BREAKING NEWS

10 വയസുകാരിയും ​ഗർഭിണി!! പെൺമക്കൾ ​ഗർഭിണികളായിരുന്നെന്ന് മാതാപിതാക്കൾ അറിയുന്നത് പ്രസവ സമയത്ത്… ​ഗോവയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളിൽ 13 ശതമാനം പേരും ഗർഭിണികൾ, കഴിഞ്ഞ എട്ടുവർഷത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 1,200 ലധികം ലൈംഗിക പീഡനക്കേസുകൾ

· · 1 min read
Share: Copied!

പനാജി: ഗോവയിൽ കഴിഞ്ഞ എട്ടു വർഷത്തിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളിൽ 13 ശതമാനം പേരും ലൈംഗികാതിക്രമത്തിന് ഇരയായി, ഗർഭിണികളായതായി സംസ്ഥാന സർക്കാരിന്റെ വിക്ടിം അസിസ്റ്റൻസ് യൂണിറ്റ് (വിഎയു). ഈ എട്ടുവർഷത്തിനിടെ 1,200 ലധികം ലൈംഗിക പീഡനക്കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ പല കേസുകളിലും പ്രസവസമയത്ത് മാത്രമാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം മാതാപിതാക്കൾ പോലും അറിയുന്നത് എന്നും റിപ്പോർട്ടിൽ പറയുന്നു.

വിക്ടിം അസിസ്റ്റൻസ് യൂണിറ്റിന്റെ കണക്കുകൾ പ്രകാരം 16 മുതൽ 18 വയസുവരെയുള്ള കൗമാരക്കാരിലാണ് ഗർഭധാരണം കൂടുതൽ (60%). 11 മുതൽ 15 വയസുവരെയുള്ളവരിൽ ഇത് 39 ശതമാനമാണ്. എന്നാൽ പത്ത് വയസിനു താഴെയുള്ള കുട്ടികളിൽ ഒരു ശതമാനം കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിൽ പത്തു വയസുകാരിയാണ് ഇത്തരത്തിൽ ഗർഭിണിയായ ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയെന്ന് വിഎയു കോർഡിനേറ്റർ എമിഡിയോ പിൻഹോ പറഞ്ഞു.

അതേസമയം അഞ്ചാം ക്ലാസ് മുതൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ലൈംഗിക വിദ്യാഭ്യാസം നൽകണമെന്നാണ് പ്രധാന നിർദേശം. സ്കൂളുകൾ വഴി കൃത്യമായ അറിവ് പകർന്നു നൽകണം. ഇതിനായി ഏകീകൃതമായ പാഠ്യപദ്ധതി തയ്യാറാക്കണം. കുട്ടികളുടെ പ്രശ്നങ്ങൾ തിരിച്ചറിയാനും അവർക്ക് കൗൺസിലിങ് നൽകാനും അധ്യാപകരെ പ്രാപ്തരാക്കണം. നിയമപരമായ വശങ്ങളെക്കുറിച്ച് അധ്യാപകർക്ക് ധാരണയുണ്ടാകണം. അതുപോലെ കുടുംബങ്ങളിൽ മാതാപിതാക്കളും കുട്ടികളും തമ്മിൽ കൂടുതൽ ആശയവിനിമയം ആവശ്യമാണെന്നും നിർദേശമുണ്ട്.

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി വിഎയു ഒരു ആൻഡ്രോയിഡ് മൊബൈൽ ആപ്ലിക്കേഷനും പുറത്തിറക്കിയിട്ടുണ്ട്. ഹെൽപ്പ് ലൈൻ നമ്പറുകൾ, നിയമസഹായം, ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥരുടെ വിവരങ്ങൾ എന്നിവ ഈ ആപ്പിലൂടെ ലഭ്യമാകും. കൗമാരപ്രായക്കാരിലെ ഗർഭധാരണം വലിയ ആശങ്കയുണ്ടാക്കുന്ന ഒന്നാണെന്നും കൃത്യമായ ബോധവൽക്കരണത്തിലൂടെ മാത്രമേ ഇത് തടയാനാകൂ എന്നും എമിഡിയോ പിൻഹോ പറഞ്ഞു.

‘അതേയ്…ഇനി മുതൽ കളിക്കാൻ വരുമ്പോൾ പെൺ സുഹൃത്തുക്കളുമായി വരേണ്ട‘; താരങ്ങളോട് കടുത്ത നിലപാടറിയിച്ച് ബിസിസിഐ; ‘ഗേൾഫ്രണ്ട് കൾച്ചർ’ നിർത്തലാക്കാനുള്ള പുതിയ ചട്ടം ഉടൻ നിലവിൽ വരും

BREAKING NEWS
കൈയിൽ പിടികിട്ടിയെങ്കിലും വഴുതിപ്പോയി... കനത്ത മഴയിൽ റോഡും തോടും തിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം കയറി, റോഡിലെ വെള്ളം കണ്ട് തിരിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ തോട്ടിലേക്കു മറിഞ്ഞു, ഡ്രൈവറെ കാണാതായി, ഭാര്യയെ രക്ഷപ്പെടുത്തി, അപകടം വിവാഹസത്കാരം കഴിഞ്ഞ് തിരിച്ചു വരുന്നവഴി
01 Nov 2026
BREAKING NEWS
ശോ, വെറുതെ ക്യാമറയും തൂക്കി ഡൽഹിക്കുപോയി... മൊത്തം ക്യാമറാ ട്രിക്ക്, മൈതാനത്തിന്റെ 40% ഭാഗവും കാലി, മഹാറാലി പരാജയം ഈ രാജ്യം രാഹുൽ ഗാന്ധിയുടെ കുടുംബസ്വത്തല്ല!! മമതയുടേയും രാഹുലിന്റേയും സഖ്യകക്ഷികളുടെയും വോട്ട് ബാങ്ക് അനധികൃത കുടിയേറ്റക്കാർ- ബിജെപി നേതാവ്
01 Nov 2026
BREAKING NEWS
"എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ, അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ നിങ്ങളുടെ അക്കൗണ്ട് തുറക്കാൻ പോകുന്നില്ല’’ പ്രധാനമന്ത്രിയാകാനാണ് ആഗ്രഹമെങ്കിൽ ജീവിതകാലം മുഴുവൻ ‘മോക്ക് പാർലമെന്റിൽ’ തുടർന്ന് ആശ തീർത്തോളു...ഇന്ന് ഈ ദിനം രാഹുൽ തിരഞ്ഞെടുത്തത് സിഖ് കലാപ ഇരകളുടെ മുറിവുകളിൽ ഉപ്പുതേക്കുന്നതിന് ത...
01 Nov 2026
BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026