BREAKING NEWS

സിപിഎം മറ്റു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുകയല്ലേ? ഇന്ത്യാ മുന്നണിയില്‍ ചേരാന്‍ സിപിഎം തീരുമാനിച്ച യോഗത്തില്‍ പിണറായി വിജയന്‍ ഉറങ്ങുകയായിരുന്നോ?? ഞാന്‍ പാര്‍ട്ടി അംഗമാകുന്ന കാലത്ത് പിണറായി വിജയനെ തിരുവിതാംകൂറില്‍ ആരും അറിയുക പോലുമില്ല, നവകേരളമെന്ന് പറഞ്ഞ് നരകകേരളമാക്കിയ സര്‍ക്കാരാണ് പിണറായി വിജയന്റേത് – ജി സുധാകരന്‍

· · 1 min read
Share: Copied!

ആലപ്പുഴ : നവകേരളമെന്ന് പറഞ്ഞ് നരകകേരളമാക്കിയ സര്‍ക്കാരാണ് പിണറായി വിജയന്റേതെന്ന് മുന്‍മന്ത്രി ജി സുധാകരന്‍. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് കേരളത്തില്‍ നിന്നും ഒരു എംപിയെ മാത്രമേ വിജയിപ്പിക്കാന്‍ സാധിച്ചുള്ളൂ. പാര്‍ട്ടിയെ ഈ അവസ്ഥയിലാക്കിയതിന് പിന്നില്‍ പിണറായി വിജയന് വലിയ പങ്കുണ്ടെന്നും ജി സുധാകരന്‍ പറഞ്ഞു.

അമ്പലപ്പുഴയില്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ് സുധാകരന്‍. മന്‍മോഹന്‍ സിങിന്റെ കാലത്ത് 62 എംപിമാരുണ്ടായിരുന്ന ഇടതുപക്ഷത്തെയാണ് ഈ അവസ്ഥയിലേക്ക് എത്തിച്ചത്. എന്നെ വളര്‍ത്തിയത് പിണറായി വിജയനാണെന്നാണ് ഇപ്പോള്‍ പറയുന്നത്. ഞാന്‍ 15-ാം വയസ്സില്‍ പാര്‍ട്ടി അംഗമാകുന്ന കാലത്ത് പിണറായി വിജയനെ തിരുവിതാംകൂറില്‍ ആരും അറിയുക പോലുമില്ലെന്നും ജി സുധാകരന്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെയും ബിജെപിയുടേയും പിന്തുണയോടെയാണ് അമ്പലപ്പുഴയില്‍ മത്സരിക്കുന്നതെന്ന മുഖ്യമന്ത്രിയുടെ വിമര്‍ശനത്തെയും ജി സുധാകരന്‍ ഖണ്ഡിച്ചു. ഏറ്റവും വലിയ മതനിരപേക്ഷ പ്രസ്ഥാനമായ കോണ്‍ഗ്രസിന്റെ പിന്തുണ അഭിമാനപൂര്‍വം സ്വീകരിച്ചു. എന്നാല്‍ ബിജെപി പിന്തുണ ചോദിച്ചിട്ടില്ല. സിപിഎം മറ്റു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുകയല്ലേ?. ഇന്ത്യാ മുന്നണിയില്‍ ചേരാന്‍ സിപിഎം തീരുമാനിച്ച പോളിറ്റ് ബ്യൂറോ യോഗത്തില്‍ പിണറായി വിജയന്‍ ഉറങ്ങുകയായിരുന്നോ എന്നും ജി സുധാകരന്‍ ചോദിച്ചു.

BREAKING NEWS
മദ്യപിക്കാന്‍ പണം നല്‍കിയില്ല, അമ്മയെ ക്രൂരമായി മര്‍ദിച്ചു, പിന്നാലെ ചവിട്ടിക്കൊന്ന് മകന്‍
01 Nov 2026
BREAKING NEWS
ഡിം!!! സ്വർണവില താഴെവീണു; ഏഴുമാസത്തെ താഴ്ന്ന നിരക്കിൽ; പവന് ഒരു ലക്ഷം രൂപയിലെത്താൻ ഇനി 1,840 രൂപയുടെ കുറവ്
01 Nov 2026
BREAKING NEWS
വർഷങ്ങളായി ഭാര്യയെ സംശയം, യുവതിക്കേൽക്കേണ്ടിവന്നതു നിരന്തരമായി കഠിനമായ ശാരീരിക പീഡനങ്ങൾ, ഒടുവിൽ കൊലപ്പെടുത്തി, ഭർത്താവിന് ജീവപര്യന്തം തടവ്, മകനെതിരെ മൊഴികൊടുത്തത് ഉമ്മ, സഹോദരിയുടേയും മകളുടേയും മൊഴികളും നിർണായകമായി
01 Nov 2026
BREAKING NEWS
ആയുധങ്ങളൊന്നുമില്ലാതെ, കൊടിയെന്ന വിശേഷണം പോലും ചേരാത്ത കറുത്ത തുണിയുയർത്തി പ്രതിഷേധിച്ച കെ.എസ്.യു. പ്രവർത്തകരെയാണ് വധശ്രമത്തിന് കേസെടുത്ത് റിമാൻഡ് ചെയ്തത്, കെ.എസ്.യു. പ്രവർത്തകർക്ക് മന്ത്രിയുടെ അടുത്ത് എത്താൻപോലും കഴിഞ്ഞില്ല, മുൻമന്ത്രിയും ഗൺമാനും കാര്യങ്ങൾ പെരുപ്പിച്ചുകാണിച്ചു... വീണാ ജോർജിനെതിര...
01 Nov 2026