Main slider

ജിയോ ബ്ലാക്ക്‌റോക്ക് ഇനി ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസറായി പ്രവർത്തിക്കും..; സെബിയും ബിഎസ്ഇ ലിമിറ്റഡും അനുമതി നൽകി; കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായി മാർക്ക് പിൽഗ്രെമിനെ നിയമിച്ചു

· · 1 min read
Share: Copied!

മുംബൈ: ജിയോ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡും (JFSL) ബ്ലാക്ക്‌റോക്കും സംയുക്തമായി രൂപീകരിച്ച ജിയോബ്ലാക്ക്‌റോക്ക് ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന് (JioBlackRock Investment Advisers Private Ltd ) ഇന്ത്യയിൽ ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസറായി പ്രവർത്തനം ആരംഭിക്കാൻ സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI) യും ബിഎസ്ഇ ലിമിറ്റഡും അനുമതി നൽകി.

മേയ് 27, 2025-ന് ജിയോബ്ലാക്ക്‌റോക്ക് അസറ്റ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡിന് ഇന്ത്യയിലെ മ്യൂച്വൽ ഫണ്ട് ബിസിനസ്സിനായി ഇൻവെസ്റ്റ്‌മെന്റ് മാനേജറായി പ്രവർത്തിക്കാൻ സെബി നൽകുന്ന അംഗീകാരത്തിന് പിന്നാലെയാണ്, ഈ അനുമതി. ഇൻവെസ്റ്റെർസിനു സഹായകമായ ഡിജിറ്റൽ-ഉൽപ്പന്നങ്ങൾ വികസിപ്പിക്കുന്നതിനായി ജിയോബ്ലാക്ക്‌റോക്ക് ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസേഴ്‌സ് മുൻഗണന നൽകും.

“ബ്ലാക്ക്‌റോക്കുമായുള്ള പങ്കാളിത്തത്തിൽ ഒരു വലിയ മൈൽസ്റ്റോണായി ജിയോബ്ലാക്ക്‌റോക്ക് ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസേഴ്‌സ് സെബിയുടെ അംഗീകാരം നേടി എന്നത് സന്തോഷത്തോടെ അറിയിക്കുന്നു. വ്യക്തിഗതമായും വിശകലനങ്ങൾ അടിസ്ഥാനമാക്കിയുമുള്ള സാമ്പത്തിക പരിഹാരങ്ങൾ തേടുന്ന ഇന്ത്യൻ നിക്ഷേപകരെ സഹായിക്കാൻ ഈ സംയുക്ത സംരംഭം ലക്ഷ്യമിടുന്നു.” ജിയോ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഹിതേഷ് സെഥ്യ പറഞ്ഞു.

“ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന നിക്ഷേപ വിപണികളിൽ ഒന്നാണ്. ബ്ലാക്ക്‌റോക്കിന്റെ ആഗോള നിക്ഷേപ വൈദഗ്ധ്യവും ജിയോയുടെ ഡിജിറ്റൽ ഉപയോഗവും ചേർന്നാണ് നമുക്ക് ഇന്ത്യയിലെ ലക്ഷക്കണക്കിന് ആളുകൾക്ക് ലോകോത്തര നിക്ഷേപ ഉപദേശം നൽകാൻ കഴിയുക.”ബ്ലാക്ക്‌റോക്കിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ റോബ് ഗോൾഡ്‌സ്റ്റീൻ പറഞ്ഞു.

25 വർഷത്തിലധികം ആഗോള സാമ്പത്തിക സേവന പരിചയമുള്ള മാർക്ക് പിൽഗ്രെമിനെ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായി നിയമിച്ചതായും കമ്പനി അറിയിച്ചു. മാർക്ക് ബ്ലാക്ക്‌റോക്കിന്റെ യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക മേഖലകളിൽ സ്പെഷ്യലിസ്റ്റ് ക്ലയന്റ്സ് വിഭാഗം നേതാവായും, പിന്നീട് ഐഷെയേർസ് ഇ എം ഇ എ യുടെ സി ഒ ഒ യായും പ്രവർത്തിച്ചിരുന്നു.

“ഇന്ത്യൻ നിക്ഷേപകരുടെ ആവശ്യങ്ങൾക്കനുസൃതമായി സുതാര്യവും ലളിതവുമായ ഡിജിറ്റൽ നിക്ഷേപ സേവനം രൂപപ്പെടുത്തുന്ന ഈ സംരംഭത്തിന്റെ ഭാഗമായതിൽ എനിക്ക് സന്തോഷമുണ്ട് . ഗുണമേൻമയുള്ള നിക്ഷേപ ഉപദേശം എല്ലാവർക്കും ലഭ്യമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.”മാർക്ക് പറഞ്ഞു:

BREAKING NEWS
’യമുനയിലെ മലിനീകരണം കുറഞ്ഞു’; അവകാശവാദത്തിന് പിന്നാലെ നദിയിൽ മുങ്ങിക്കുളിച്ച് വെള്ളം കുടിച്ച് മനോജ് തിവാരി, രാഹുൽ ഗാന്ധിയുംഅരവിന്ദ് കെജ്രിവാളും വന്നു കുളിക്കൂവെന്നും തിവാരി
30 Oct 2026
BREAKING NEWS
അഭിനയ മോഹത്തിന് വീട്ടുകാര്‍ എതിരുനിന്നു, നിര്‍ബന്ധത്തിന് വഴങ്ങി ബിബിഎയ്ക്ക് ചേര്‍ന്നു, 19-ാം നിലയില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി
30 Oct 2026
BREAKING NEWS
രണ്ട് വർഷമായി പ്രണയത്തിൽ, കാമുകിയെ കാണാനെത്തിയ 31 കാരന്റെ കൈ-കാലുകൾ ബന്ധിച്ച് പുളിമരത്തിൽ കെട്ടിയിട്ടു, വടികളും അടിക്കോലുകളും ഉപയോഗിച്ച് ക്രൂര മർദനം, വിവരമറിഞ്ഞ് യുവാവിന്റെ പിതാവെത്തുമ്പോൾ കണ്ടത് ഇരുമ്പുകട്ടിലിൽ കിടത്തി ചാക്കുപോലുള്ള ഒരു പുതപ്പ് ഉപയോഗിച്ച് മൂടിയ മകന്റെ മൃതദേഹം!! യുവതിയുടെ അമ്മയും...
30 Oct 2026
BREAKING NEWS
പാതിരാത്രി എംഎസ്എഫ് നേതാവിന്റെ വീടിന് നേരെ പെട്രോള്‍ ബോംബേറ്, കേസെടുത്ത് പൊലീസ്
30 Oct 2026