BREAKING NEWS

തുറസായ സ്ഥലത്ത് മലമൂത്ര വിസർജ്ജനം നടത്തിയത് ചോദ്യം ചെയ്ത് എത്തിച്ചേർന്നത് കൊലപാതകത്തിൽ!! പ്രായപൂർത്തിയാകാത്ത അഞ്ച് പേർ ചേർന്ന് വളഞ്ഞിട്ട് യുവാവിനെ ആക്രമിച്ചു, കയ്യിൽ കരുതിയ കത്തിക്ക് നെഞ്ചിലും വയറിലും കുത്തി… അറസ്റ്റ്

· · 1 min read
Share: Copied!

ന്യൂഡൽഹി: തുറസായ സ്ഥലത്ത് മലമൂത്ര വിസർജ്ജനം നടത്തിയതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ 34കാരനെ പ്രായപൂർത്തിയാകാത്ത അഞ്ച് പേർ ചേർന്ന് കുത്തിക്കൊലപ്പെടുത്തി. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ അശോക് വിഹാറിലാണ് സംഭവം. ഉദ്ദം സിംഗ് പാർക്ക് സ്വദേശിയായ ബൻസി ലാൽ (34)ആ ണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി പ്രേം ബാരി പുൽ സമീപത്താണ് സംഭവം ഉണ്ടായത്.

തുറസായ സ്ഥലത്ത്  മലമൂത്ര വിസർജ്ജനം നടത്തിയതിനെ ചൊല്ലിയാണ് തർക്കം ഉണ്ടായതെന്ന് പോലീസ് അറിയിച്ചു. തർക്കത്തിനിടെ ഒരാൾ കൈവശം ഉണ്ടായിരുന്ന നീളമുള്ള കത്തി ഉപയോഗിച്ച് ബൻസി ലാലിന്റെ നെഞ്ച്, വയർ, കൈകാലുകൾ എന്നിവിടങ്ങളിൽ നിരവധി തവണ കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇയാൾ സംഭവസ്ഥലത്ത് തന്നെ വീണുവീഴുകയായിരുന്നു. തുടർന്ന് പ്രതികൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.

രാത്രി ഏകദേശം 11 മണിയോടെ കേശവ്പുരം ഭാഗത്തേക്ക് പോകുന്ന പ്രേം ബാരി പുൽ സമീപത്ത് കുത്തേറ്റ നിലയിൽ ഒരാൾ ബോധരഹിതനായി കിടക്കുന്നതായി അശോക് വിഹാർ പോലീസ് സ്റ്റേഷനിൽ വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു. പരുക്കേറ്റയാളെ ഉടൻ ദീപ് ചന്ദ് ബന്ധു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

അതേസമയം സന്ദേശം ലഭിച്ച് രണ്ട് മണിക്കൂറിനുള്ളിൽ അഞ്ച് പ്രതികളെയും അശോക് വിഹാർ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് ഉപയോഗിച്ചുവെന്ന് കരുതപ്പെടുന്ന കത്തിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.സിസിടിവി ദൃശ്യങ്ങൾ അടക്കം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലായിരുന്നു പ്രതികൾ കുടുങ്ങിയത്.

BREAKING NEWS
കുറച്ചുനാളുകളായി കൂട്ടുകാരുമൊത്തുള്ള 16ന്റെ കറക്കം കാറിലും ബൈക്കിലുമായി... വാഹനം ഓടിക്കുന്ന റീൽസെടുത്ത് സാമൂഹികമാധ്യമങ്ങളിൽ പങ്കുവെക്കും, ദിവസങ്ങളോളം തക്കം പാർത്തിരുന്ന് ഒടുവിൽ കൗമാരക്കാരനെ ബൈക്കോടെ പൊക്കി പോലീസ്, മാതാവിനെതിരെ കേസ്
28 Oct 2026
BREAKING NEWS
നിയമം കാക്കുന്ന ന്യായാധിപന്റെ മകൻ ചെയ്തതെല്ലാം നിയമലംഘനങ്ങൾ, 17 കാരൻ കാറിനു പുറമേ ലൈസെൻസില്ലാതെ ബൈക്കും പറത്തും!! ബൈക്കിൽ പോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന്, ജഡ്ജിയുടെ ഫ്ലാറ്റിൽ നിന്ന് ആഡംബര ബൈക്ക് കസ്റ്റഡിയിലെടുത്തു, ജഡ്ജിക്ക് സസ്പെൻഷന് മുന്നോടിയായി കാരണം കാണിക്കൽ നോട്ടിസ് നൽകും, കൗമാരക്കാരന് 2...
28 Oct 2026
BREAKING NEWS
സഹപൈലറ്റിന്റെ ആക്രമണം ചെറുത്ത് 174 യാത്രക്കാരെ രക്ഷിച്ചു; സ്മിത്ത് മച്ചാർ ഉൾപ്പടെ ഫ്ലൈ ദുബായ് ജീവനക്കാർക്ക് യുഎഇയുടെ ഉന്നത ബഹുമതി
28 Oct 2026
BREAKING NEWS
സ്കൂളിലെ ലഹരി ഉപയോഗത്തെക്കുറിച്ച് അധ്യാപകരെ അറിയിച്ചു; പത്താം ക്ലാസ് വിദ്യാർഥിയ്ക്ക് ബൈക്കിലെത്തിയ അജ്ഞാത സംഘത്തിന്റെ മർദനം; തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ചു
28 Oct 2026