BREAKING NEWS

“കാമുകി പോയാൽ പോട്ടേ, ആ സ്കൂട്ടർ തിരികെ കിട്ടിയാൽ മതി”… ആദ്യമായി കാമുകിയെ കാണാൻ തീരുമാനിച്ചപ്പോൾ അവൾക്കു ഒരോയൊരു ഡിമാന്റ്, വരണമെങ്കിൽ സ്കൂട്ടർ ഞാൻ പറയുന്ന സ്ഥലത്ത് വെക്കണം!! വാട്‌സ്ആപ്പ് ചാറ്റിലൂടെ പരിചയപ്പെട്ട പെൺകുട്ടി 24 കാരന്റെ പുതുപുത്തൻ സ്കൂട്ടറുമായി കടന്നു

· · 1 min read
Share: Copied!

കൊച്ചി: വാട്‌സ്ആപ്പ് ചാറ്റിലൂടെ പരിചയപ്പെട്ട പെൺകുട്ടി യുവാവിന്റെ പുത്തൻ സ്‌കൂട്ടറുമായി കടന്ന് കളഞ്ഞതായി പരാതി. കാമുകി പോയാലും കുഴപ്പമില്ല, സ്‌കൂട്ടർ തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ട് യുവാവ് കളമശ്ശേരി പോലീസിൽ പരാതി നൽകി. കൈപ്പട്ടൂർ സ്വദേശിയായ 24-കാരനാണ് കബളിക്കപ്പെട്ടത്. വാട്‌സ്ആപ്പ് ചാറ്റിങ്ങിലൂടെ പ്രണയിച്ചെങ്കിലും ഇരുവരും തമ്മിൽ ഫോട്ടോകൾ പോലും കൈമാറിയിരുന്നില്ല. പ്രണയം തുടങ്ങിയിട്ട് ഒരു മാസം പിന്നിട്ടപ്പോൾ മാളിൽ വച്ച് കാണാമെന്ന് ഇരുവരും തീരുമാനിക്കുകയായിരുന്നു.

ആദ്യം തീരുമാനിച്ചത് അനുസരിച്ച് ഇരുവരും മാളിൽ എത്തി. പക്ഷെ താൻ വരണമെങ്കിൽ സ്‌കൂട്ടർ താൻ പറയുന്നിടത്ത് വയ്ക്കണമെന്ന് യുവതി നിബന്ധന വച്ചു. തുടർന്ന് പ്രണയിനി പറഞ്ഞതനുസരിച്ച് യുവാവ് തന്റെ പുത്തൻ സ്‌കൂട്ടർ കടയ്ക്ക് മുന്നിലേക്ക് മാറ്റിവെച്ചു. ശേഷം മാളിൽ എത്തിയ യുവാവും പെൺകുട്ടിയും ഒത്തിരി സമയം അവിടെ ചിലവഴിച്ചു. ആദ്യമായി കാണുന്ന സന്തോഷത്തിൽ യുവാവ് പെൺകുട്ടിക്ക് ഭക്ഷണവും ഐസ്‌ക്രീമും എല്ലാം വാങ്ങി നൽകി. അൽപ സമയത്തിന് ശേഷം യുവാവ് വാഷ്‌റൂമിൽ പോയി തിരികെ എത്തുമ്പോൾ പെൺകുട്ടിയെ കാണാനില്ല. നിരവധി തവണ വിളിച്ച് നോക്കിയെങ്കിലും കിട്ടിയില്ല, പോക്കറ്റിൽ തപ്പി നോക്കിയപ്പോൾ സ്‌കൂട്ടറിന്റെ താക്കോലും കാണാനില്ല.

പിന്നീടു സ്‌കൂട്ടർ പാർക്ക് ചെയ്ത സ്ഥലത്ത് പോയെങ്കിലും സ്കൂട്ടറും ശൂന്യം. തുടർന്നാണ് യുവാവ് കളമശ്ശേരി പോലീസിൽ പരാതി നൽകിയത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ യുവതിയെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്.

ചെങ്കോട്ട സ്ഫോടനത്തിൽ കൊടും ഭീകരൻ മസൂദ് അസറിനും പങ്ക്? അറസ്റ്റിലായ ഡോ ഷഹീന് അസറിന്റെ അനന്തരവൻ്റെ ഭാര്യ ആരിഫ ബീവിയുമായി അടുത്ത ബന്ധം!!കണ്ണികൾ നീളുന്നത് പാക്കിസ്ഥാനിലേക്ക്

BREAKING NEWS
വന്നു വന്ന് വീട്ടിലിരുന്ന് മദ്യം നിർമ്മിക്കാനുള്ള വിദ്യയ്ക്ക് വരെ എഐ സഹായം !! നിർമാണ രീതികൾ പഠിച്ച് വ്യാജമദ്യം നിർമിച്ച് വിതരണം ചെയ്ത സംഘം പിടിയിൽ; ആക്രി കടയിൽ നിന്ന് ശേഖരിച്ച പ്രമുഖ ബ്രാൻഡുകളുടെ കാലിക്കുപ്പികളിൽ നിറച്ച് വില്പന!
29 Oct 2026
BREAKING NEWS
സ്‌കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ്! 400 മീറ്ററിൽ പുതിയ വിജയിയെ പ്രഖ്യാപിച്ചു; കായികമേളാ ചരിത്രത്തിൽ ആദ്യമായാണ് എല്ലുപരിശോധനയിലൂടെ പ്രായത്തട്ടിപ്പ് കണ്ടെത്തുന്നത്; കൂടുതൽ പരാതികൾ ഉയരുന്നു
29 Oct 2026
BREAKING NEWS
എംഎൽഎമാർക്ക് 98,000 രൂപയാകും; മന്ത്രിമാർക്ക് 1.33 ലക്ഷം, ശമ്പള വർദ്ധനയ്ക്ക് മന്ത്രിസഭാ അംഗീകാരം; 6.70 കോടിയ്ക്ക് 480 ഐപാഡുകൾ വാങ്ങാൻ തീരുമാനം
29 Oct 2026
BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026