്ടിമുറിച്ച് മൂന്ന് വർഷത്തോളം ഫ്രീസറിൽ സൂക്ഷിച്ചു, ഒപ്പം വെള്ളത്തിൽ മുക്കിക്കൊന്ന 5 ​ഗിനിപ്പന്നികളുടെ ജഡങ്ങളും!! സുഹൃത്തിന്റെ ക്രെഡിറ്റ് കാർഡ് ഉപയോ​ഗിച്ച് പണം തട്ടിയെടുത്തു, 63 കാരി ജീവനോടെയുണ്ടെ...
05 Nov 2026
BREAKING NEWS
'സതീശൻ സംഘി മുഖ്യമന്ത്രി; നുണയുടെ ഫാക്ടറി; ആർലേക്കർ പറയുന്നത് വേദവാക്യം; ഒരു എഫ്ഐആറിൽ അന്വേഷണം നടക്കുന്നതിനിടെ വിദ്യാർഥികൾ ആക്രമിച്ചെന്ന് മുഖ്യമന്ത്രി പരസ്യമായി പറയാൻ പാടുണ്ടോ?'; രൂക്ഷ വിമർശനവുമായി പി. രാജീവ്
05 Nov 2026