BREAKING NEWS

നീതീകരിക്കാനാകാത്ത ക്രൂരത!! പരീക്ഷയിൽ തോറ്റതിൽ വീട്ടിൽ വഴക്കുപറയുമെന്ന പേടി, അഭയം പ്രാപിച്ച അയൽവാസി കൊണ്ടുചെന്നെത്തിച്ചത് വേശ്യാവൃത്തിയിൽ!! 12 വയസുകാരിയായ ബംഗ്ലാദേശി പെൺകുട്ടിയെ മുന്നൂമാസത്തിനിടെ പീഡിപ്പിച്ചത് 220ലേറെ പേർ

· · 1 min read
Share: Copied!

മുംബൈ: പന്ത്രണ്ട് വയസുകാരിയായ ബംഗ്ലാദേശി പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. മൂന്നുമാസത്തിനിടയിൽ 220 ലേറെ പേരാണ് കുട്ടിയെ പീഡിപ്പിച്ചത്. മുംബൈയ്ക്കടുത്ത് വസിയിലാണ് സംഭവം. കുട്ടി ഇപ്പോൾ ചൈൽഡ് ലൈനിന്റെ സംരക്ഷണത്തിലാണ്. ബംഗ്ലാദേശികൾ അടങ്ങിയ സംഘത്തിന്റെ പിടിയിലായിരുന്നു കുട്ടി. ബംഗ്ലാദേശ് സ്വദേശികളായ ഇവരുടെ കൈയിൽ പാസ്പോർട്ടും ആധാറും ഉൾപ്പെടെയുള്ള രേഖകൾ ഉണ്ടായിരുന്നു.

ബംഗ്ലാദേശിൽ നിന്ന് പെൺകുട്ടി മൂന്ന് മാസങ്ങൾക്ക് മുൻപാണ് ഇന്ത്യയിലെത്തിയതെന്നാണ് വിവരം. കുട്ടി പരീക്ഷയിൽ ചില വിഷയങ്ങൾക്ക് പരാജയപ്പെട്ടതോടെ വീട്ടുകാർ ശിക്ഷിക്കുമെന്ന ഭയത്താൽ പരിചയക്കാരിയായ ഒരു സ്ത്രീയ്ക്കടുത്ത് അഭയം തേടുകയായിരുന്നു. ഇവർ കുട്ടിയെ രഹസ്യമായി ഇന്ത്യയിലേക്ക് കടത്തുകയും വേശ്യാവൃത്തിക്ക് നിർബന്ധിക്കുകയുമായിരുന്നു.

സംഭവത്തിൽ ഇതുവരെ 10 പേരാണ് അറസ്റ്റിലായിരിക്കുന്നത്. എക്സോഡസ് റോഡ് ഇന്ത്യ ഫൗണ്ടേഷൻ, ഹാർമണി ഫൗണ്ടേഷൻ എന്നീ എൻജിഒകളുടെ സഹായത്തോടെ മീര-ഭായന്ദർ വസായ്-വിരാർ (എംബിവിവി) പൊലീസിന്റെ മനുഷ്യക്കടത്ത് വിരുദ്ധ യൂണിറ്റാണ് പെൺകുട്ടിയെ ചൈൽഡ് ലൈൻ കേന്ദ്രത്തിലേക്ക് മാറ്റിയത്. കൂടുതൽ പേർ ഈ റാക്കറ്റിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും റാക്കറ്റിന്റെ എല്ലാ കണ്ണികളേയും
ജയിലിലടയ്ക്കുമെന്നും പൊലീസ് കമ്മീഷണർ നികേത് കൗശിക് വ്യക്തമാക്കി.

വിധിയിൽ വേദനയും നിരാശയും ഉണ്ട്, കോടതി തീരുമാനത്തെ ബഹുമാനിക്കുന്നു!! ഇനി മത്സരം ജനറൽ സെക്രട്ടറി, വൈസ് പ്രസിഡൻറെ സ്ഥാനത്തേക്ക്- സാന്ദ്ര തോമസ്

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026