BREAKING NEWS

​ഗ്രൗണ്ടിൽ കളിച്ചുകൊണ്ടിരുന്ന വിദ്യാർഥികൾക്കിടയിലേക്ക് കാർ ഓടിച്ചുകയറ്റി അഭ്യാസപ്രകടനം, പ്രതി പത്താം ക്ലാസ് വിദ്യാർഥി!! കുട്ടിക്ക് 25 വയസുവരെ ലൈസൻസ് നൽകിയേക്കില്ല, ആർസി ഉടമയുടെ ലൈസൻസ് ഒരു വർഷത്തേക്ക് റദ്ദാക്കും, കുട്ടിക്കെതിരെ കേസ്

· · 1 min read
Share: Copied!

പേരാമ്പ്ര : കൂത്താളി വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾമൈതാനത്ത് കളിച്ചുകൊണ്ടിരുന്ന വിദ്യാർഥികൾക്കുനേരേ കാർ ഓടിച്ചുകയറ്റി അഭ്യാസപ്രകടനം നടത്തിയത് അതേ സ്കൂളിലെ പത്താംതരം വിദ്യാർഥിയാണെന്ന് പോലീസ്. സംഭവത്തിൽ പേരാമ്പ്ര ഇൻസ്പെക്ടർ പി. ജംഷീദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കാർ കസ്റ്റഡിയിലെടുത്തു. ആർസി ഉടമയും വിദ്യാർഥിയും പോലീസ് സ്‌റ്റേഷനിലും ജോ. ആർടിഒ ഓഫീസിലും ഹാജരായി. വാഹനമോടിച്ച കുട്ടി വാഹന ഉടമയുടെ അടുത്തബന്ധുവാണ് വിദ്യാർഥിയെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ വാഹനത്തിന്റെ ആർസി ഒരുവർഷത്തേക്ക് സസ്പെൻഡ്‌ ചെയ്യാൻ നടപടി സ്വീകരിക്കുമെന്ന് ജോ. ആർടിഒ ടി.എം. പ്രഗീഷ് വ്യക്തമാക്കി.

കൂടാതെ മനുഷ്യജീവന് അപായമുണ്ടാക്കുന്നവിധത്തിൽ അശ്രദ്ധമായി വാഹനമോടിച്ചതിന് പോലീസും കേസെടുത്തിട്ടുണ്ട്. ലൈസൻസില്ലാതെ വാഹനം ഓടിച്ചതിനും കേസെടുക്കും. ലൈസൻസില്ലാത്ത വിദ്യാർഥിക്ക് വാഹനം ഓടിക്കാൻ നൽകിയതിന് ആർസി ഉടമയ്ക്കെതിരേയും നിയമനടപടി സ്വീകരിക്കുമെന്ന് ഇൻസ്പെക്ടർ വ്യക്തമാക്കി. അതേസമ.ം ലൈസൻസില്ലാതെ വാഹനം ഓടിച്ച വിദ്യാർഥിക്ക് 25 വയസുവരെ ലൈസൻസ് നൽകരുതെന്ന ശുപാർശ ഗതാഗത കമ്മിഷണർക്ക് നൽകുമെന്നും ജോ. ആർടിഒ പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ച രാവിലെ 10.45-ഓടെയാണ് സ്കൂൾ മൈതാനത്ത് ഫുട്‌ബോൾ പരിശീലനം നടത്തുകയായിരുന്ന കുട്ടികൾക്കിടയിലൂടെ അപായകരമായരീതിയിൽ കാർ ഓടിച്ചുകയറ്റിയത്. കുട്ടികൾ നിൽക്കുന്നതിനിടയിലേക്ക് കാർ പലതവണ അതിവേഗത്തിൽ ഓടിച്ചുകയറ്റി. വാഹനത്തിന്റെ വരവുകണ്ട് കുട്ടികൾ ഭീതിയോടെ മൈതാനത്ത് ചിതറിയോടുകയായിരുന്നു.

BREAKING NEWS
ട്രെയിനുകൾ ഒരേസമയം പാഞ്ഞത് മുന്നിലും പിറകിലുമായി... സ്പെയിനിൽ ഒരേ ദിശയിൽ സഞ്ചരിച്ച രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു; 30 മരണം, നിരവധിപ്പേർക്ക് ​ഗുരുതര പരുക്ക്, മരണസംഖ്യ ഉയർന്നേക്കും
28 Oct 2026
BREAKING NEWS
അന്ന് കിഫ്ബിയുടെ കടമെടുപ്പ് കെഎൻ ബാലഗോപാൽ എതിർത്തത് കോർപ്പറേറ്റ് വത്കരണത്തിന്റെ ഭാഗമാണോ? ചീഫ് സെക്രട്ടറിയേക്കാൾ ഉയർന്ന ശമ്പളത്തിൽ വിരമിച്ച ആളുകളെയും ഇഷ്ടക്കാരെയും കിഫ്ബിയിൽ കുത്തി നിറച്ചു, ടെൻഡറില്ലാതെ 5,900 കോടിയുടെ പ്രവൃത്തികൾ നൽകിയതിലൂടെ ഖജനാവിൽനിന്ന് വൻ ചോർച്ചയുണ്ടായി... കിഫ്ബി ഇനി സർക്കാരിന്...
28 Oct 2026
BREAKING NEWS
ജിമ്മിൽ പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ തെരുവുനായ കുറുകെ ചാടി, ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ദേണ്ടെ, അതും അങ്ങേര് കൊണ്ടുപോയി...'നെതന്യാഹുവിന് നേട്ടമുണ്ടാക്കിയത് എന്റെ പിന്തുണ, തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹുവിനെ പിന്തുണച്ച് ഞാൻ നടത്തിയ പരസ്യ പ്രസ്താവന ഇസ്രയേലിലെ രാഷ്ട്രീയ സാഹചര്യം മാറ്റി'- അവകാശ വാദവുമായി അമേരിക്കൻ പ്രസിഡന്റ്, ഇതുവരെ ഭൂരിപക്ഷം നേടാനാകാതെ സഖ്യം
28 Oct 2026