BREAKING NEWS

വിദ്യാർഥികൾക്കും യുവാക്കൾക്കും എംഡിഎംഎയും കഞ്ചാവും വിതരണം ചെയ്തു, അധ്യാപകന്‍ ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍

· · 1 min read
Share: Copied!

മലപ്പുറം: നിലമ്പൂരും സമീപ പ്രദേശങ്ങളിലും വിദ്യാർഥികൾക്കും യുവാക്കൾക്കും രാസലഹരിയായ എംഡിഎംഎയും കഞ്ചാവും വിതരണം ചെയ്യുന്ന സംഘത്തിലെ കോളജ് അധ്യാപകൻ ഉൾപ്പെടെ നാലുപേർ പൊലീസ് പിടിയിലായി. മമ്പാട് എംഇഎസ് കോളജിലെ അധ്യാപകനായ സുഹൈൽ പെരിങ്ങോടൻ, റീന ടി.എൻ, വിവേക് വിജയൻ, സുബ്രഹ്മണ്യൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നിലമ്പൂർ സബ് ഇൻസ്പെക്ടർ അർഷിദ് കെ.എമ്മിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളിലൊരാളായ സുബ്രഹ്മണ്യനിൽ നിന്ന് 0.4 ഗ്രാം എംഡിഎംഎയും 0.5 ഗ്രാം കഞ്ചാവും പൊലീസ് ആദ്യം പിടിച്ചെടുത്തു. ഇയാളെ തുടർച്ചയായി ചോദ്യം ചെയ്തപ്പോഴാണ് അധ്യാപകനായ സുഹൈൽ പെരിങ്ങോടൻ, വിവേക് വിജയൻ, റീന എന്നിവർക്ക് ഇയാൾ സ്ഥിരമായി എംഡിഎംഎ വിൽക്കാറുണ്ടെന്ന വിവരം ലഭിക്കുന്നത്.

തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ, കോളജ് അധ്യാപകനായ സുഹൈൽ മറ്റ് പ്രതികളുമായി ചേർന്ന് വിദ്യാർഥികൾക്കും സുഹൃത്തുക്കൾക്കും വ്യാപകമായി ലഹരിമരുന്ന് എത്തിച്ചു നൽകിയിരുന്നതായി പൊലീസ് കണ്ടെത്തി. അധ്യാപകൻ മൂന്ന് വർഷത്തോളമായി ഈ കോളജിൽ ജോലി ചെയ്തുവരികയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

BREAKING NEWS
എവിടെ പോയാലും എന്നെ വിളിക്കുന്ന അവന്‍, അന്ന് മാത്രം വിളിച്ചില്ല, നീ പോയെന്ന് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല, എനിക്ക് നീ വെറുമൊരു കാമറാമാന്‍ ആയിരുന്നില്ല, ഇനി എന്റെ ജീവിതകാലം മുഴുവന്‍ നിന്റെ ഉമ്മയ്ക്കും ഉപ്പയ്ക്കും ഒരു മകനെപ്പോലെ ഞാന്‍ കൂടെയുണ്ടാകും, നെഞ്ചുപൊട്ടി ഉബൈദ്
01 Nov 2026
BREAKING NEWS
മത്സ്യ വ്യാപാരിയില്‍ നിന്ന് 5000 രൂപ കൈക്കൂലി വാങ്ങി, പഞ്ചായത്ത് ഹെഡ് ക്ലാര്‍ക്ക് പിടിയില്‍
01 Nov 2026
BREAKING NEWS
ചങ്ങനാശ്ശേരി കുടുംബത്തിന്റെ കൂട്ടമരണത്തിൽ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ച് അന്വേഷണം; ഓൺലൈൻ ഗെയിമിങ്, ട്രേഡിങ് ഇടപാടുകളും പരിശോധിക്കും
01 Nov 2026
BREAKING NEWS
കഴിഞ്ഞ സർക്കാരിന്റെ കാലത്തും കാലടി സർവകലാശാലയിൽ 90 മുതൽ 120 ദിവസവും വരെ വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തിരുന്നു, എന്തേ അന്ന് SFI-ക്കാർ മന്ത്രിയോട് ചോദ്യം ചോദിച്ചില്ല? വിദ്യാർഥികൾക്കെതിരായ അച്ചടക്ക നടപടികളിൽ സർക്കാർ ഇടപെടാറില്ല, സസ്‌പെൻഡ് ചെയ്യുന്നതും തിരിച്ചെടുക്കുന്നതുമെല്ലാം സർവകലാശാലയുടെ അധികാര പര...
01 Nov 2026