BREAKING NEWS

തിരികത്തിക്കാൻ നിന്നവരുടെ പിന്നാലെ ഭക്തനെപോലെ നിന്നു, മാഹി പള്ളിയിൽ മൂന്നുവയസ്സുകാരിയുടെ സ്വർണവള മോഷ്ടിച്ചു; ഫോട്ടോയും സിസിടിവിയും തുമ്പായി, പ്രതി പിടിയിൽ

· · 1 min read
Share: Copied!

കോഴിക്കോട്: മാതാപിതാക്കളോടൊപ്പം മാഹി പള്ളിയിലെത്തിയ മൂന്നുവയസ്സുകാരിയുടെ സ്വർണവള മോഷ്ടിച്ച കേസിൽ കോട്ടയം സ്വദേശി അറസ്റ്റിൽ. വാടക ക്വാർട്ടേഴ്‌സിൽ താമസിച്ചുവരുന്ന ഷിഹാബിനെയാണ് മാഹി പോലീസ് പിടികൂടിയത്. കോഴിക്കോട് നാദാപുരം കല്ലാച്ചി സ്വദേശികളായ കുറ്റ്യേന്റവിട അഭിരാമിന്റെയും ആതിരയുടെയും മകൾ മേവ അഭിരാമിന്റെ കൈയിലെ സ്വർണവളയാണ് മോഷണം പോയത്.

ഇന്നലെ രാത്രി ഒമ്പതേമുക്കാലോടെയാണ് സംഭവം. മാതാവിന്റെ രൂപക്കൂടിന് മുന്നിൽ മെഴുകുതിരി കത്തിക്കാനായി കുടുംബത്തോടൊപ്പം പള്ളിയിലെത്തിയതായിരുന്നു കുട്ടി. ഈ സമയത്ത് പള്ളിയിൽ നല്ല തിരക്കുണ്ടായിരുന്നു. ചടങ്ങുകൾക്കുശേഷം പുറത്തേക്ക് ഇറങ്ങുന്നതിനിടെയാണ് കൈയിലെ വള ആരോ ഊരിയെടുത്തതായി കുട്ടി അമ്മയോട് പറഞ്ഞത്.

കുട്ടി മെഴുകുതിരി കത്തിക്കുന്നതിനിടെ കൂടെയുണ്ടായിരുന്ന ബന്ധു ഫോട്ടോ എടുത്തിരുന്നു. ഈ ചിത്രം പരിശോധിച്ചപ്പോഴാണ് ഒരാൾ കുട്ടിയുടെ സമീപത്ത് സംശയകരമായ രീതിയിൽ പെരുമാറുന്നതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പള്ളി ജീവനക്കാർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഇതോടെ ഇയാൾ കുട്ടിയുടെ കൈയിൽനിന്ന് വള ഊരിയെടുത്ത് കടന്നുകളയുന്നതായി വ്യക്തമായി.

വിവരം ലഭിച്ചതിനെത്തുടർന്ന് മാഹി പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. മാഹി റെയിൽവേ സ്റ്റേഷനിൽനിന്നാണ് ഷിഹാബിനെ പിടികൂടിയത്.

BREAKING NEWS
അടിച്ചു പിരിഞ്ഞതോ? ജീസസിനെ അറിയിച്ചില്ല, ഫെഡറേഷൻ പ്രസിഡന്റിനോട് മാത്രം വെളിപ്പെടുത്തി; റൊണാൾഡോയുടെ വിരമിക്കൽ പ്രഖ്യാപനത്തിനു പിന്നിൽ പിണക്കം?
06 Nov 2026
BREAKING NEWS
അമേരിക്കയ്ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ; ഹോർമുസ് തുറക്കില്ല, പുടിനെ കണ്ട് ഇറാൻ പ്രതിനിധി; ഗ്യാസ് പൈപ്പ് ലൈൻ, പ്രാദേശിക സുരക്ഷ, ഉപരോധങ്ങൾ തുടങ്ങിയവ ചർച്ചാവിഷയങ്ങൾ
06 Nov 2026
BREAKING NEWS
‘‘സാറേ... എന്റെ ഫോൺ പരിശോധിച്ചാൽ എന്നെ ഊരിയെടുക്കാനുള്ള സാധനം വക്കീലിന് കിട്ടിക്കോളും...’’; അഭിരാം കൊല്ലപ്പെടുമ്പോൾ താൻ വീട്ടിലായിരുന്നെന്ന് വരുത്തി തീർക്കാൻ ഉമറിന്റെ തിരക്കഥ, കാമുകി ഫോൺ ഹോൾഡ് ചെയ്തത് ഒന്നര മണിക്കൂർ!! ഐശ്വര്യയെ ചോദ്യം ചെയ്തതോടെ എല്ലാം പുറത്ത്
06 Nov 2026
BREAKING NEWS
അഭിരാം കൊലപാതകം, പുതിയ വെളിപ്പെടുത്തൽ; ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ ചോർന്നതിലെ പകയാണ് കൊലപാതകത്തിന് കാരണമെന്ന് സുഹൃത്തുക്കളുടെ മൊഴി; പ്രതികളെ വിശമായി ചോദ്യം ചെയ്യും
06 Nov 2026