BREAKING NEWS

ഭരണം തരുന്നില്ലെങ്കിൽ വേണ്ട, 21 എംഎൽഎമാരെയെങ്കിലും തരൂ… കേരളം നിങ്ങള്‍ തന്നെ ഭരിക്കുന്നത് കാണാം!! തൃശ്ശൂർ വികസനത്തിന് അനുവദിക്കുന്ന ഫണ്ട് കൃത്യമായ പദ്ധതികള്‍ക്ക് ഉപയോ​ഗിക്കുന്നില്ല, കോര്‍പറേഷന്‍ രാഷ്ട്രീയ വിരോധം കാണിക്കുന്നു- സുരേഷ് ​ഗോപി

· · 1 min read
Share: Copied!

തൃശ്ശൂര്‍: എയിംസിന് തറക്കല്ലിടാതെ താന്‍ വീണ്ടും വോട്ട് അഭ്യര്‍ഥിച്ച് വരില്ലെന്ന പറഞ്ഞ കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശ്ശൂർ വികസനത്തിന് താൻ അനുവദിക്കുന്ന ഫണ്ട് കൃത്യമായ പദ്ധതികള്‍ക്ക് ഉപയോ​ഗിക്കുന്നില്ലെന്ന് ആരോപിച്ചു. കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന എസ്ജി കോഫിടൈം പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഫണ്ട് കൃത്യമായി ഉപയോ​ഗിക്കാതെ കോർപ്പറേഷൻ രാഷ്ട്രീയം കളിക്കുകയാണെന്നും ആരോപിച്ചു.

തൃശ്ശൂരിന്റെ സമഗ്ര വികസനത്തിന് താന്‍ അനുവദിക്കുന്ന ഫണ്ട് ഒന്നും കൃത്യമായ പദ്ധതികള്‍ക്ക് അനുവദിക്കാതെ കോര്‍പറേഷന്‍ രാഷ്ട്രീയ വിരോധം കാണിക്കുകയാണെന്നും അതിനൊരു മാറ്റം ഉണ്ടാകണം- അദ്ദേഹം പറഞ്ഞു. കല്യാണ്‍ സില്‍ക്സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, ഫുട്ബോള്‍താരം ഐ.എം. വിജയന്‍, ബിജെപി സിറ്റി അധ്യക്ഷന്‍ ജസ്റ്റിന്‍ ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു.

അതേസമയം ഭരണം തന്നില്ലെങ്കിലും 21 എംഎല്‍എമാരെ തന്നു കഴിഞ്ഞാല്‍ കേരളം നിങ്ങള്‍ തന്നെ ഭരിക്കുന്നത് കാണാന്‍ കഴിയുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഡിവിഷനില്‍ നടന്ന പരിപാടിയില്‍ പറഞ്ഞു. ഒല്ലൂരില്‍ ട്രാക്ക് വികസനം അനിവാര്യമാണ്. റെയില്‍വേ സ്റ്റേഷന്‍ വികസനം പരിഗണനയിലുണ്ട്. ഏക പ്ലാറ്റ് ഫോം മാത്രമുള്ള ഒല്ലൂരില്‍ രണ്ടാം ട്രാക്കിന് വേണ്ട സ്ഥലം ഏറ്റെടുത്ത് തരാന്‍ സര്‍ക്കാര്‍ തയ്യാറായാല്‍ വികസനവുമായി മുന്നോട്ട് പോകുമെന്നും സുരേഷ് ഗോപി പറഞ്ഞു. എടക്കുന്നി, പുല്ലഴി, കാര്യാട്ടുകര, നെല്ലങ്കര തുടങ്ങിയ ഡിവിഷനുകളിലും കോഫി ടൈം പരിപാടി നടന്നു.

​ഗ്രൗണ്ടിൽ കളിച്ചുകൊണ്ടിരുന്ന വിദ്യാർഥികൾക്കിടയിലേക്ക് കാർ ഓടിച്ചുകയറ്റി അഭ്യാസപ്രകടനം, പ്രതി പത്താം ക്ലാസ് വിദ്യാർഥി!! കുട്ടിക്ക് 25 വയസുവരെ ലൈസൻസ് നൽകിയേക്കില്ല, ആർസി ഉടമയുടെ ലൈസൻസ് ഒരു വർഷത്തേക്ക് റദ്ദാക്കും, കുട്ടിക്കെതിരെ കേസ്

BREAKING NEWS
ട്രെയിനുകൾ ഒരേസമയം പാഞ്ഞത് മുന്നിലും പിറകിലുമായി... സ്പെയിനിൽ ഒരേ ദിശയിൽ സഞ്ചരിച്ച രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു; 30 മരണം, നിരവധിപ്പേർക്ക് ​ഗുരുതര പരുക്ക്, മരണസംഖ്യ ഉയർന്നേക്കും
28 Oct 2026
BREAKING NEWS
അന്ന് കിഫ്ബിയുടെ കടമെടുപ്പ് കെഎൻ ബാലഗോപാൽ എതിർത്തത് കോർപ്പറേറ്റ് വത്കരണത്തിന്റെ ഭാഗമാണോ? ചീഫ് സെക്രട്ടറിയേക്കാൾ ഉയർന്ന ശമ്പളത്തിൽ വിരമിച്ച ആളുകളെയും ഇഷ്ടക്കാരെയും കിഫ്ബിയിൽ കുത്തി നിറച്ചു, ടെൻഡറില്ലാതെ 5,900 കോടിയുടെ പ്രവൃത്തികൾ നൽകിയതിലൂടെ ഖജനാവിൽനിന്ന് വൻ ചോർച്ചയുണ്ടായി... കിഫ്ബി ഇനി സർക്കാരിന്...
28 Oct 2026
BREAKING NEWS
ജിമ്മിൽ പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ തെരുവുനായ കുറുകെ ചാടി, ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ദേണ്ടെ, അതും അങ്ങേര് കൊണ്ടുപോയി...'നെതന്യാഹുവിന് നേട്ടമുണ്ടാക്കിയത് എന്റെ പിന്തുണ, തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹുവിനെ പിന്തുണച്ച് ഞാൻ നടത്തിയ പരസ്യ പ്രസ്താവന ഇസ്രയേലിലെ രാഷ്ട്രീയ സാഹചര്യം മാറ്റി'- അവകാശ വാദവുമായി അമേരിക്കൻ പ്രസിഡന്റ്, ഇതുവരെ ഭൂരിപക്ഷം നേടാനാകാതെ സഖ്യം
28 Oct 2026