BREAKING NEWS

സൗജന്യ ഓണക്കിറ്റ് വിതരണം നാളെ മുതൽ, കിറ്റിൽ 15 സാധനങ്ങൾ; കിറ്റ് നൽകുക ആറു ലക്ഷത്തിലേറെ മഞ്ഞ കാർഡുടമകൾക്ക്

· · 1 min read
Share: Copied!

തിരുവനന്തപുരം: സര്‍ക്കാരിന്‍റെ സൗജന്യ ഓണക്കിറ്റ് വിതരണം നാളെ തുടങ്ങും. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള റേഷൻ കാർഡ് ഉടമകൾക്കാണ് സൗജന്യ ഓണക്കിറ്റുകൾ വിതരണം ചെയ്യുക. മഞ്ഞ കാർഡുടമകൾക്കാണ് ഭക്ഷ്യക്കിറ്റ് കിട്ടുക. എല്ലാ റേഷൻ കാർഡുടമകൾക്കും സൗജന്യമായി ഓണക്കിറ്റ് കിട്ടുമെന്ന പ്രചാരണം സമൂഹ മാധ്യമങ്ങളിൽ നടന്നിരുന്നു. എന്നാൽ ഇത് ശരിയല്ലെന്ന് ഭക്ഷ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.

മഞ്ഞ കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും കിട്ടുന്ന സൗജന്യ ഓണക്കിറ്റിൽ തുണി സഞ്ചി ഉള്‍പ്പെടെ 15 ഇനം സാധനങ്ങളാണ് ഉള്ളത്. പഞ്ചസാര ഒരു കിലോ, വെളിച്ചെണ്ണ അര ലിറ്റർ, തുവരപ്പരിപ്പ് 250 ഗ്രാം, ചെറുപയർ പരിപ്പ് 250 ഗ്രാം, വൻപയർ 250 ഗ്രാം, കശുവണ്ടി 50 ഗ്രാം, നെയ്യ് 50 എംഎൽ, തേയില 250 ഗ്രാം, പായസം മിക്സ് 200 ഗ്രാം, സാമ്പാർ പൊടി 100 ഗ്രാം, ശബരി മുളക് 100 ഗ്രാം, മഞ്ഞൾപ്പൊടി 100 ഗ്രാം, മല്ലിപ്പൊടി 100 ഗ്രാം, ഉപ്പ് ഒരു കിലോ എന്നിവയാണ് സാധനങ്ങൾ.

സെപ്റ്റംബർ നാലിന് വിതരണം പൂർത്തിയാക്കും. ആറു ലക്ഷത്തിൽ പരം എഎവൈ കാർഡുകാർക്കും ക്ഷേമ സ്ഥാപനങ്ങൾക്കുമാണ് ഭക്ഷ്യക്കിറ്റ് നൽകുന്നത്. അതേസമയം ഒരു റേഷൻ കാർഡിന് 20 കിലോ അരി 25 രൂപ നിരക്കിൽ ലഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ബിപിഎൽ-എപിഎൽ കാർഡ് എന്ന വ്യത്യാസം ഇല്ലാതെ ഇത് ലഭിക്കും.

BREAKING NEWS
മൂന്ന് മണിക്കൂറിനുള്ളിൽ രണ്ട് കൊലപാതകങ്ങൾ, 10 വർഷം മുമ്പ് കണ്ണൂരിനെ നടുക്കിയ ധനരാജ് വധക്കേസിൽ നിർണായക വിധി! മൂന്ന് പ്രതികൾ കുറ്റക്കാർ, 16 പേരെ വെറുതെവിട്ടു
23 Nov 2026
BREAKING NEWS
പിള്ളേർക്ക് തിരിച്ചുകയറാം; വിസിക്ക് കനത്ത തിരിച്ചടി; കാലടി സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്‌പെൻഷൻ റദ്ദാക്കി ഹൈക്കോടതി; പുതിയ അന്വേഷണത്തിന് ഉത്തരവ്; ’അടുത്ത അന്വേഷണം പരീക്ഷയ്ക്ക് ഇരുത്താതിരിക്കാനുള്ള അവസരമായി ഉപയോഗിക്കരുത്’
23 Nov 2026
BREAKING NEWS
സംസ്ഥാന കോൺഗ്രസിൽ ഗ്രൂപ്പ് പോര് മുറുകുന്നു: എഐസിസിക്ക് പരാതി നൽകിയ എ ഗ്രൂപ്പിനെതിരെ വിഡി പക്ഷം; ’സർക്കാരിന് പ്രശ്നങ്ങളുണ്ടെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം’
23 Nov 2026
BREAKING NEWS
’കുടിച്ച വെള്ളത്തിൽ പോലും വിശ്വസിക്കരുത്’; കുപ്പിവെള്ളത്തിൽ കാൻസറിന് കാരണമാകുന്ന രാസ വസ്തുക്കൾ; ബിസ്‌ലേരി ഉൾപ്പെടെ അഞ്ച് കമ്പനികൾക്കെതിരെ പ്രോസിക്യൂഷന് അനുമതി നൽകി എഫ്എസ്എസ്എഐ
23 Nov 2026